യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും മറക്കാറില്ല അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത യാത്രകളെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന് ഒരു കടുവാക്കഥ പറയാനുണ്ടാകും. താൻ ഏറെ സ്നേഹിച്ചിരുന്ന, കാണാൻ ഏറെ

യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും മറക്കാറില്ല അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത യാത്രകളെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന് ഒരു കടുവാക്കഥ പറയാനുണ്ടാകും. താൻ ഏറെ സ്നേഹിച്ചിരുന്ന, കാണാൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും മറക്കാറില്ല അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത യാത്രകളെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന് ഒരു കടുവാക്കഥ പറയാനുണ്ടാകും. താൻ ഏറെ സ്നേഹിച്ചിരുന്ന, കാണാൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും മറക്കാറില്ല അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത യാത്രകളെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന് ഒരു കടുവാക്കഥ പറയാനുണ്ടാകും. താൻ ഏറെ സ്നേഹിച്ചിരുന്ന, കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന മച്ച്‌ലി എന്ന പെൺകടുവയെ കാണാൻ പോയ അനുഭവ കഥയാണത്. രാജസ്ഥാൻ കാടിന്റെ മഹാറാണിയായ മച്ച്ലിയെ കാണാൻ നാലു വർഷം മുൻപാണു റാംഥപൂർ റിസർവ് ഫോറസ്റ്റിലേക്കു കുടുംബസമേതം ‍ജയറാം യാത്ര പോയത്. മച്ച്ലി ഒരു പെൺകടുവയാണ്. ലോകത്തെ ഏറ്റവും കൂടുതൽ ഫൊട്ടോഗ്രഫർമാരുടെ ക്യാമറക്കണ്ണുകൾ ഒരു കടുവയ്ക്കു വേണ്ടി മിഴി തുറന്നിട്ടുണ്ടെങ്കിൽ അതു മച്ച്ലിക്കു വേണ്ടിയായിരുന്നു. അഴകും ഐശ്വര്യവും ചേർന്ന കാടിന്റെ മഹാറാണി.

ആരോഹെഡ് എന്ന കടുവ.

കൊട്ടാരത്തിലെ റാണി

ADVERTISEMENT

റാംഥപൂർ ഫോറസ്റ്റിനകത്തു നൂറ്റാണ്ടുകൾക്കു മുൻപു പണിതൊരു കൊട്ടാരമുണ്ട്. നശിച്ചുപോയ ഒരു രാജവംശത്തിന്റെ ഓർമകുടീരമാണോ എന്നുറപ്പില്ല. കാലങ്ങൾ കഴിഞ്ഞപ്പോൾ കാട് കൊട്ടാരത്തെ കയ്യേറുകയായിരുന്നു. അവിടെയാണ് മഹാറാണിയായി മച്ച്ലി ജീവിക്കുന്നത്. പ്രായമേറെയായിരിക്കുന്നു മച്ച്ലിക്ക്. യൗവനത്തിന്റെ പ്രതാപകാലം ഇപ്പോൾ തിളങ്ങുന്ന ആ കണ്ണുകളിൽ മാത്രമേയുണ്ടാകൂ. എങ്കിലും മച്ച്ലി കാടിനു മാത്രമല്ല, നാടിനും മഹാറാണി തന്നെ. മച്ച്ലിക്ക് ഒരു മകളാണുള്ളത്; കൃഷ്ണ. കൃഷ്ണയ്ക്ക് മൂന്നു മക്കൾ, പാക്ക്മാൻ, ആരോഹെഡ്, ലൈറ്റ്നിങ്. ഓരോ കടുവയെയും രൂപത്തിൽ വ്യത്യസ്തരാക്കുന്നത് അവരുടെ ശരീരത്തിലെ വരയുടെ വ്യത്യാസത്തിലാണ്. മിന്നൽ പോലെ ശരീരത്തിൽ വരയുള്ളതു കൊണ്ട് ലൈറ്റ്നിങ് എന്നും തലയിൽ അമ്പിന്റെ ചിഹ്നമുള്ളതു കൊണ്ട് ആരോഹെഡ് എന്നും പേരിട്ടതാണ്.

വിശ്രമത്തിലായ മച്ച്ലി

23 വയസ്സിന്റെ വാർധക്യത്തിലാണ് മച്ച്ലി. മകളും പേരക്കുട്ടികളും കൊണ്ടു കൊടുത്തിരുന്ന ഭക്ഷണം കഴിച്ച്ആ പഴയ കൊട്ടാരക്കെട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് അവൾ.

പാക്ക്‌മാൻ എന്ന കടുവ.

