മഞ്ഞുമൂടിയ സുന്ദരഭൂമിയുടെ കൗതുകം നിറഞ്ഞ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹിമാചൽപ്രദേശിലെ മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് അവിടേയ്ക്ക് യാത്ര തിരിക്കുന്നത്. ഇപ്പോഴിതാ ഹിമാചല്‍‌പ്രദേശില്‍ ഷൂട്ടിന്റെ ഭാഗമായി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് 'അങ്കമാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചൽപ്രദേശിലെ മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് അവിടേയ്ക്ക് യാത്ര തിരിക്കുന്നത്. ഇപ്പോഴിതാ ഹിമാചല്‍‌പ്രദേശില്‍ ഷൂട്ടിന്റെ ഭാഗമായി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് 'അങ്കമാലി ഡയറീസ്' നായകന്‍ ആന്‍റണി വര്‍ഗീസ്‌ പെപ്പെ. മനോഹരമായ ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ ഇരിക്കുന്നതും ആകാശത്തേക്ക് നോക്കി നില്‍ക്കുന്നതുമെല്ലാമായി നിരവധി ചിത്രങ്ങള്‍ നടന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. പൊഴിഞ്ഞു വീഴുന്ന മഞ്ഞ് ആസ്വദിച്ചു നില്‍ക്കുന്ന സുന്ദരമായ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.പെപ്പെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ ടീമിനൊപ്പം ഹിമാലയം പര്യവേക്ഷണം ചെയ്യുന്നുവെന്നും കുറിച്ചിട്ടുണ്ട്.

തണുപ്പുകാലം തുടങ്ങിയതോടെ ഹിമാചല്‍പ്രദേശില്‍ വീണ്ടും സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികളായ കരീന കപൂറും യാമി ഗൗതവും ജാക്വിലിന്‍ ഫെര്‍ണാണ്ടസും മലൈക അറോറയുമെല്ലാം ഹിമാചലിലെ അവധിക്കാല ചിത്രങ്ങള്‍ ഈയിടെ പങ്കുവെച്ചിരുന്നു.

ADVERTISEMENT

ഹിമാചൽപ്രദേശിന്റെ ഉള്ളറകളിലെ ഗ്രാമക്കാഴ്ചകൾ നിറഞ്ഞ സുന്ദരഭൂമിയായ കൽഗയിലെ ചിത്രങ്ങളും പെപ്പെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഹിമാചൽപ്രദേശിൽ അധികമാരും കടന്നുചെല്ലാത്ത മൂന്നു മനോഹര ഗ്രാമങ്ങളാണ് കൽഗ,പുൽഗ,തുൽഗ. ആപ്പിൾ തോട്ടങ്ങളും മഞ്ഞു പെയ്യുന്ന വഴികളും നിറഞ്ഞ ഇൗ സ്വർഗഭൂമിയിലെ കാഴ്ച അതിഗംഭീരമാണ്. പുല്‍ഗയില്‍ നിന്ന് 90 മിനുട്ട് നടന്നാല്‍ കല്‍ഗയില്‍ എത്താം. തുല്‍ഗയില്‍ നിന്ന് 45 മിനുട്ട് അകലെയാണ് കല്‍ഗ. ആപ്പിള്‍ കൃഷിയാണ് ഇവിടുത്തെ ഗ്രാമീണരുടെ പ്രധാനവരുമാനമാര്‍ഗം.

പോക്കറ്റ് കീറാതെ പോയി വരാം

ADVERTISEMENT

പോക്കറ്റ് കീറാതെ പോയി വരാം എന്നതാണ് 'ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ഹിമാചല്‍‌പ്രദേശിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു കാര്യം. പ്രകൃതിസൗന്ദര്യത്തിനു പുറമേ, മഞ്ഞു മൂടിയ മലനിരകളില്‍ താമസിക്കാനും ട്രെക്കിംഗിനുമൊക്കെ വളരെ ചിലവു കുറവാണ് എന്നതെല്ലാം ഹിമാചലിനോടുള്ള സഞ്ചാരികളുടെ പ്രിയം കൂട്ടുന്നു. 

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ധാരാളം വിനോദ സഞ്ചാരികൾ ഹിമാചലിലേക്ക് ഒഴുകുകയാണ് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയായി ജനുവരി 5 വരെ ഷിംല, ധർമ്മശാല, കുളു ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തലസ്ഥാനമായ ഷിംലയിൽ ഞായറാഴ്ചകളിൽ വിപണികളും ഹോട്ടലുകളും റെസ്റ്റോറന്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കില്ല. വിനോദസഞ്ചാരികളുടെ ഒഴുക്കിനെത്തുടർന്ന് ഭക്ഷണശാലകൾക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ സര്‍ക്കാരിനോട്‌ അഭ്യർത്ഥിച്ചു.

ADVERTISEMENT

ഷിംല, മണാലി, ധർമ്മശാല എന്നിവിടങ്ങളിലെ ശൈത്യകാല വിന്റർ ക്വീൻ മത്സരങ്ങളെയും കോവിഡ് -19 നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഇക്കുറി പരിപാടി നടത്താനായി അധികൃതർ സംഘാടകർക്ക് അനുമതി നൽകിയിട്ടില്ല. 

അതേസമയം മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിമാചൽ പ്രദേശിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച കീലോംഗ്, എൽ അഹോൾ, സ്പിതി എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില -12 ഡിഗ്രിയിൽ താഴെയായിരുന്നു.

English Summary: Antony varghese Pepe share pictures from Himachal Pradesh shooting location