ആന്റണി വർഗീസിനെ പെപ്പെയെന്നു വിളിക്കാനാണ് മലയാളികൾക്ക് ഏറെയിഷ്ടം. ആ വിളിക്ക് സ്നേഹത്തിന്റെ ഇമ്പമുണ്ട്. സിനിമകളെ എത്രമേൽ സ്നേഹിച്ചോ, അത്രയധികം തന്നെ പെപ്പെ യാത്രകളെയും സ്നേഹിക്കുന്നുണ്ട്. സിനിമയുടെ ഇടവേളകളും അവധിദിനങ്ങളും പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ ചെയ്താണ് പെപ്പെ ആഘോഷിക്കാറ്.ആന്റണി വർഗീസും

ആന്റണി വർഗീസിനെ പെപ്പെയെന്നു വിളിക്കാനാണ് മലയാളികൾക്ക് ഏറെയിഷ്ടം. ആ വിളിക്ക് സ്നേഹത്തിന്റെ ഇമ്പമുണ്ട്. സിനിമകളെ എത്രമേൽ സ്നേഹിച്ചോ, അത്രയധികം തന്നെ പെപ്പെ യാത്രകളെയും സ്നേഹിക്കുന്നുണ്ട്. സിനിമയുടെ ഇടവേളകളും അവധിദിനങ്ങളും പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ ചെയ്താണ് പെപ്പെ ആഘോഷിക്കാറ്.ആന്റണി വർഗീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റണി വർഗീസിനെ പെപ്പെയെന്നു വിളിക്കാനാണ് മലയാളികൾക്ക് ഏറെയിഷ്ടം. ആ വിളിക്ക് സ്നേഹത്തിന്റെ ഇമ്പമുണ്ട്. സിനിമകളെ എത്രമേൽ സ്നേഹിച്ചോ, അത്രയധികം തന്നെ പെപ്പെ യാത്രകളെയും സ്നേഹിക്കുന്നുണ്ട്. സിനിമയുടെ ഇടവേളകളും അവധിദിനങ്ങളും പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ ചെയ്താണ് പെപ്പെ ആഘോഷിക്കാറ്.ആന്റണി വർഗീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റണി വർഗീസിനെ പെപ്പെയെന്നു വിളിക്കാനാണ് മലയാളികൾക്ക് ഏറെയിഷ്ടം. ആ വിളിക്ക് സ്നേഹത്തിന്റെ ഇമ്പമുണ്ട്. സിനിമകളെ എത്രമേൽ സ്നേഹിച്ചോ, അത്രയധികം തന്നെ പെപ്പെ യാത്രകളെയും സ്നേഹിക്കുന്നുണ്ട്. സിനിമയുടെ ഇടവേളകളും അവധിദിനങ്ങളും പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ ചെയ്താണ് പെപ്പെ ആഘോഷിക്കാറ്.

ആന്റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്രയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു. ഹിമാചൽ കാഴ്ചകളുമായി വാബി സബി എന്ന വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ഹിറ്റായിരിക്കുന്നത്. രണ്ടു എപ്പിസോഡുകളുണ്ട് ഈ വിഡിയോയ്ക്ക്. ആദ്യത്തെ എപ്പിസോഡാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിൽ ഹിമാചൽ പ്രദേശിലെ കൽഗയെന്ന ഗ്രാമത്തെക്കുറിച്ചാണ് വിവരിക്കുന്നത്. 

ADVERTISEMENT

ആന്റണിയുടെ സ്വര്‍ഗയാത്ര

ആന്റണി അടക്കം ഏഴു സുഹൃത്തുക്കൾ ചേർന്ന യാത്രയായിരുന്നു ഇത്. അതിമനോഹരവും അതിലേറെ സാഹസികതയും നിറഞ്ഞ യാത്ര, കുത്തനെയുള്ള കയറ്റത്തിൽ പലതവണ കാൽവഴുതിയ അവസ്ഥയുണ്ടായെന്നും താരം പറയുന്നു. യാത്രയിൽ ഇടയ്ക്ക് ഒരു ഗ്രാമത്തിൽ ഇത്തിരി നേരം വിശ്രമിച്ചു. അവിടുത്തെ ചായകടയിൽ നിന്നും ശരീരത്തെ വരിഞ്ഞുമുറുക്കിയ തണുപ്പിനെ ചൂടാക്കുവാനായി ചായയും ന്യൂഡിൽസുമൊക്കെ കഴിച്ചായിരുന്നു പിന്നീടുള്ള യാത്ര. വിഡിയോയിൽ കാണാം പോകുന്ന വഴിയിൽ മുഴുവനും കനത്ത മഞ്ഞാണ്. മുന്നോട്ടുള്ള യാത്രയും കാഴ്ചകളും അതിഗംഭീരമാണ് കണ്ണുകളെ വിശ്വസിപ്പിക്കാനാവാത്ത സുന്ദരകാഴ്ചകളാണെന്നും ആന്റണി പറയുന്നുണ്ട്. കയറ്റിലേക്കുള്ള യാത്രയിൽ  ഒരു ഫ്രഞ്ച് ബാബയെ പരിചയപ്പെട്ടു. അദ്ദേഹം 9 മാസമായി വീടും നാടും ഉപേക്ഷിച്ച് ഇവിടെ താമസിക്കുകയാണ്. താമസത്തിനായി ചെറിയ ഹട്ടുകളുണ്ടിവിടെ.ബാബ കേക്കുകൾ ഉണ്ടാക്കിയാണ് ഇവിടെ ഉപജീവനം കണ്ടെത്തുന്നത്.

