കൊച്ചി∙കോവിഡ് മൂലം വീട്ടിലിരുന്നു മടുത്തതോടെ ജനത്തിന് എവിടേക്കെങ്കിലും ഇറങ്ങി പോയാൽ മതിയെന്നായിട്ടുണ്ട്. വിലക്കുകൾക്കിടയിലും വിനോദ യാത്രയ്ക്കുള്ള അവസരങ്ങളൊന്നും മലയാളി പാഴാക്കുന്നില്ല. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) പാക്കേജ് ടൂറുകൾക്കു മുൻപില്ലാത്ത വിധം ആവശ്യക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് മൂലം വീട്ടിലിരുന്നു മടുത്തതോടെ ജനത്തിന് എവിടേക്കെങ്കിലും ഇറങ്ങി പോയാൽ മതിയെന്നായിട്ടുണ്ട്. വിലക്കുകൾക്കിടയിലും വിനോദ യാത്രയ്ക്കുള്ള അവസരങ്ങളൊന്നും മലയാളി പാഴാക്കുന്നില്ല. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) പാക്കേജ് ടൂറുകൾക്കു മുൻപില്ലാത്ത വിധം ആവശ്യക്കാർ കൂടിയതായി അധികൃതർ പറയുന്നു. കശ്മീർ, ലഡാക്ക് പാക്കേജുകൾ പെട്ടെന്നു തന്നെ വിറ്റു തീർന്നു. ട്രെയിൻ യാത്രാ പാക്കേജുകൾക്കൊപ്പം ആഭ്യന്തര വിമാന യാത്രാ പാക്കേജുകളും ധാരാളമായി ഐആർസിടിസി ഇപ്പോൾ നടത്തുന്നുണ്ട്. കൂടാതെ ഐആർസിടിസിയുടെ മറ്റു റീജനൽ ഒാഫിസുകൾ നടത്തുന്ന ടൂറുകളും കേരളത്തിൽ നിന്നു ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിമാന മാർഗം ഡൽഹിയിലെത്തി അവിടെ നിന്നു തുടങ്ങുന്ന ടൂറുകളിലും പങ്കെടുക്കാം. കോവി‍ഡ് കാലത്തു ചെലവു കുറഞ്ഞ  യാത്രകൾ ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ പാക്കേജുകൾ ഐആർസിടിസി കേരളത്തിലും അവതരപ്പിക്കുന്നുണ്ട്. 

ഭാരത് ദർശൻ ട്രെയിൻ നവംബർ 1ന് 

ADVERTISEMENT

ദീപാവലി ദിനത്തിൽ കാശി സന്ദർശിക്കാനുള്ള സുവർണ്ണാവസരം ഒരുക്കി കാശി പുണ്യ തീർഥയാത്ര നവംബർ 1ന്  കേരളത്തിൽ നിന്നു തുടങ്ങി 11ന് തിരിച്ചെത്തും. വാരണാസി, അയോധ്യ, പ്രയാഗ്, ഗയ, പുരി, കൊണാർക്ക് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. യാത്ര മുൻകൂട്ടി ബുക്ക്  ചെയ്യുന്നവർക്കു തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽ നിന്നു യാത്ര തുടങ്ങാം. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കുവാൻ വാഹന സൗകര്യം, ടൂർ എസ്കോർട്ട്, ട്രെയിൻ കോച്ചുകളിൽ സെക്യൂരിറ്റി എന്നീ സേവനങ്ങൾ ഉൾപ്പെടുത്തുന്ന പാക്കേജിന് 11,000 രൂപയാണു ടിക്കറ്റ് നിരക്ക്.  

തിരുപ്പതി ബാലാജി ദർശൻ കോച്ച് ടൂർ

എല്ലാ മാസവും തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന 3 ദിവസത്തെ കോച്ച് ടൂർ പാക്കേജിലൂടെ തിരുമല വെങ്കിടേശ്വര, കാളഹസ്തി, തിരുച്ചാനൂർ എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കാം.രാവിലെ തിരുപ്പതി ശ്രീ വെങ്കടേശ്വര ദർശനം നടത്തി ഉച്ചക്കു മുൻപായി തിരികെയെത്തുവാനായുള്ള ഫാസ്റ്റ് ദർശൻ ടിക്കറ്റ് ഈ ടൂറിന്റെ പ്രത്യേകതയാണ്. ട്രെയിൻ ടിക്കറ്റ്, ഭക്ഷണമുൾപ്പടെ ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസം, എസി വാഹനം, ദർശനത്തിനുള്ള ടിക്കറ്റ്, ടൂർ മാനേജർ, ഗൈഡ് സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജിൽ ടിക്കറ്റ് നിരക്ക് 6,685/– രൂപ മുതൽ. സെപ്റ്റംബർ 24നും ഒക്ടോബർ 29നും കേരളത്തിൽ നിന്നു പുറപ്പെടുന്നു.

വിമാനയാത്രാ പാക്കേജുകൾ

ADVERTISEMENT

∙ ഉത്തരാഖണ്ഡ് ടൂർ

6 ദിവസത്തെ ഡെറാഡൂൺ–മസൂറി, റിഷികേശ്, ഹരിദ്വാർ പാക്കേജ് ഒക്ടോബർ 6ന് പുറപ്പെടും. ടിക്കറ്റ് നിരക്ക്– 30,715/– രൂപ

∙ ഒഡീഷ ടൂർ

5 ദിവസത്തെ ഭുവനേശ്വർ, പുരി, കൊണാർക്ക് പാക്കേജ്. ടിക്കറ്റ് നിരക്ക് 26,940/– രൂപ മുതൽ. നവംബർ 12ന് പുറപ്പെടുന്നു.

ADVERTISEMENT

∙ ഗുജറാത്ത് ടൂർ 

7 ദിവസത്തെ അഹമ്മദാബാദ്–ജുനാഗഡ്–സോമനാഥ്– പോർബന്ദർ– ദ്വാരക– ജാംനഗർ–രാജ്കോട്ട് പാക്കേജ്. ടിക്കറ്റ് നിരക്ക് 31,350/– രൂപ മുതൽ.നവംബർ 20ന്. 

∙ ഉത്തർ പ്രദേശ് ടൂർ 

 5 ദിവസത്തെ വാരണാസി–പ്രയാഗ് രാജ് (അലഹബാദ്)–അയോധ്യ പാക്കേജ്. ടിക്കറ്റ് നിരക്ക് 28,755/– രൂപ മുതൽ. ഡിസംബർ 2ന് പുറപ്പെടും. 

എല്ലാ യാത്രികർക്കും 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് കവറേജും, കേന്ദ്ര/സംസ്ഥന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് എൽടിസി സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:–കൊച്ചി 8287932082 , കോഴിക്കോട് 8287932098.    https://www.irctctourism.com/

    ∙ഡൽഹി–മാതാ വൈഷ്ണോദേവി കത്ര

3515 രൂപ മുതൽ ഡൽഹിയിൽ നിന്നു കത്ര മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാനുള്ള പാക്കേജ് ടൂറുകൾ ലഭ്യമാണ്. 2 രാത്രിയും ഒരു പകലും നീളുന്ന പാക്കേജിന് 3515 രൂപയും 3 രാത്രിയും 4 പകലുമായുള്ള പക്കേജിന് 3 പേർക്കുള്ള താമസ സൗകര്യത്തിൽ 6501 രൂപയുമാണു നിരക്ക്.  

English Summary: IRCTC offers 'Bharat Darshan' tour packages