മഞ്ഞണിഞ്ഞ കാഴ്ചകൾ നിറഞ്ഞ ഹിമാലയവും കശ്മീരും മൂന്നാറും ഊട്ടിയുമൊക്കെ കണ്ടുകഴിഞ്ഞോ? ഇനി യാത്ര മഞ്ഞുപുതച്ച മലനിരകളും താഴ്‌‌വാര‌ങ്ങളും നിറഞ്ഞ മറ്റൊരു സ്വർഗഭൂമിയിലേക്ക് പോകാം. തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന ലംബസിംഗിലാണ് മഞ്ഞിന്റെ സുന്ദരകാഴ്ചകൾ നിറഞ്ഞിരിക്കുന്നത്. ആന്ധ്രാപ്രേദേശിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞണിഞ്ഞ കാഴ്ചകൾ നിറഞ്ഞ ഹിമാലയവും കശ്മീരും മൂന്നാറും ഊട്ടിയുമൊക്കെ കണ്ടുകഴിഞ്ഞോ? ഇനി യാത്ര മഞ്ഞുപുതച്ച മലനിരകളും താഴ്‌‌വാര‌ങ്ങളും നിറഞ്ഞ മറ്റൊരു സ്വർഗഭൂമിയിലേക്ക് പോകാം. തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന ലംബസിംഗിലാണ് മഞ്ഞിന്റെ സുന്ദരകാഴ്ചകൾ നിറഞ്ഞിരിക്കുന്നത്.

ആന്ധ്രാപ്രേദേശിലെ വിശാഖപട്ടണത്തിനടുത്താണ്  ലംബസിംഗി.

ADVERTISEMENT

സദാസമയവും തണുപ്പും വൈകുന്നേരമായാല്‍ 10 ഡിഗ്രി സെഷ്യല്‍സിന് മുകളിലായിരിക്കും കാലാവസ്ഥ. വര്‍ഷം മുഴുവന്‍ തണുപ്പുനിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത് എന്നതിനാല്‍ ഏത് സമയവും സഞ്ചാരികള്‍ക്ക് ലംബസിംഗി സന്ദര്‍ശിക്കാം. ഇവിടുത്തെ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1025 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തണുപ്പുകാലത്ത് മഞ്ഞുവീഴ്ചയും അനുഭവപ്പെടാറുണ്ട്. വിശാഖപട്ടണത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായി ചിന്തപ്പള്ളി മണ്ഡലത്തിന്റെ കിഴക്കന്‍ ഘട്ടത്തിലെ ഒരു ചെറിയ ഗ്രാമമാണ് ലംബസിംഗി. ചുറ്റുമുള്ള സമതലങ്ങളേക്കാള്‍ തണുത്തതും ഈര്‍പ്പമുള്ള ഇലപൊഴിയും വനമേഖലയാല്‍ മൂടപ്പെട്ടിരിക്കുന്നതിനാലാണ് മറ്റിടങ്ങളില്‍ നിന്നും ലംബസിംഗി വേറിട്ടതായിരിക്കുന്നത്. 

തേയില, കാപ്പി എസ്റ്റേറ്റുകള്‍ക്ക് പേരുകേട്ടതാണിവിടം. ആപ്പിള്‍തോട്ടങ്ങളും ഇവിടെ ധാരാളമായി ഉണ്ട്.കൂടാതെ, ഈ പ്രദേശം വിവിധ വന്യജീവികള്‍, സസ്യജന്തുജാലങ്ങളാലും നിറഞ്ഞതാണ്.ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില -2 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും മൂടല്‍മഞ്ഞും പുതച്ച് കിടക്കുന്ന  ലാംബസിംഗിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളിലെല്ലാം നിറഞ്ഞിട്ടുണ്ട്. ലംബസിംഗിയില്‍ ട്രെക്കിങ് നടത്താനും  ക്യാമ്പുകള്‍ക്കുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്. 

ലംബസിംഗിയില്‍ എത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില കാഴ്ചകള്‍ കൂടിയുണ്ട്.

ADVERTISEMENT

കോട്ടപ്പള്ളി വെള്ളച്ചാട്ടം

വളരെ പ്രശസ്തമായൊരു വിനോദസഞ്ചാരകേന്ദ്രമാണിത്.രാജ്യത്തിന്റെ പല ദിക്കില്‍ നിന്നുള്ളവര്‍ ഇവിടെയെത്താറുണ്ട്. ലംബസിംഗിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടം കുടുംബവുമൊത്ത് പോകാന്‍ സാധിക്കുന്ന ഒരു പിക്‌നിക് സ്ഥലമാണ്. മഴ സമൃദ്ധമായിരിക്കുമ്പോഴാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

തജംഗി റിസര്‍വോര്‍

ADVERTISEMENT

മൂടല്‍മഞ്ഞുള്ള പര്‍വ്വതങ്ങള്‍ക്കിടയില്‍ കണ്ണിന് കുളിര്‍മയേകി ഒരു നീലതടാകം. ഒരു ചിത്രകാരന്‍ തന്റെ ക്യാന്‍വാസില്‍ പകര്‍ത്തിയ ഭാവനാചിത്രം പോലെയാണീ തടാകം. പുല്‍മേടുകളും കോടവന്നിറങ്ങിയ താഴ്‌‌‌വരയുമെല്ലാം ഈ ഇടത്തിന്റെ ഭംഗിയ്ക്ക് അളവ്കൂട്ടുന്നു. ശാന്തമായി ഒരല്‍പ്പസമയം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ഇരിക്കണമെന്ന് തോന്നിയാല്‍ ഇവിടേയ്ക്ക് പോയാല്‍ മതി. 

താമസം

ലംബസിംഗിക്ക് ഹോട്ടലുകളൊന്നും കാര്യമായി ഇല്ല. അതിനര്‍ത്ഥം അവിടെ താമസിക്കാന്‍ സാധിക്കില്ല എന്നല്ല. ലംബസിംഗി ഗ്രാമത്തിലെ മിക്ക വീടുകളും ഭക്ഷണത്തോടൊപ്പം ഒരു ഹോംസ്റ്റേ സൗകര്യം വാഗ്ദാനം ചെയ്യുന്നവയാണ്. 

English Summary: Lambasingi Known As Kashmir Of Andhra Pradesh