പതിനൊന്നു ജില്ലകളിലായി അതിമനോഹരമായ ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാല‌‍ന്‍ഡ്. കണ്ടാലും കേട്ടാലും തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേക രീതിയില്‍

പതിനൊന്നു ജില്ലകളിലായി അതിമനോഹരമായ ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാല‌‍ന്‍ഡ്. കണ്ടാലും കേട്ടാലും തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേക രീതിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്നു ജില്ലകളിലായി അതിമനോഹരമായ ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാല‌‍ന്‍ഡ്. കണ്ടാലും കേട്ടാലും തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേക രീതിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്നു ജില്ലകളിലായി അതിമനോഹരമായ ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാല‌‍ന്‍ഡ്. കണ്ടാലും കേട്ടാലും തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേക രീതിയില്‍ ജീവിക്കുന്ന വിവിധ ഗോത്രവര്‍ഗ്ഗക്കാരാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ, മറ്റൊരു രാജ്യത്ത് ചെന്ന പ്രതീതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. നാഗാല‌‍ന്‍ഡിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ചില ഗ്രാമങ്ങളും നഗരങ്ങളും പരിചയപ്പെടാം.

കൊഹിമ

ADVERTISEMENT

നാഗാല‌ൻഡിന്‍റെ തലസ്ഥാനമാണ്‌ കൊഹിമ. ഇവിടെ ആധുനികതയും പഴമയും, ഒട്ടും മനോഹാരിത ചോരാതെ ഒന്നിനോടൊന്നു ചേര്‍ന്നു നില്‍ക്കുന്നതായി കാണാം. 1944 ലെ ബർമ ആക്രമണത്തിന് സാക്ഷ്യം വഹിച്ച കൊഹിമയില്‍, പോരാടി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയായി നിർമിച്ച കൊഹിമ യുദ്ധ ശ്മശാനം കാണാം. ഇവിടെ 1400 ലധികം ശവകുടീരങ്ങളുണ്ട്.

Kohima Village. Travelstories By Suhail/Shutterstock

അങ്കാമി ഗോത്രക്കാരാണ് ഇവിടെ കൂടുതലും ഉള്ളത്. സഞ്ചാരികള്‍ക്ക് ഹൈക്കിംഗ്, ട്രെക്കിംഗ് മുതലായവയും മലനിരകൾക്കും വനങ്ങൾക്കുമിടയിൽ ക്യാമ്പിംഗും ആസ്വദിക്കാം. നാഗ പൈതൃക ഗ്രാമവും ജപ്ഫു കൊടുമുടിയും ഇവിടത്തെ മറ്റു ചില കാഴ്ചകളാണ്.

മോണ്‍

നാഗാലൻഡിന്‍റെ വടക്കേ അറ്റത്തുള്ള ജില്ലയാണ് മോൺ. സ്വന്തം ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടേയും ശത്രുക്കളുടേയും ശിരസ്സ് കൊയ്തെടുത്ത് വീടിന് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന പോരാളി വംശക്കാരായ കൊന്യാക്ക് ആദിവാസികളുടെ പേരിലാണ് ഇവിടം പ്രശസ്തമായത്‌. തലവേട്ട ഒഴികെയുള്ള ആചാരങ്ങളും പാരമ്പര്യ ചടങ്ങുകളും ഇവര്‍ ഇന്നും പിന്തുടരുന്നു. എല്ലാ വർഷവും ഏപ്രിൽ ആദ്യവാരം ഇവരുടെ പ്രധാന ഉത്സവമായ ആവോലിംഗ് നടക്കുമ്പോള്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

Mortenrochssare, Cyrille Redor/Shutterstock
ADVERTISEMENT

കൂടാതെ, സ്വർഗീയ ദൂതന്മാർ നിർമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന സ്മാരകമുള്ള ഷാങ്‌യു ഗ്രാമം, ചി ഗ്രാമം, ഇന്ത്യ-മ്യാൻമർ രാജ്യാന്തര അതിർത്തിയിൽ സ്ഥിതിചെയ്യുന്നതും മോൺ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നുമായ ലുംഗ്വ, വേദ കൊടുമുടി, നാഗനിമോറ എന്നിവയും ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

ഖോനോമ

പച്ചപ്പ് നിറഞ്ഞ മലനിരകളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഖോനോമ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗ്രാമമാണ്. ഒരിക്കൽ വന്യജീവി വേട്ടയ്ക്ക് പ്രശസ്തമായിരുന്ന ഇവിടം ഇപ്പോള്‍ 'ഏഷ്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ്' ആണ്. വന്യജീവി സംരക്ഷണത്തിനായി വേട്ടയാടൽ നിർത്തി കൃഷിയിലേക്ക് മാറിയ അംഗമി ഗോത്രക്കാരാണ് ഇവിടെയുള്ളവരില്‍ കൂടുതലും. സഞ്ചാരികള്‍ക്കായി ഇവര്‍ നടത്തുന്ന ധാരാളം ഹോംസ്റ്റേകള്‍ ഇവിടെ കാണാം.

Balajisrinivasan/Shutterstock

ബെൻറ്യൂ

ADVERTISEMENT

നാഗാല‌‍ന്‍ഡില്‍ ഏറ്റവും കുറച്ചു സഞ്ചാരികള്‍ മാത്രം എത്തുന്ന ഒരു വിദൂര ഗ്രാമമാണ് ബെൻ‌റ്യൂ. ഓഫ്-റോഡ് യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ ഒന്നാണ് ഇവിടം. 2020- ലെ റിപ്പോർട്ട് അനുസരിച്ച് 180 കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. സെലിയാങ് ഗോത്രക്കാരുടെ ആസ്ഥാനമായ ബെൻറ്യൂ, സസ്യജന്തുജാലങ്ങളുടെ സമ്പത്തിനും പേരുകേട്ടതാണ്. 1950 മീറ്റർ ഉയരത്തിലായി, മൗണ്ട് പൌനയിൽ സ്ഥിതിചെയ്യുന്ന ബെൻറ്യൂ, നാഗാലൻഡിലെ ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന ഇടങ്ങളില്‍ ഒന്ന് കൂടിയാണ്.

Image Source: tuensang.nic.in

ടുയന്‍സാങ്ങ്

അതിമനോഹരമായ കൈത്തറി, നാഗ ആഭരണങ്ങൾ, വിവിധ കരകൗശല വസ്തുക്കൾ, ആര്‍ട്ട് എന്നിവയ്ക്ക് പ്രസിദ്ധമാണ് ടുയന്‍സാങ്ങ് . ദിമാപൂർ, കൊഹിമ, മൊകോക്ചുങ് എന്നിവയോടൊപ്പം തന്നെ നാഗാലാൻഡിലെ വലിയ പട്ടണങ്ങളിൽ ഒന്നാണ് ടുയന്‍സാങ്ങ്. ചാങ്സ്, സാംഗ്‌ടാമുകൾ, യിംചുങ്കർമാർ, ഖിയാംനിയുങ്കൻസ് എന്നിവരാണ് ഇവിടത്തെ താമസക്കാര്‍. നാഗലാൻഡിന്‍റെ കിഴക്കൻ ഭാഗത്തിന്‍റെ സിരാകേന്ദ്രമാണ് ഇവിടം.

English Summary: In the Land of Konyaks:The Tattooed headhunters of Nagaland