ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണ് തത്ത ദ്വീപ് അഥവാ പാരറ്റ് ഐലന്‍ഡ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍പ്പെടുന്ന ബരാതാങ് ദ്വീപിന്‍റെ ഭാഗമായ ഈ ദ്വീപ് പക്ഷി പ്രേമികളുടെ പറുദീസയാണ്. അപൂർവയിനം പക്ഷികൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജൈവപ്രകൃതിയാണ് ഈ ദ്വീപിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണ് തത്ത ദ്വീപ് അഥവാ പാരറ്റ് ഐലന്‍ഡ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍പ്പെടുന്ന ബരാതാങ് ദ്വീപിന്‍റെ ഭാഗമായ ഈ ദ്വീപ് പക്ഷി പ്രേമികളുടെ പറുദീസയാണ്. അപൂർവയിനം പക്ഷികൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജൈവപ്രകൃതിയാണ് ഈ ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. പ്രധാനമായും വിവിധയിനം തത്തകളുടെ ആവാസകേന്ദ്രമാണ് ഇവിടം. മനുഷ്യവാസമില്ലാത്ത ഈ ദ്വീപില്‍ ആയിരക്കണക്കിന് തത്തകളെ കാണാം. കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്താന്‍ പറ്റിയ ഏറ്റവും മികച്ച ഒരിടമാണ് ഇവിടം. ഇടതൂർന്ന കണ്ടൽക്കാടുകളും ചുറ്റുമുള്ള കടല്‍ക്കാഴ്ചകളുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ ആനന്ദം പകരും എന്നതില്‍ സംശയമില്ല. കൂടാതെ, ത്രസിപ്പിക്കുന്ന നിരവധി ആക്ടിവിറ്റികളുമുണ്ട്. 

കടലിലെ അസ്തമയങ്ങളുടെ മായികഭംഗി

ADVERTISEMENT

വൈകുന്നേരങ്ങളിലാണ് പാരറ്റ് ദ്വീപ്‌ ഏറ്റവും മനോഹരമാകുന്നത്. കടലിന്‍റെ നീലയും സൂര്യന്‍റെ ഓറഞ്ചും തത്തകളുടെ പച്ചയും ഒത്തുചേരുമ്പോള്‍ ആ കാഴ്ച കാണുന്ന കണ്ണുകളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. വൈകുന്നേരങ്ങളില്‍ കണ്ടല്‍കാടുക്കിടയില്‍ കൂടണയാന്‍ എത്തുന്ന തത്തകളുടെ കാഴ്ച കാണാന്‍ എത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. ഈ സമയത്തുള്ള ബോട്ട് യാത്രയും ഏറെ ജനപ്രിയമാണ്.

സഞ്ചാരികള്‍ക്കായുള്ള ആക്ടിവിറ്റികള്‍

വെറും കാഴ്ചകള്‍ കാണുക മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി ആക്റ്റിവിറ്റികളും പാരറ്റ് ഐലന്‍റിലുണ്ട്. സ്കൂബ ഡൈവിംഗ് നടത്തി കടലിനടിയിലെ ജീവികളെ കാണാം, അവയ്ക്ക് തീറ്റ കൊടുക്കാം. ശാന്തമായ കടലിലൂടെ സ്നോർക്കലിംഗ് നടത്താം. ജലപ്പരപ്പിലൂടെ ജെറ്റ് സ്കീയില്‍ തെന്നി നീങ്ങാം. ഇത്തരം ആക്ടിവിറ്റികള്‍ക്കെല്ലാം സഹായിക്കുന്ന പരിശീലകരും ഇവിടെയുണ്ട്.

അടുത്തുണ്ട്, മറ്റനേകം കാഴ്ചകള്‍

ADVERTISEMENT

2005 ലെ സുനാമി സമയത്ത് പൊട്ടിത്തെറിച്ച ജൽകി എന്നറിയപ്പെടുന്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ബരാതാങ് ദ്വീപ്, ബരാതാങ് ജെട്ടിയിൽ നിന്ന് ഏകദേശം 50 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്ന ചുണ്ണാമ്പുകല്ല് ഗുഹകള്‍, നീൽ ദ്വീപിൽ സ്ഥിതി ചെയ്യുന്ന തിരക്കില്ലാത്തതും മനോഹരവും വൃത്തിയുള്ളതുമായ സീതാപൂർ ബീച്ച്, സ്നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങിയ വിവിധ തരത്തിലുള്ള കായിക വിനോദങ്ങൾക്ക് അവസരമുള്ള നോർത്ത് ബേ ബീച്ച്, ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ജയിൽ ഉള്ള  വൈപ്പർ ദ്വീപ് എന്നിവയെല്ലാം പാരറ്റ് ദ്വീപിനരികിലാണ്. ഈ യാത്രയില്‍ ഇവിടങ്ങളിലേക്കും യാത്ര ചെയ്യാം. 

Image From Shutterstock

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ശൈത്യകാലം മുതൽ വേനൽക്കാലത്തിന്‍റെ ആരംഭം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മറ്റു സമയങ്ങളില്‍ ഇവിടെ സാധാരണയായി വീശുന്ന കാറ്റുകള്‍ യാത്ര അപകടകരമാക്കിയേക്കാം. കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള വെള്ളത്തിൽ മുതലകളുണ്ടെന്നും പറയപ്പെടുന്നു. അതിനാല്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ശരീരഭാഗങ്ങള്‍ വെള്ളത്തില്‍ ഇടാതെ സൂക്ഷിക്കണം.

എങ്ങനെ എത്താം?

ADVERTISEMENT

പോർട്ട് ബ്ലെയറാണ് പാരറ്റ് ദ്വീപിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബരാതാങ് ജെട്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പാരറ്റ് ദ്വീപ്. ഇവിടെ നിന്നും അര മണിക്കൂര്‍ ബോട്ട് യാത്ര ചെയ്തും പാരറ്റ് ഐലന്‍റില്‍ എത്താം. വിനോദ സഞ്ചാരികൾക്കായി സ്ഥിരമായുള്ള ജെട്ടി സർവീസുകള്‍ ഇവിടെയുണ്ട്.

English Summary: A paradise called Parrot Island: Andaman and Nicobar Islands