അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർ ക്ഷേത്രം. സന്ദർശകരെ അതിശയിപ്പിക്കുന്നത് ഇൗ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചില സമയങ്ങളിൽ ക്ഷേത്രം അപ്രത്യക്ഷമാകും. ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കംബായ്എന്ന സ്ഥലത്താണ് കടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർക്ഷേത്രം. ചില സമയങ്ങളിൽ ഈ ക്ഷേത്രം അപ്രത്യക്ഷമാകും എന്ന പ്രത്യേകതയാണ് ആളുകളെ അതിശയിപ്പിക്കുന്നത്. ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കംബായ് എന്ന സ്ഥലത്ത് കടലിൽ അപ്രത്യക്ഷമാവുകയും വീണ്ടും വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്നതുമായ അപൂർവ പ്രതിഭാസം നടക്കുന്ന ക്ഷേത്രമാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രം. 

ഏകദേശം 150 ൽ അധികം വർഷം പഴക്കമുള്ള ശിവക്ഷേത്രമാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രം. വേലിയേറ്റ സമയങ്ങളിൽ ക്ഷേത്രം പൂർണമായും കടലിൽ മുങ്ങുകയും വേലിയിറക്കത്തിൽ കടലിൽ നിന്ന് ഉയർന്നുവരികയും ചെയ്യും. എല്ലാ ദിവസവും കടലിൽ മുങ്ങി പോവുകയും വീണ്ടും പ്രേത്യക്ഷമാകുകയും ചെയ്യുന്ന ശിവക്ഷേത്രമായതിനാൽ, ഇന്ത്യയിലെ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. 

ADVERTISEMENT

വേലിയിറക്കത്തിൽ ക്ഷേത്രം പ്രത്യക്ഷപ്പെടുന്ന സമയത്താണ് തീർത്ഥാടകർക്ക് പ്രവേശനം ഉള്ളത്. ഈ ശിവക്ഷേത്രത്തിന്റെ ഐതിഹ്യം പതിനെട്ട് പുരാണങ്ങളിൽ ഒന്നായ സ്കന്ദപുരാണത്തിൽ പറയുന്നുണ്ട്.

അതിരാവിലെയുള്ള വേലിയിറക്ക സമയങ്ങളിലാണ് ക്ഷേത്രം കാണാനും പ്രവേശിക്കിക്കാനും സാധിക്കുകയുള്ളൂ. ക്ഷേത്രത്തിന്റെ ശാന്തവും സമാധാനപരവുമായ ചുറ്റുപാടിൽ ധ്യാനിക്കാനും കഴിയും. വിസ്മയ കാഴ്ചകൾ നേരിട്ട് കാണാനും പ്രകൃതിയോട് അടുത്ത് ഇരിക്കാനും കടൽ ആർത്തിരമ്പുന്ന ശബ്ദം ആസ്വദിക്കാനും നിരവധിപേരാണ് നാനാഭാഗത്തു നിന്നു ഇവിടെ എത്തിച്ചേരുന്നത്.

ADVERTISEMENT

English Summary: Stambheshwar Mahadev Temple Gujarat