ഉത്തരാഖണ്ഡിന്‍റെ ലഡാക്ക് എന്നാണ് നീലോങ്ങ് താഴ്‍‍‍വര വിളിക്കുന്നത്. ഹിമാലയത്തിന്‍റെ ചുവട്ടില്‍, ഇന്ത്യ ടിബറ്റ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് കാണപ്പെടുന്ന അതിമനോഹരമായ പര്‍വത പ്രദേശമാണിത്. 1962- ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അടച്ചിട്ട ഈ പ്രദേശം 2015 മുതല്‍ക്കാണ് വീണ്ടും സഞ്ചാരികളെ ഇരുകയ്യും നീട്ടി

ഉത്തരാഖണ്ഡിന്‍റെ ലഡാക്ക് എന്നാണ് നീലോങ്ങ് താഴ്‍‍‍വര വിളിക്കുന്നത്. ഹിമാലയത്തിന്‍റെ ചുവട്ടില്‍, ഇന്ത്യ ടിബറ്റ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് കാണപ്പെടുന്ന അതിമനോഹരമായ പര്‍വത പ്രദേശമാണിത്. 1962- ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അടച്ചിട്ട ഈ പ്രദേശം 2015 മുതല്‍ക്കാണ് വീണ്ടും സഞ്ചാരികളെ ഇരുകയ്യും നീട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിന്‍റെ ലഡാക്ക് എന്നാണ് നീലോങ്ങ് താഴ്‍‍‍വര വിളിക്കുന്നത്. ഹിമാലയത്തിന്‍റെ ചുവട്ടില്‍, ഇന്ത്യ ടിബറ്റ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് കാണപ്പെടുന്ന അതിമനോഹരമായ പര്‍വത പ്രദേശമാണിത്. 1962- ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അടച്ചിട്ട ഈ പ്രദേശം 2015 മുതല്‍ക്കാണ് വീണ്ടും സഞ്ചാരികളെ ഇരുകയ്യും നീട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിന്‍റെ ലഡാക്ക് എന്നാണ് നീലോങ്ങ് താഴ്‍‍‍വര വിളിക്കുന്നത്. ഹിമാലയത്തിന്‍റെ ചുവട്ടില്‍, ഇന്ത്യ ടിബറ്റ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് കാണപ്പെടുന്ന അതിമനോഹരമായ പര്‍വത പ്രദേശമാണിത്. 1962- ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അടച്ചിട്ട ഈ പ്രദേശം 2015 മുതല്‍ക്കാണ് വീണ്ടും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാനാരംഭിച്ചത്.

സ്വര്‍ഗീയ കാഴ്ചയും അനുഭവങ്ങളും

ADVERTISEMENT

ഉത്തരകാശി ജില്ലയില്‍, 11,400 അടി ഉയരത്തിലാണ് നീലോങ്ങ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ മറ്റു പ്രധാന ടൂറിസ്റ്റ് ഹില്‍സ്റ്റേഷനുകളായ ലഹോൾ, സ്പിറ്റി വാലി, ലഡാക്ക് എന്നിവയുടേതിന് സമാനമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളുമാണ് നീലോങ്ങ് താഴ്‍‍‍വരയിലുള്ളത്. ടിബറ്റിനോട് സാമ്യമുള്ള ഉയർന്ന കൊടുമുടികളും ഇവിടെയെങ്ങും കാണാം. എവിടെ നോക്കിയാലും കരിനീല നിറത്തില്‍ കാണുന്ന കൊടുമുടികളുടെ കാഴ്ചയില്‍ നിന്നാണ് താഴ്‍‍‍വരയുടെ പേരു വന്നതു തന്നെ.

ഗംഗോത്രി ദേശീയോദ്യാനത്തിന്‍റെ ഭാഗമാണ് താഴ്‍‍‍വര. ഹിമാലയൻ ബ്ലൂ ഷീപ്പ്, ഹിമപ്പുലി, മസ്‌ക് ഡീർ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നായതിനാല്‍ യാത്രക്കാർക്ക് ഇവിടെ രാത്രി തങ്ങാന്‍ അനുവാദമില്ല. ഭൈരവ്ഗതിക്കും നീലോങ്ങിനും ഇടയിലുള്ള 25 കിലോമീറ്റർ പ്രദേശത്താണ് ഈ നിരോധനം നിലനില്‍ക്കുന്നത്.

