ബൈക്ക് യാത്രികരുടെ സ്ഥിരം ലൊക്കേഷനാണ് ഹിമാചലിലെ ലാഹൗള്‍-സ്പിതി താഴ്‍വര. ഹിമാലയന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ താഴ്‍വരകള്‍ ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. ലാഹൗളിന്റെയും സ്പിതിയുടെയും സുന്ദരകാഴ്ച പ്രകൃതിസ്നേഹികള്‍ക്കും സാഹസികര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരേപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈക്ക് യാത്രികരുടെ സ്ഥിരം ലൊക്കേഷനാണ് ഹിമാചലിലെ ലാഹൗള്‍-സ്പിതി താഴ്‍വര. ഹിമാലയന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ താഴ്‍വരകള്‍ ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. ലാഹൗളിന്റെയും സ്പിതിയുടെയും സുന്ദരകാഴ്ച പ്രകൃതിസ്നേഹികള്‍ക്കും സാഹസികര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരേപോലെ പ്രിയപ്പെട്ടയിടമാണ്.

By Sumit.Kumar.99/shutterstock

ഹിമാലയന്‍ ഭൂപ്രകൃതി, വിദൂര ഗ്രാമങ്ങള്‍, തിളങ്ങുന്ന ആല്‍പൈന്‍ തടാകങ്ങള്‍, മൊണാസ്ട്രികളും  ക്ഷേത്രങ്ങളും നിറഞ്ഞ ഇവിടം ആരെയും ആകർഷിക്കും. കാഴ്ചകൾ മാത്രമല്ല  അതിമനോഹരമായ പാചകരീതികളുമെല്ലാം നിറഞ്ഞ അതിഗംഭീരമായ വിനോദസഞ്ചാരകേന്ദ്രമാണ് ലാഹൗള്‍-സ്പിതി.

ADVERTISEMENT

രണ്ട് കാഴ്ചകള്‍ നല്‍കുന്ന സ്വര്‍ഗഭൂമി

ടിബറ്റന്‍ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന ലാഹൗള്‍, സ്പിതി മേഖല സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഹിമാചല്‍ പ്രദേശില്‍ സാഹസികമായ അവധിക്കാലം ആഘോഷിക്കാനും പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്.

By Dmitry Rukhlenko/shutterstock

1960 ല്‍ ലാഹൗള്‍ വാലി, സ്പിറ്റി വാലി എന്നിവ ലയിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള നാലാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. പ്രശസ്തമായ കുന്‍സും ലാ വഴിയാണ് ഈ രണ്ടു താഴ്‍വരകളും ബന്ധിക്കപ്പെട്ടിരിക്കുന്നത്. 

By adidas5nb/shutterstock

രണ്ട് പ്രദേശങ്ങളും ഒരുപോലെ അതിശയകരമാണെങ്കിലും, അവ കാഴ്ചയില്‍ അല്പം വ്യത്യാസപ്പെട്ടിരിക്കും. ലാഹോള്‍ വാലിയില്‍ പച്ചപ്പു നിറഞ്ഞ കാഴ്ചകളാണെങ്കിൽ സ്പിതി വാലിയെ തണുത്ത മരുഭൂമി,‌ എന്നുതന്നെ വിശേഷിപ്പിക്കാം. ഉയര്‍ന്ന പര്‍വതങ്ങളുള്ള ഇവിടം സാഹസികപ്രേമികളുടെ പ്രിയയിടമാണ്. സ്പിതിയിലെ ജീവിതം അതിന്റെ മൊണാസ്ട്രികളെ ചുറ്റിപ്പറ്റിയാണ്.

ADVERTISEMENT

ലഹൗളും സ്പിതി താഴ്‍‍വരയും

ലഹൗളിന്റെയും സ്പിതി താഴ്‍‍വരയുടെയും ജില്ലാ ആസ്ഥാനമാണ് കീലോംഗ്. ലാഹോളിലെ വിവിധ ഗ്രാമങ്ങളായ കോക്‌സര്‍, സിസ്സു, ഗോണ്ട്‌ല, താണ്ടി, ജഹല്‍മാന്‍, തീരോട്ട് എന്നിവ ആകര്‍ഷകമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പന്നമാണ്.

By Amit kg/shutterstock

ആല്‍പൈന്‍ പൂക്കള്‍, ഉരുളക്കിഴങ്ങ്, കടല, ബാര്‍ലി എന്നിവയുടെ മനോഹരമായ വയലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ഗ്രാമങ്ങള്‍ സഞ്ചാരികളെ പ്രകൃതിയുടെ അസുലഭ കാഴ്ചകളിലേക്ക് നയിക്കും. നിരവധി ട്രെക്കിങ് റൂട്ടുകളും പര്‍വതാരോഹണ പര്യടനങ്ങളും തേടുന്നവരുടെ സങ്കേതംകൂടിയാണ് ലാഹോള്‍. 

By otorongo/shutterstock

സ്പിതി താഴ്‍‍വരയുടെ ഉപ-ഡിവിഷണല്‍ ആസ്ഥാനമായ കാസ അതിന്റെ സമ്പന്നമായ ടിബറ്റന്‍ സംസ്‌കാരവും പാരമ്പര്യങ്ങളുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. സമ്പന്നമായ ടിബറ്റന്‍ ബുദ്ധമത സ്വാധീനത്തില്‍ അഭിമാനിക്കുന്ന ലഹൗള്‍ സ്പിതി താഴ്‍‍വരയില്‍ നിരവധി അദ്ഭുത മൊണാസ്ട്രികളും ഗോമ്പകളുമുണ്ട്. ലോക പൈതൃക സ്ഥലമായ സ്പിതിയിലെ ടാബോ മൊണാസ്ട്രിയാണ് ഇവയില്‍ ഏറ്റവും പ്രശസ്തമായത്. 

ADVERTISEMENT

ഒറ്റ യാത്രയിൽ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോര്‍ ഗ്രാമമായ കിബ്ബറിലെ ഏകാന്തത അനുഭവിക്കുക, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റോഫീസില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്ക് കത്തുകള്‍ എഴുതുക, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോറബിള്‍ മഠത്തില്‍ ധ്യാനിക്കുക, ലാങ്സയിലെയും ലോസറിലെയും ഉയര്‍ന്ന പുല്‍മേടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ആസ്വദിക്കുക,ശാന്തമായ ചന്ദ്രതാല്‍ തടാകം സന്ദര്‍ശിച്ച് മിന്നുന്ന നക്ഷത്രങ്ങളുടെയും താരാപഥങ്ങളുടെയും കാണുക അങ്ങനെ ഒരു ജന്മത്തില്‍ നിറവേറ്റിയെടുക്കാവുന്നതിലുമപ്പുറം വിസ്മയങ്ങളെ ഒറ്റ യാത്രകൊണ്ട് നിങ്ങള്‍ക്ക് സാധ്യമാക്കാം.

English Summary: Incredible Places To Visit In Lahaul And Spiti