ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്നറിയപ്പെടുന്ന ഹിമാചലിലെ ലാഹൗൾ - സ്പിതി ഗംഭീരമായ ഹിമാലയൻ കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ഇവിടം കാണാനും അനുഭവിക്കാനും ഏതൊരു സഞ്ചാരിയും ആഗ്രഹിക്കും. മാന്ത്രികതയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഈ സ്ഥലങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്നറിയപ്പെടുന്ന ഹിമാചലിലെ ലാഹൗൾ - സ്പിതി ഗംഭീരമായ ഹിമാലയൻ കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ഇവിടം കാണാനും അനുഭവിക്കാനും ഏതൊരു സഞ്ചാരിയും ആഗ്രഹിക്കും. മാന്ത്രികതയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഈ സ്ഥലങ്ങൾക്ക് സാധിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമമായ കോമിക് ഗ്രാമവും ഈ താഴ്‍‍‍വരയിലാണ്. ഭൂമിശാസ്ത്രപരമായ വിസ്തൃതിയിൽ ഹിമാചലിലെ ഏറ്റവും വലിയ ജില്ലയാണ് ലഹൗൾ-സ്പിതി. ലഡാക്ക് പോലുള്ള പ്രകൃതിദൃശ്യങ്ങൾ ഉള്ളതിനാൽ ലാഹൗൾ-സ്പിതി മിനി ലഡാക്ക് എന്നാണ് അറിയപ്പെടുന്നത് . ലാഹൗൾ-സ്പിതി ഹിമാചലിലെ തണുത്ത മരുഭൂമികൾ എന്നും അറിയപ്പെടുന്നു, അതിന് കാരണം അതിന്റെ ഉയരത്തിലുള്ള തരിശു നിലങ്ങളും വളരെ തണുത്ത താപനിലയുമാണ്. ഹിമാചലിലെ ഏറ്റവും തണുപ്പുള്ള ജില്ലയാണിത്.

എന്നാൽ ഹിമാലൻ  യാത്ര ലിസ്റ്റിൽ മിക്കവരും ഉൾപ്പെടുത്തുന്ന ലാഹൗൾ-സ്പിതി ജില്ലയിൽ പ്രവേശിക്കാൻ ഇനി വിനോദസഞ്ചാരികൾക്ക് നികുതി നൽകേണ്ടിവരും. പ്രത്യേക ഏരിയ വികസന അതോറിറ്റി (SADA) നികുതി പിരിക്കുന്നതിനായി ലാഹൗളിലെ സിസ്സുവിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ചുകഴിഞ്ഞു.

ADVERTISEMENT

നികുതി പിരിവും കാർ റാലി നിരോധനവും 

ലാഹൗൾ-സ്പിതി താഴ്‍‍‍വരയിലേക്കുള്ള പ്രവേശനത്തിന് ഇനി നിങ്ങൾ കുറഞ്ഞത് 50 രൂപ നികുതി നൽകണം. ഇരുചക്രവാഹനങ്ങൾ ഉള്ളവർ 50 രൂപയും കാറുകൾ 200 രൂപയും എസ്‌യുവികളും എം‌യുവികളും 300 രൂപയും നികുതിയും ബസ്സുകളും ട്രക്കുകളും 500 രൂപയും നൽകണം.

ADVERTISEMENT

ഇത് കൂടാതെ വന്യജീവിവർഗങ്ങളെ സംരക്ഷിക്കാൻ സ്പിതി പുള്ളിപ്പുലി ആവാസവ്യവസ്ഥയിൽ കാർ റാലികൾ നിരോധിക്കാനും തീരുമാനമായി. സ്പിതി വാലിയിലെ കിബ്ബർ വന്യജീവി സങ്കേതം ഹിമ പുള്ളിപ്പുലി, നീല ആടുകൾ, ഹിമാലയൻ സെറോ തുടങ്ങിയ അതിമനോഹരമായ ജീവികൾക്ക് പ്രസിദ്ധമാണ്. ഈ ഉയർന്ന പ്രദേശങ്ങളെ സംരക്ഷിക്കാൻ, ലാഹൗൾ-സ്പിതി ജില്ലാ ഭരണകൂടം വന്യജീവി സങ്കേതത്തിൽ കാർ റാലികൾ നിരോധിച്ചു. വന്യജീവി സങ്കേതത്തിലൂടെയുള്ള ഗതാഗതം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും പ്രത്യുൽപാദന പ്രക്രിയകളെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

മഞ്ഞു പുള്ളിപ്പുലികളെ കാണാം ,ഉത്തരാഖണ്ഡ് വിളിക്കുന്നു

ADVERTISEMENT

സ്പിതിയുടെ ഗ്രേ ഗോസ്റ്റ് എന്നും അറിയപ്പെടുന്ന സ്നോ പുള്ളിപ്പുലി 9,800 അടി മുതൽ 17,000 അടി വരെ ഉയരത്തിൽ ജീവിക്കുന്നു. അവരുടെ ആവാസവ്യവസ്ഥ കിബർ വന്യജീവി സങ്കേതം മുതൽ ചമ്പ ജില്ലയിലെ പാങ്ങി വരെ നീളുന്നു. മഞ്ഞു പുള്ളിപ്പുലികളുടെ ഇണചേരൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. 

By Dmitry Rukhlenko/shutterstock

ഹിമാചൽ പ്രദേശിനുപുറമെ, ഉത്തരാഖണ്ഡിലും ഹിമപ്പുലി ടൂറിസം പ്രശസ്തമാണ്. ഉത്തരാഖണ്ഡ് ടൂറിസം വന്യജീവി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹാർസിലിൽ ശൈത്യകാല-പ്രത്യേക ഹിമപ്പുലി ടൂറുകൾ സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം 2020 ഓഗസ്റ്റിൽ ഉത്തരകാശിയിൽ സ്ഥാപിതമായി. സംസ്ഥാനത്തെ ശൈത്യകാല വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനൊപ്പം, ഈ ജീവികളെ സംരക്ഷിക്കുന്നതിനാണ് ഈ സംരക്ഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.

പറുദീസയിലെ ഇരട്ട താഴ്‌‌വരകൾ 

നിരവധി ചെറിയ താഴ്‌വരകളുള്ള ലഹൗൾ സ്പിതി താഴ്‌‌വരകൾ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ഉയരമുള്ള കൊടുമുടികൾ, ആഴത്തിലുള്ള താഴ്‌വരകൾ, നദികൾ, മൊണാസ്ട്രികൾ, ക്ഷേത്രങ്ങൾ, ഹിന്ദു-ബുദ്ധ സംസ്കാരങ്ങളുടെ മിശ്രിതം, വളഞ്ഞ റോഡുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ലഹൗളിനെയും സ്പിതിയെയും കുൻസാം പാസ് കൊണ്ട് വിഭജിച്ചിരിക്കുന്നു.

പല സ്ഥലങ്ങളിലും താപനില മൈനസ് 25 ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കും. സ്പിതി ലഹൗളിനേക്കാൾ തണുപ്പാണ്, പക്ഷേ ലഹൗളിലെ പല സ്ഥലങ്ങളും മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.

English Summary: Tourists to pay tax to enter Lahaul-Spiti in Himachal Pradesh