യുദ്ധ ചരിത്രമുറങ്ങുന്ന താഴ്‍‍‍വര

ടിബറ്റ് ചൈന പിടിച്ചെടുക്കുന്നതിന് വളരെ മുമ്പുതന്നെ, ടിബറ്റും ഇന്ത്യയും തമ്മിലുള്ള ഒരു പ്രധാന വ്യാപാര മാർഗമായിരുന്നു നീലോങ്ങ്. താഴ്വരയും ടിബറ്റും തമ്മിലുള്ള സാമ്യത തന്നെ അമ്പരപ്പിക്കുന്നതാണ്. 1962 ൽ ഇന്തോ-ചൈന യുദ്ധസമയത്ത് നീലോങ്ങ് വാലിയിലെ ഗ്രാമങ്ങൾ ഒഴിപ്പിച്ചു. അതിനുശേഷം സേനയുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു താഴ്‍‍‍വര. ഇന്നും ഉയര്‍ന്ന പിരിമുറുക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്. നിയന്ത്രിത മേഖലക്കുള്ളിൽ 25 കിലോമീറ്റർ പ്രദേശത്ത് മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളു.

ADVERTISEMENT

ഒന്നരനൂറ്റാണ്ടു പഴക്കമുള്ള പാലം

ഇന്ത്യ-ചൈന യുദ്ധകാലത്ത് അടച്ചിട്ട ഒരു പാലമുണ്ട് ഇവിടെ. 150 വർഷങ്ങൾക്ക് മുമ്പ് പെഷവാറിൽ നിന്നുള്ള പത്താൻമാര്‍ നിര്‍മ്മിച്ചതാണ് ഈ പാലം. മരം കൊണ്ട് നിര്‍മ്മിച്ചതും 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ ഈ പാലത്തിനു ചരിത്രപരവും തന്ത്രപരവുമായ പ്രാധാന്യമുണ്ട്. മുൻകാലങ്ങളിൽ ഇന്ത്യയും ടിബറ്റും തമ്മിലുള്ള ഒരു വ്യാപാര പാതയുടെ ഭാഗമായിരുന്നു ഇത്. ഇവിടെനിന്ന് നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍ അതിമനോഹരമാണ്. 

Image from youtube

മരംകോച്ചും തണുപ്പ്!

അങ്ങേയറ്റം തണുപ്പാണ് നീലോങ്ങ് താഴ്‍‍‍വരയില്‍ അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് സാധാരണയായി -5 മുതൽ -10 ഡിഗ്രി വരെ താഴുന്ന താപനില ചിലപ്പോഴൊക്കെ -15 ഡിഗ്രി സെൽഷ്യസ് വരെ പോകാറുണ്ട്. വേനൽക്കാലത്ത് പോലും, പരമാവധി താപനില 5-10 ഡിഗ്രി സെൽഷ്യസിനപ്പുറം കൂടാറില്ല, രാത്രിയിലാകട്ടെ മിക്കസമയത്തും നെഗറ്റീവ് ആയിരിക്കും താപനില.

ADVERTISEMENT

പോവാന്‍ മികച്ച സമയം

മെയ് മുതൽ നവംബർ വരെയാണ് നീലോങ്ങ് താഴ്‌വര സഞ്ചാരികള്‍ക്കായി തുറക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിൽ മൺസൂൺ ശക്തി കുറയുന്ന സമയമായതിനാല്‍ യാത്ര ചെയ്യാന്‍ സുരക്ഷിതമായ സമയം കൂടിയാണിത്. 

എങ്ങനെ എത്തിച്ചേരാം?

ഇന്തോ-ടിബറ്റ് അതിർത്തിക്ക് 45 കിലോമീറ്റർ മാത്രം അകലെയായാണ് നീലോങ്ങ്. ഗംഗോത്രി ദേശീയ ഉദ്യാനത്തിന്‍റെ അവിഭാജ്യ ഘടകമായ ഹർസിലിനോട് വളരെ അടുത്താണ് ഈ താഴ്‌വര. ഡെറാഡൂൺ, ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളുമായി ഇവിടം ബന്ധിപ്പിച്ചിട്ടുണ്ട്.

ഭൈറോൺ ഘാട്ടിയിൽ നിന്നും (ഭൈരവ് ഘതി) 24 കിലോമീറ്ററും  മാത്രം അകലെയാണ് ഉത്തരകാശിയിൽ നിന്ന് 100 കിലോമീറ്ററും അകലെയുള്ള താഴ്‍‍‍വരയിലേക്ക് പോകാന്‍ വനംവകുപ്പിന്‍റെ അനുമതി ആവശ്യമാണ്‌. ഗംഗോത്രിക്കടുത്തുള്ള ഭൈരവ് ഘതിയില്‍ നിന്നും വനംവകുപ്പിന്‍റെ ജീപ്പില്‍ പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവിടെയെത്തുന്നത്. കാട്ടുപാതയിലൂടെയുള്ള ഈ യാത്ര സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമായിരിക്കും.

ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.  ഋഷികേശ്, ഹരിദ്വാർ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകള്‍. 

English Summary: Nelong Valley – The Ladakh of Uttarakhand