വടക്കുകിഴക്കൻ നേപ്പാളില്‍, സോലുഖുംബു ജില്ലയുടെ ഭാഗമായ ഖുംബു പസാംഗ്ലാമു റൂറൽ മുനിസിപ്പാലിറ്റിയിലുള്ള ഒരു പട്ടണമാണ് നാംചെ ബസാർ. നേപ്പാളിലെ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. ഖുംബു മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ് നാംചെ. എവറസ്റ്റ് കയറാന്‍ നേപ്പാളിലെത്തുന്ന മിക്ക സഞ്ചാരികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുകിഴക്കൻ നേപ്പാളില്‍, സോലുഖുംബു ജില്ലയുടെ ഭാഗമായ ഖുംബു പസാംഗ്ലാമു റൂറൽ മുനിസിപ്പാലിറ്റിയിലുള്ള ഒരു പട്ടണമാണ് നാംചെ ബസാർ. നേപ്പാളിലെ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. ഖുംബു മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ് നാംചെ. എവറസ്റ്റ് കയറാന്‍ നേപ്പാളിലെത്തുന്ന മിക്ക സഞ്ചാരികളും നാംചെയിലെത്തും. 

ലോകത്തിലെ ‘ഏറ്റവും ഉയരത്തിലുള്ള ഐറിഷ് പബ്’ സ്ഥിതി ചെയ്യുന്ന ഇടം എന്നൊരു പ്രത്യേകത കൂടി നാംചെയ്ക്കുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 3,440 മീറ്റർ ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഈ പബ്ബ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്.  കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 10 മുതൽ അടച്ചിട്ടിരുന്ന പബ്ബ് ഇപ്പോൾ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. 

ADVERTISEMENT

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ സ്ഥിരമായി ഒത്തുകൂടുന്ന ഇടമാണ് ഇവിടം. പല തരത്തിലുള്ള കഥകളും അനുഭവങ്ങളും കേള്‍ക്കാനും അറിയാനുമുള്ള അവസരം കൂടിയാണ് ഇവിടേക്കുള്ള സന്ദര്‍ശനം. സമയം കളയാനും വിനോദത്തിനുമായി പൂള്‍ ടേബിള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. മികച്ച ഐറിഷ് വൈനുകളും രുചികളും ഇവിടെ ആസ്വദിക്കാം. പബിലേക്ക് വേണ്ട വസ്തുക്കള്‍ കാഠ്മണ്ഡുവിൽനിന്ന് അടുത്തുള്ള വിമാനത്താവളമായ ലുക്‌ലയിലേക്ക് കൊണ്ടുവന്ന ശേഷം, അവിടെനിന്നു ചുമട്ടുതൊഴിലാളികള്‍ ചുമന്നു കൊണ്ടുവരികയാണ്. 

2015-ൽ നേപ്പാൾ ഭൂകമ്പം ഉണ്ടായതിന് ശേഷം, വളരെയേറെ പ്രയാസകരമായ സമയങ്ങളിലൂടെയാണ് ഐറിഷ് പബ് കടന്നു പോയത്. കോവിഡ് മൂലവും അടച്ചിടേണ്ടി വന്നു. എന്നാല്‍ സഞ്ചാരികള്‍ എത്തുമ്പോള്‍ ഇത് വീണ്ടും തുറക്കുന്നു.

ADVERTISEMENT

കളര്‍ഫുള്‍ നാംചെ

നാംചെ ബസാർ ഖുംബു മേഖലയിൽ ട്രെക്കിങ് നടത്തുന്നവർക്കിടയിൽ ഏറെ ജനപ്രിയമാണ്, ഹിമാലയത്തിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടമാണിത്. സഞ്ചാരികള്‍ക്കായുള്ള താമസസ്ഥലങ്ങളും സ്റ്റോറുകളും കൂടാതെ നിരവധി ഇന്റർനെറ്റ് കഫേകളും ജർമ്മൻ ബേക്കറികളും ചെറിയ കഫേകളും നിരവധി റെസ്റ്ററന്റുകളുമെല്ലാം ഇവിടെയുണ്ട്. 

ADVERTISEMENT

എല്ലാ ശനിയാഴ്ചയും രാവിലെ നടക്കുന്ന ആഴ്ചച്ചന്തയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. വിലകുറഞ്ഞ വസ്ത്രങ്ങളും ചൈനീസ് വസ്‌തുക്കളും വിൽപന നടത്തുന്ന പ്രതിദിന ടിബറ്റന്‍ ചന്തയുമുണ്ട്. 

പബിൽ എങ്ങനെ എത്താം?

കാഠ്മണ്ഡുവിൽനിന്ന് ലുക്‌ലയിലേക്ക് വിമാനത്തില്‍ എത്താം. ഇവിടെ നിന്നു രണ്ടു ദിവസത്തെ ട്രെക്കിങ് നടത്തിയാണ് സഞ്ചാരികള്‍ സാധാരണയായി നാംചെ ബസാറില്‍ എത്തുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഒരു ദിവസം പരമാവധി ആറു മണിക്കൂര്‍ മാത്രം ട്രെക്കിങ് എന്നതാണ് പതിവ്.

English Summary: The world's highest Irish pub is in Nepal