കുളു, മണാലി, ഷിംല തുടങ്ങിയവ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. മിക്ക സമയങ്ങളിലും ഇവിടം സഞ്ചാരികളുടെ തിരക്കിലായിരിക്കും. അധികം തിരക്കില്ലാതെ സമാധാനത്തോടെ യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹിമാചൽ പ്രദേശിലെ ഒരു പട്ടണം പരിചയപ്പെടാം. പ്രകൃതിയുടെ മടിയിൽ ഒരു രത്നം പോലെ മറഞ്ഞിരിക്കുന്നതാണ് ഷോഗി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളു, മണാലി, ഷിംല തുടങ്ങിയവ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. മിക്ക സമയങ്ങളിലും ഇവിടം സഞ്ചാരികളുടെ തിരക്കിലായിരിക്കും. അധികം തിരക്കില്ലാതെ സമാധാനത്തോടെ യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹിമാചൽ പ്രദേശിലെ ഒരു പട്ടണം പരിചയപ്പെടാം.

പ്രകൃതിയുടെ മടിയിൽ ഒരു രത്നം പോലെ മറഞ്ഞിരിക്കുന്നതാണ് ഷോഗി എന്ന കൊച്ചു ഗ്രാമം. ഈ ചെറിയ പട്ടണം 2 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്. ഇവിടുത്തെ പ്രത്യേകത അതിന്റെ മനോഹരമായ സൗന്ദര്യവും ശാന്തതയുമാണ്, ഒപ്പം സന്ദർശകർക്ക് നൽകുന്ന ആതിഥ്യമര്യാദയും. 

ADVERTISEMENT

ഷോഗിയിൽ ചെയ്യേണ്ട കാര്യങ്ങൾ

ഷോഗിയിലും പരിസരത്തും നിരവധി ഹൈക്കിങ് ഓപ്ഷനുകളുണ്ട്. പൈൻ, ദേവദാരു മരങ്ങളാൽ മൂടപ്പെട്ട ഈ പ്രദേശത്ത് ട്രെക്കിങ്ങിനും അനുയോജ്യമാണ്. ഷോഗിയുടെ  മനോഹരമായ താഴ്‍‍‍വരകളിൽ ഒരു രാത്രി ക്യാമ്പിങ് ആസ്വദിക്കാം. വളരെ നല്ല കാലാവസ്ഥയായതിനാൽ ഷോഗിയിലെ ഓരോ നിമിഷവും അവിസ്മരണീയമാണ്.

ADVERTISEMENT

ക്ഷേത്രങ്ങളുടെ നഗരം

എണ്ണമറ്റ ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഇവിടം ക്ഷേത്രങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു. താരാദേവി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, കാളി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുണ്ടിവിടെ. സത്യത്തിൽ ഇവിടുത്തെ ഓരോ പ്രദേശത്തിനും ഓരോ ക്ഷേത്രങ്ങളുണ്ട്. അതാത് ജനവിഭാഗങ്ങൾക്ക് അവരുടേതായ രീതിയിൽ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനായി. വനങ്ങളാൽ ചുറ്റപ്പെട്ട ഷോഗിയിൽ ആത്മീയതയും സമാധാനവും ഒരുപോലെ അനുഭവിച്ചറിയാം.

ADVERTISEMENT

യാത്ര തിരിക്കാം 

നല്ല സുഖകരമായ കാലാവസ്ഥ അനുഭവിക്കാൻ  ആഗ്രഹിക്കുന്നുവെങ്കിൽ മാർച്ച് മുതൽ ജൂൺ വരെയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നല്ല തണുത്തുറഞ്ഞ മഞ്ഞുകാലമാണ് ലക്ഷ്യമെങ്കിൽ സെപ്റ്റംബർ മുതൽ നവംബർ വരെയാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

English Summary: Visit Shoghi Village in Himachal Pradesh