പാക്ക്മാൻ, ലൈറ്റ്നിങ്, ആരോഹെഡ് ഇവർ മൂവരും ‘പിണങ്ങി’ മൂന്ന് ടെറിറ്ററികളിലായാണ് താമസം. അമ്മയോട് പിണങ്ങിപ്പോയതാണോ, അതല്ല സഹോദരങ്ങൾ പരസ്പരം പിണങ്ങി മാറിപ്പോയതാണോ എന്നറിയില്ല. മൂവരെയും മൂന്ന് ടെറിട്ടറികളിൽ പോയി കാണുകതന്നെ! ഞങ്ങൾ ആദ്യ ദിവസംതന്നെ യാത്രയാരംഭിച്ചു. പെട്ടെന്നാണ് ഒരു മിന്നായം പോലെ കണ്ടത്. ഒപ്പമുണ്ടായിരുന്ന ഗൈഡ് ജാഗരൂകനായി നിന്നു. ഞങ്ങളുടെ വാഹനംഅവിടെ നിർത്തിയിട്ടു. അവിടെ അതാ കൃഷ്ണ; മച്ച്‌ലിയുടെ മകൾ. 

ADVERTISEMENT

ഒരു മാനിനെ വേട്ടയാടിപ്പിടിച്ചിരിക്കുകയാണ് കൃഷ്ണ. ക്യാമറയ്ക്കും  കണ്ണുകൾക്കും ആവോളം കാഴ്ചാ നിമിഷങ്ങൾ കൃഷ്ണ നൽകി. കൃഷ്ണ ഇത്രത്തോളം സുന്ദരിയാണെങ്കിൽ! മച്ച്ലിയെ കാണാൻ കൊതിയായി. കൃഷ്ണ നൽകിയ ദർശനഭാഗ്യം തുടർന്നുള്ള വഴികളിലെല്ലാമുണ്ടായി. പക്ഷേ, മച്ച്ലിയെ മാത്രം കണ്ടില്ല. പാക്ക്മാനെയും ലൈറ്റ്നിങ്ങിനെയും ആരോഹെഡിനെയും കണ്ടു. മതി, ഇനി മടങ്ങാം എന്നു ഞങ്ങൾ തീരുമാനിച്ചു. കണ്ടു മതി വന്നിട്ടല്ല, ഇനിയും കാണണമെന്ന ആഗ്രഹത്തോടെയാണ് റാംഥപൂർ റിസർവ് ഫോറസ്റ്റിൽനിന്ന് ഗൈ‍ഡ് ആദിലിനോടു ഞങ്ങൾ വിടപറഞ്ഞത്. 

ലൈറ്റ്‍നിങ് കടുവ.

കരയിപ്പിച്ച മച്ച്ലി 

വീട്ടിലെത്തിയിട്ടും റാംഥപൂർ ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു യാത്രയ്ക്കുകൂടി ഞങ്ങൾ പദ്ധതിയിട്ടുകൊണ്ടിരിക്കെയാണ് ആ വാർത്ത ഞങ്ങളുടെ വീടിനെ മൂകതയിലേക്ക് നയിച്ചത്. മച്ച്ലി മരണപ്പെട്ടു. ആദിൽ ഫോണിൽ വിളിച്ചുപറയുമ്പോൾ കരയുന്നുണ്ടായിരുന്നു ഞങ്ങളും. കാടിന്റെ മഹാറാണിയുടെ വിയോഗം പിറ്റേ ദിവസത്തെ പത്രങ്ങളിൽ വാർത്തയായി വന്നു. രാജകീയമായി, ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മച്ച്ലിയുടെ സംസ്കാരം നടന്നത്. ഇപ്പോഴും ആലോചിക്കുമ്പോൾ അത്രയേറെ സങ്കടം തോന്നുന്ന ഒരു വിയോഗമാണത്.

വീടൊരു മൃഗശാല 

ADVERTISEMENT

പണ്ടു മുതൽ തന്നെ എനിക്കു മൃഗങ്ങളെയും പക്ഷികളെയും ഏറെ ഇഷ്ടമാണ്. ചെറുപ്പകാലത്ത് വീട്ടിൽ നിറയെ പക്ഷികളും മൃഗങ്ങളുമായിരുന്നു. വെള്ളിയാഴ്ച ചന്തയിൽ പോയാണ് ഇവയെ വാങ്ങിയിരുന്നത്. എന്റെ ആദ്യ നായയുടെ പേര് ഡെവിൾ എന്നായിരുന്നു. ഫാന്റം കാർട്ടൂണുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അക്കാലത്ത് ഫാന്റത്തിന്റെ നായയുടെ പേരായിരുന്നു ഡെവിൾ. അവസാനം അവൻ ശരിക്കും ഡെവിളായി മാറി. എല്ലാവരെയും ഓടിച്ചിട്ടു കടിക്കാൻ തുടങ്ങിയതോടെ അവനെ നാടുകടത്തി.പക്ഷേ, പിന്നെയും അവൻ തിരിച്ചു വന്നു. 

 

English Summary: Actor Jayaram on His Unforgettable Journey to Ranthambore Forest Reserve