മലകളുടെ രാജ്ഞി എന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ മസൂറി പട്ടണത്തെ വിളിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും6,578 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മസൂറി, ഹിമാലയ പ്രദേശങ്ങളിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലകളുടെ രാജ്ഞി എന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ മസൂറി പട്ടണത്തെ വിളിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 6,578 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മസൂറി, ഹിമാലയ പ്രദേശങ്ങളിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കെംപ്റ്റി ഫാൾസ്, ലേക് മിസ്റ്റ്, ഗൺ ഹിൽ, കാമൽ ബാക് റോഡ്, മുനിസിപ്പൽ ഗാർഡൻ, കമ്പനി ഗാർഡൻ, മസൂറി തടാകം, ഭട്ട വെള്ളച്ചാട്ടം തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ മസൂറിയില്‍ തന്നെയുണ്ട്. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും നിരവധി മനോഹരമായ ഇടങ്ങളുണ്ട്. മസൂറിയിലേക്കുള്ള യാത്രയില്‍ത്തന്നെ സന്ദര്‍ശിക്കാവുന്ന അത്തരം ചില ഇടങ്ങള്‍ പരിചയപ്പെടാം.

1. ധനോൾട്ടി

ADVERTISEMENT

തെഹ്‌റി ഗഡ്‌വാൽ ജില്ലയിലാണ് ധനോൾട്ടി സ്ഥിതിചെയ്യുന്നത്.  ഈ പ്രദേശം സ്വര്‍ഗസുന്ദരമാണ്. ഇടതൂർന്ന ഓക്കുമരങ്ങളുടെയും ദേവദാരുക്കളുടെയും കാഴ്ച ആരുടേയും മനംകവരും. മസൂറിയില്‍ നിന്നും 59 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. മസൂറിയിൽ നിന്ന് ധനോൾട്ടിയിലേക്കുള്ള വഴിയില്‍ പച്ചപ്പ് നിറഞ്ഞ നിരവധി താഴ്‍‍‍വാരങ്ങളും മലഞ്ചെരിവുകളും കാണാം. സാഹസിക യാത്രാപ്രേമികള്‍ക്കായി നിരവധി ട്രെക്കിങ് റൂട്ടുകളും ഇവിടെയുണ്ട്. ഗംഗ ദസറക്ക് വളരെ പ്രസിദ്ധമായ സുർഖണ്ട ദേവി മന്ദിർ, ആലൂ ഖേത്, ദിയോഘർ കോട്ട, ഇക്കോ പാർക്ക്, ചന്ദേരി ടൌണ്‍, ദശാവതാർ ക്ഷേത്രം, കനാറ്റൽ സാഹസിക ക്യാമ്പ് എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. 

2. ചമ്പ

രവി നദിക്കരയിലുള്ള ചമ്പ പട്ടണം അതിമനോഹരമാണ്. ആപ്പിള്‍, ആപ്രിക്കോട്ട് തോട്ടങ്ങളും പൈന്‍, ദേവതാരു മരങ്ങളും നിറഞ്ഞ ഈ പ്രദേശം പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളില്‍ ഒന്നാണ്. താഴ്‍‍വരകളില്‍ റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങള്‍ പൂക്കുന്ന കാഴ്ചയും അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക്. തെഹ്രി ഡാം, തെഹ്രി ഡാം റിസർവോയർ, കുഞ്ചാപുരി ടെമ്പിൾ മൌണ്ട്, തെഹ്രി ഡാം വ്യൂ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടത്തെ ചില പ്രധാന ആകര്‍ഷണങ്ങള്‍.

3. ചക്രാത

ADVERTISEMENT

ടോൺസ് നദിക്കും യമുന നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചക്രാത പട്ടണം, ഒരുകാലത്ത് ബ്രിട്ടീഷ് സേനയുടെ കന്റോൺ‌മെന്‍റ് ആയിരുന്നു. ചക്രാതയുടെ കിഴക്ക് ഭാഗത്തായാണ് മസൂറി. മസൂറിയില്‍ നിന്നും 84 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ടൂറിസ്റ്റുകൾക്ക് നിയന്ത്രിത അനുവാദം മാത്രമേയുള്ളൂ. ഓക്ക് മരങ്ങളും നിബിഡ വനങ്ങളും നിറഞ്ഞ ഈ പ്രദേശം സ്കീയിംഗ്, മൗണ്ടന്‍ ക്ലൈംബിംഗ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ടതാണ്. ടൈഗര്‍ ഫാള്‍സ്, വ്യാസ് ശിഖര്‍, രാംതാല്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

4. ദേവപ്രയാഗ്

അളകനന്ദ നദിയും ഭാഗീരഥി നദിയും കണ്ടുമുട്ടി, പിന്നീടൊന്നു ചേര്‍ന്ന് ഗംഗയായി ഒഴുകുന്ന ദേവപ്രയാഗ് മസൂറിയില്‍ നിന്നും 146 കിലോമീറ്റര്‍ അകലെയാണ്. ഹിന്ദു വിശ്വാസമനുസരിച്ച് അഞ്ച് പുണ്യ സംഗമ സ്ഥലങ്ങളിൽ ഒന്നായ ദേവപ്രയാഗ് ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. 

ചന്ദ്രബാദ്‌നി ദേവി, രഘുനാഥ്ജി ക്ഷേത്രം, നാഗേശ്വർ ക്ഷേത്രം, ദേവപ്രയാഗ് സംഗമം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ADVERTISEMENT

5. ഖിർസു

പൗരി ഗർവാൾ ജില്ലയിലെ ഒരു ഹിൽസ്റ്റേഷനായ ഖിർസു, മസൂറിയില്‍ നിന്നും 185 കിലോമീറ്റര്‍ ദൂരത്തിലാണ്. സോളോ ട്രെക്കിംഗിനും ഹണിമൂണ്‍ ട്രിപ്പിനും പറ്റിയ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. മഞ്ഞുമൂടിയ ത്രിശൂൽ, നന്ദാദേവി, നന്ദകോട്ട്, പഞ്ച്ചുലി കൊടുമുടികൾ ഉൾപ്പെടെ മനോഹരമായ നിരവധി കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ബുഡാ ഭർസാർ ക്ഷേത്രം, ലക്ഷ്മൺ ക്ഷേത്രം, അദ്വാനി, ഉൽക്ക ഗിരി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു ചില പ്രധാന ആകര്‍ഷണങ്ങള്‍. 

Source:  Traveltriangle

English Summary: Best Tourist Places to Visit Near Mussoorie