ADVERTISEMENT

ആ കാഴ്ചകളൊക്കെയും ആസ്വദിച്ച് അന്റണിയും കൂട്ടരും എത്തിച്ചേർന്നത് ‌അവർക്ക് താമസിക്കുവാനുള്ള ജിപ്സി ഹൗസിലാണ്. രണ്ടുനിലയുള്ള വീടാണിത്. ആ വീടിനുള്ളിൽ നിന്നാൽ ചുറ്റും മഞ്ഞിന്റെ മനോഹര കാഴ്ചകൾ മാത്രമാണ്. വാക്കുകളിലൂടെ ആ കാഴ്ചയെ വിവരിക്കാനാവില്ല.

യാത്രയില്‍ കണ്ടുമുട്ടിയവർ

ADVERTISEMENT

നാടു വീടും സ്വന്തം പേരും ഉപേക്ഷിച്ച് ഹിമാലയത്തിൽ ധ്യാനം ഇരിക്കുന്നതിനായി സ്വപ്നം കണ്ടെത്തെിയ ശക്തി എന്ന യുവതിയെയും വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. സൗത്ത്അമേരിക്കയിൽ നിന്നും പ്രകൃതിയുടെ കാഴ്ചയിൽ ലയിക്കുവാനായി എത്തിയാതാണീ യാത്രാപ്രേമി. ശക്തിയുടെ കഥ വിചിത്രമെങ്കിൽ കൽഗയുടെ സ്വന്തം ചാർളിയെയും ആരാധകർകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.  കൽഗയിലെ പാർവതി വാലിയിലാണ് ചാർളിയുടെ താമസം. കേരളത്തിൽ നിന്നടക്കം എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ജിപ്സി താമസസ്ഥലം ചാർളിക്ക് സ്വന്തമാണ്. നിരവധി സഞ്ചാരികൾക്ക് താങ്ങും തണലുമാണ് ചാർളി. 

മഞ്ഞണിഞ്ഞ കൽഗ

സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അടര്‍ന്നു വീണതെന്നു തോന്നും കൽഗയെന്ന  മനോഹര ഗ്രാമം കണ്ടാൽ. പൂത്തുലഞ്ഞു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും ദേവതാരു വൃക്ഷങ്ങളും സമൃദ്ധമായ ഗോതമ്പും കാബേജും തഴച്ചു വളരുന്ന കാഴ്ചയും അതിഗംഭീരമാണ് ഇവിടം. പുറംലോകവുമായുള്ള ബന്ധം വേര്‍പെടുത്തി ഒരു വലിയ കുന്നിന്റെ നെറുകയിലായി ഹിമാലയത്തിന്റെ മാറോട് പറ്റിച്ചേര്‍ന്നിരിക്കുന്ന നാടാണിത്. ഹിമാചൽപ്രദേശിൽ അധികമാരും കടന്നുചെല്ലാത്ത  മനോഹര ഗ്രാമങ്ങളിലൊന്നാണ് കൽഗ.

കുളു വാലിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കുളു -ഭുണ്ടാര്‍ വഴി ബര്‍ഷൈനി എന്ന സ്ഥലത്തെത്തി അവിടെനിന്നും 2കിലോമീറ്റര്‍ നടന്നു വേണം കല്‍ഗയിലെത്താന്‍. ബര്‍ഷൈനി മുതല്‍ കല്‍ഗ വരെ കുത്തനെ ഉള്ള കയറ്റമാണ്.സമുദ്രനിരപ്പില്‍ നിന്നും 8200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍ഗ കസോളിനു സമീപമുള്ള കാടുകള്‍ നിറഞ്ഞ ഒരു ഹില്‍സ്റ്റേഷനാണ്. പാര്‍വതി വാലിയുടെയും സമീപത്തെ സ്ഥലങ്ങളുടെയും 360 ഡിഗ്രി കാഴ്ചയാണ് കല്‍ഗ സഞ്ചാരികള്‍ക്ക് നൽകുന്നത്.

കൽഗയിൽ നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് യാത്രയുടെ ആദ്യ എപ്പിസോഡ് അവസാനിക്കും. രണ്ടാം എപ്പിസോഡിൽ മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേൾക്കുന്ന മണാലിയാണ്. ആന്റണി വർഗീസിലൂടെ കഥ പറഞ്ഞു പോകുന്ന ഈ മനോഹര യാത്ര സംവിധാനം ചെയ്തിരിക്കുന്നത് സനി യാസാണ്. നിർമാണം നിർവഹിച്ചിരിക്കുന്നത് വൈശാഖ് സി വടക്കേവീടും.

English Summary: Celebrity Travel, Antony Varghese Wabi Sabi  Exploring Himalayas