വിജയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച 'മാസ്റ്റര്‍' എന്ന സിനിമയുടെ വിജയത്തിനുശേഷം ചെറിയ ഒരു ബ്രേക്കിലാണ് നടി മാളവിക മോഹനന്‍. മാളവികയുടെ വന്യജീവി സങ്കേതങ്ങളോടുള്ള ഇഷ്ടം മുന്‍പേ പ്രശസ്തമാണ്. ഇക്കുറിയും പതിവ് തെറ്റിയില്ല, വെക്കേഷനായി രാജസ്ഥാനിലെ രണതംഭോര്‍ നാഷണല്‍ പാര്‍ക്കിലേക്കാണ് മാളവിക ഇക്കുറി യാത്ര പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച 'മാസ്റ്റര്‍' എന്ന സിനിമയുടെ വിജയത്തിനുശേഷം ചെറിയ ഒരു ബ്രേക്കിലാണ് നടി മാളവിക മോഹനന്‍. മാളവികയുടെ വന്യജീവി സങ്കേതങ്ങളോടുള്ള ഇഷ്ടം മുന്‍പേ പ്രശസ്തമാണ്. ഇക്കുറിയും പതിവ് തെറ്റിയില്ല, വെക്കേഷനായി രാജസ്ഥാനിലെ രണതംഭോര്‍ നാഷണല്‍ പാര്‍ക്കിലേക്കാണ് മാളവിക ഇക്കുറി യാത്ര പോയത്. യാത്രയുടെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

സങ്കേതത്തിനുള്ളിലൂടെ നടത്തിയ സഫാരിക്കിടെ, മുന്‍പിലൂടെ പോകുന്ന ഒരു കടുവക്കൊപ്പം പോസ് ചെയ്ത ചിത്രമാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ദിവസം തുടങ്ങാന്‍ ഏറ്റവും മികച്ച വഴി' എന്ന് മാളവിക ഇതോടൊപ്പം കുറിക്കുന്നു.

ADVERTISEMENT

കാട്ടിനുള്ളിലൂടെ നടക്കുന്ന മറ്റൊരു വീഡിയോയും മാളവിക പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതൊരു സുന്ദരമായ അനുഭവമായിരുന്നു എന്നും ഒരു വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തിൽ കാട്ടിലേക്കുള്ള യാത്ര നടത്തുന്നതെന്നും മാളവിക കുറിച്ചിട്ടുണ്ട്.

കടുവകളെ ഏറ്റവും അടുത്ത് കാണാം

ADVERTISEMENT

രണ്‍തംഭോറിലായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍-  രണ്‍വീര്‍ സിംഗ് ജോഡികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ്- പുതുവത്സര ആഘോഷവും നടന്നത്.  കടുവകളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന ദേശീയോദ്യാനമാണ് രാജസ്ഥാനിലെ രൺതംഭോർ. സാവോയ് മധോപൂർ ജില്ലയിലുള്ള ഈ ദേശീയോദ്യാനം 1980-ലാണ് സ്ഥാപിക്കുന്നത്. 

ആരവല്ലി, സിന്ധ്യ പർവതനിരകൾക്കിടയിലായി  392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന രൺതംഭോർ ദേശീയോദ്യാനം വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയാണ്. നിരവധി അപൂര്‍വ്വ ജീവജാലങ്ങളെ ഇവിടെ കാണാം. വനത്തിനകത്ത് രജപുത്രന്മാരുടെ കാലത്ത് നിർമിച്ച രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കോട്ടയാണ് മറ്റൊരു ആകർഷണം. 2013ൽ കോട്ട ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തി.

ADVERTISEMENT

1955- ൽ സംരക്ഷിത മേഖലയാക്കിയ ഇവിടം 1973- ലാണ് പ്രൊജക്റ്റ്‌ ടൈഗർ പദ്ധതിയുടെ ഭാഗമാക്കിയത്. പിന്നീട്  1980- ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ചാരികള്‍ക്ക് ജീപ്പുകളിലും മറ്റു വാഹനങ്ങളിലുമായി കാടിനകത്തേക്ക് സഞ്ചരിക്കാം. 

English Summary: Celebrity Travel Mallavika Mohanan trip to Ranthambore National Park