ഹിമാചല്‍‌പ്രദേശ് യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി രജിഷ വിജയന്‍. കുറ്റ്‌ല ട്രെക്കിങ്ങിനിടയില്‍ തനിക്ക് കിട്ടിയ ഒരു അപ്രതീക്ഷിത 'കൂട്ടുകാരി'യെക്കുറിച്ച്, ഹൃദയം തൊടുന്ന ഒരു കുറിപ്പും രജിഷ പങ്കുവെച്ചിട്ടുണ്ട്. വനില എന്ന് പേരിട്ട നായയെക്കുറിച്ചാണ് രജിഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചല്‍‌പ്രദേശ് യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി രജിഷ വിജയന്‍. കുറ്റ്‌ല ട്രെക്കിങ്ങിനിടയില്‍ തനിക്ക് കിട്ടിയ ഒരു അപ്രതീക്ഷിത 'കൂട്ടുകാരി'യെക്കുറിച്ച്, ഹൃദയം തൊടുന്ന ഒരു കുറിപ്പും രജിഷ പങ്കുവെച്ചിട്ടുണ്ട്. വനില എന്ന് പേരിട്ട നായയെക്കുറിച്ചാണ്  രജിഷ എഴുതുന്നത്. 

ADVERTISEMENT

വനിലയും ഞാനും

മനോഹരമായ ഈ താഴ്‌‌വരയിലെങ്ങും നായ്ക്കളെ കാണാം. ആരും അവരെ ആട്ടിയോടിക്കുന്നില്ല. ആളുകള്‍ നന്നായി പോറ്റുകയും സ്നേഹിക്കുകയും ചെയ്യുന്നു. താഴ്‌‌വരയിലെ ജനങ്ങളുടെ ഏറ്റവും വിശ്വസ്തരായ കൂട്ടുകാരാണ് അവര്‍. എന്നാല്‍, കുറ്റ്‌ലയിൽ അവരെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, വളരെ ഉയർന്ന പ്രദേശമായതിനാല്‍ കഠിനമായ ട്രെക്കിങ് ആണിത്. 

എന്നാല്‍, യാത്രയിലുടനീളം അവൾ എന്നോടൊപ്പമുണ്ടായിരുന്നു.വിശ്വസ്തയും ശക്തയും സ്നേഹം തുളുമ്പുന്നവളും. എന്‍റെ വാനില. വീണ്ടും കണ്ടുമുട്ടുന്നത് വരെ,ഇങ്ങനെയാണ് രജിഷയുടെ കുറിപ്പ്. ഒപ്പം ജാക്കറ്റും കയ്യില്‍ വടിയുമായി നായക്കൊപ്പം നില്‍ക്കുന്ന ചിത്രവും രജിഷ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

പൈന്‍ മരങ്ങളുടെയും ഹിമാലയത്തിന്‍റെയും പശ്ചാത്തലത്തില്‍ ആകാശം നിറയെ പൂത്തു നില്‍ക്കുന്ന നക്ഷത്രങ്ങളുടെ മറ്റൊരു മനോഹരചിത്രവും രജിഷ പങ്കുവെച്ചിട്ടുണ്ട്. ഇത് എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണെന്നും രജിഷ പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ ആദ്യമായി മഞ്ഞു പൊഴിയുന്ന കാഴ്ച കണ്ട അനുഭവവും രജിഷയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.

ADVERTISEMENT

കുറ്റ്‌ല ഗ്രാമ കാഴ്ചയിലേക്ക്

ഹിമാചൽ പ്രദേശിലെ പാർവ്വതി താഴ്‌വരയിലാണ് കുറ്റ്‌ല ഗ്രാമം സ്ഥിതിചെയ്യുന്നത്. ഏകദേശം 2800 അടി ഉയരത്തിലുള്ള ഈ പ്രദേശം ട്രെക്കിങ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ടോഷ് ഗ്രാമത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ട്രെക്കിങ് ചെയ്താണ് ഇവിടെ എത്തുന്നത്. മനോഹരമായ മഞ്ഞുപുതച്ച ഹിമാലയന്‍ പര്‍വ്വത ഭാഗങ്ങളും തുള്ളിത്തുളുമ്പി നുരയിട്ട്‌ പതിക്കുന്ന അനേകം വെള്ളച്ചാട്ടങ്ങളുമടക്കം നിരവധി മനോഹരമായ കാഴ്ചകള്‍ ഈ യാത്രയില്‍ കാണാം. കൂടാതെ, വാള്‍നട്ട്‌, ആപ്പിള്‍ തോട്ടങ്ങളും ബുധവനം എന്ന കാടും രുചികരമായ ഹിമാചല്‍ വിഭവങ്ങളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ധാരാളം വിനോദ സഞ്ചാരികൾ ഹിമാചലിലേക്ക് എത്തുന്നുണ്ട്. കോവിഡ് മുന്‍കരുതല്‍ നടപടിയായി ജനുവരി 5 വരെ ഷിംല, ധർമ്മശാല, കുളു ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. 

മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിമാചൽ പ്രദേശിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച കീലോംഗ്, എൽ അഹോൾ, സ്പിതി എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില -12 ഡിഗ്രിയിൽ താഴെയായിരുന്നു.

English Summary: Actress Rajisha Vijayan Trip to Kutla in Parvati Valley