മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഏറ്റവും പ്രിയങ്കരമാണ്. നിരവധി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹിമാചലിൽ അത്രതന്നെ ഓഫ്‌ബീറ്റ് സ്ഥലങ്ങളുമുണ്ട്. ബഹളങ്ങളിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഏറ്റവും പ്രിയങ്കരമാണ്. നിരവധി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹിമാചലിൽ അത്രതന്നെ ഓഫ്‌ബീറ്റ് സ്ഥലങ്ങളുമുണ്ട്. ബഹളങ്ങളിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ നിന്നും അകന്ന് ഏകാന്തതയും ശാന്തതയും തേടുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹര ഇടങ്ങൾ. ഹിമാചലിലെ അത്തരം സ്ഥലങ്ങൾ വളരെ ശാന്തതയും സമാധാനവും നിറഞ്ഞവയാണ്. ട്രെക്കിങ്, സാഹസിക പ്രവർത്തനങ്ങൾ, സ്കീയിങ്, പാരാഗ്ലൈഡിങ് അടക്കമുള്ള വിനോദങ്ങൾ ആ സ്ഥലങ്ങൾ സഞ്ചാരികൾക്കായി കരുതിവച്ചിരിക്കുന്നു. 

സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധനേടിയ ഇടമാണ് പ്രശാർ ലെയിക്ക്. മഞ്ഞുമൂടിയ മല നിരകളാൽ ചുറ്റപ്പെട്ട തടാകമാണ് ഹിമാചൽ പ്രദേശിലെ മണ്ഡിക്കടുത്തുള്ള പ്രശാർ ലെയിക്ക്. പാണ്ഡവരിൽ രണ്ടാമനായ ഭീമൻ നിര്‍മിച്ചു എന്നു വിശ്വസിക്കുന്ന തടാകം ഇപ്പോൾ ഡൽഹിയിൽ നിന്നും  മറ്റു സമീപ പട്ടണങ്ങളില്‍ നിന്നുള്ള ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമായി വളരുന്നു.

By ASAPARNA/shutterstock
ADVERTISEMENT

ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു കരഭാഗം ഇൗ തടാകത്തിന്റെ  പ്രത്യേകതയാണ്. തടാകക്കരയിലെ പഗോഡ ശൈലിയിലുള്ള ക്ഷേത്രമാണ് മറ്റൊരു ആകർഷണകേന്ദ്രം. തടികൊണ്ടു നിർമിച്ച ഇൗ ക്ഷേത്രത്തിനു മൂന്നു നിലകളുണ്ട്. ഒറ്റ ദേവദാരു വൃക്ഷമാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചത് എന്നു കരുതുന്നു. പരാശര മഹർഷിയുടെ ഇൗ ക്ഷേത്രത്തിന്റെ നിർമാണകാലം 13–ാം നൂറ്റാണ്ടാണ്.

സമുദ്രനിരപ്പിൽ നിന്ന് 2730 മീ ഉയരത്തിലുള്ള ഇൗ സ്ഥലം ധൗളാധര്‍, കിന്നൗർ, പീര്‍പഞ്ജാൽ ഹിമാലയനിരകളാൽ വലയം ചെയ്തിരിക്കുന്നു. മനോഹര കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

ADVERTISEMENT

ഡൽഹിയിൽ നിന്ന് മണാലിക്കുള്ള ബസിൽ മണ്ഡിയിൽ എത്താം. ട്രെയിനിലോ വിമാനത്തിലോ ചണ്ഡിഗഡിൽ ഇറങ്ങി അവിടെ നിന്ന് ബസിലോ ടാക്സി വാഹനത്തിലോ ഇവിടെ എത്താവുന്നതേയുള്ളൂ. മണ്ഡിയിൽ നിന്ന്  പ്രശാൽ ലെയിക്കിലേക്ക് ഒരു ബസ് സർവീസ് ഉണ്ട്. മണ്ഡിയിൽനിന്ന് ടാക്സി വാഹനങ്ങളും ലഭിക്കും.

ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക്  ബാഗി ഗ്രാമത്തിനടുത്ത്  നിന്ന് നടന്നു പോകാം. ദേവദാരു വൃക്ഷങ്ങൾ നിറഞ്ഞ വനപ്രദേശത്തുകൂടിയാണ് ഇൗ പാത പോകുന്നത്. വർഷം മുഴുവൻ  സഞ്ചാരികൾക്ക് എത്തിച്ചേരാവുന്ന പ്രശാർ ലെയിക്ക്  ശൈത്യകാലത്ത്  മഞ്ഞുമൂടിക്കിടക്കും. അപ്പോഴും ബാഗി ഗ്രാമം വരെ വാഹനങ്ങൾ ചെല്ലു. ബാക്കി ദൂരം  നടന്നുതന്നെ  പോകണം. ശൈത്യകാലത്ത് പലപ്പോഴും പൂജ്യും ഡിഗ്രിക്കു താഴെയായിരിക്കും താപനില.

ADVERTISEMENT

പ്രശാർ ലെയിക്കിനു സമീപം പരിമിതമായി താമസസൗകര്യങ്ങൾ ഉണ്ട്. ഹിമാചൽ പ്രദേശം ടൂറിസം വകുപ്പിന്റെ രണ്ടു ഗസ്റ്റ് ഹൗസുകളും ക്ഷേത്രം വക ധര്‍മശാലയും ഉണ്ട്. ക്യാംപിങ് ടെന്റ് കൈവശമുണ്ടെങ്കിൽ തടാക പരിസരങ്ങളിൽ ക്യാംപ് ചെയ്യാവുന്നതാണ്.

English Summary: Parashar Lake in Himachal Pradesh