തുടർച്ചയായി അഞ്ചാം തവണയും ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേയിൽ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായും വാരണാസി ഏറ്റവും വൃത്തിയുള്ള ഗംഗാതീര നഗരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഡാണ്.

തുടർച്ചയായി അഞ്ചാം തവണയും ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേയിൽ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായും വാരണാസി ഏറ്റവും വൃത്തിയുള്ള ഗംഗാതീര നഗരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഡാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി അഞ്ചാം തവണയും ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേയിൽ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായും വാരണാസി ഏറ്റവും വൃത്തിയുള്ള ഗംഗാതീര നഗരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഡാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി അഞ്ചാം തവണയും ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേയിൽ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായും വാരണാസി ഏറ്റവും വൃത്തിയുള്ള ഗംഗാതീര നഗരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഡാണ്. കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ പുരസ്കാരമാണ് ഈ സ്ഥലങ്ങൾക്ക് ലഭിച്ചത്. സ്വച്ഛ സർവേക്ഷൺ അവാർഡ്, 2021'ലെ 'വൃത്തിയുള്ള നഗരം' വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സൂറത്തും വിജയവാഡയും നേടി.

മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രാജ്യത്തെ വൃത്തിയുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്തേതും മൂന്നാമത്തേതും. ഇൻഡോർ, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡൽഹി, അംബികാപുർ, തിരുപ്പതി, പുണെ, നോയിഡ, ഉജ്ജയിൻ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങൾ. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ളതായി മഹാരാഷ്ട്രയിലെ വിറ്റ നഗരം തിരഞ്ഞെടുക്കപ്പെട്ടു. ലോണാവാലയും സസ്വാദുമാണ് തൊട്ടുപിന്നിൽ.

Image From shutterstock
ADVERTISEMENT

അന്തരീക്ഷ മലിനീകരണം രൂക്ഷമാണെങ്കിലും 1-3 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തിൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3-10 ലക്ഷം വരെ ജനസംഖ്യയുള്ള വിഭാഗത്തിൽ രാജ്യത്തെ വൃത്തിയുള്ള ഇടത്തരം നഗരമായി നോയിഡ ഉയർന്നു. 'സഫായിമിത്ര സുരക്ഷാ ചലഞ്ച്' വിഭാഗത്തിൽ നവി മുംബൈ ആദ്യ സ്ഥാനം നേടി.10-40 ലക്ഷം ജനസംഖ്യയുള്ള ഇന്ത്യയിലെ 'വൃത്തിയുള്ള വലിയ നഗരം' എന്ന നിലയിലാണ് നവി മുംബൈയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

ഇൻഡോർ എങ്ങനെ വ്യത്യസ്തമാകുന്നു 

മധ്യപ്രദേശിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായ ഇൻഡോർ അതിന്റെ വാസ്തുവിദ്യാ മഹത്വത്തിന്റെയും കൗതുകകരമായ ചരിത്രത്തിന്റെയും ആകർഷണീയതയാൽ വിനോദ സഞ്ചാരികളെ എപ്പോഴും ആകർഷിക്കുന്ന ഒരിടമാണ്. വർഷങ്ങളോളം നഗരം ഭരിച്ചിരുന്ന മഹാരാഷ്‌ട്ര ഭരണാധികാരികളായ ഹോൽക്കർ രാജവംശം പണികഴിപ്പിച്ച ചരിത്രസ്മാരകങ്ങളുടെയും മതപരമായ സ്ഥലങ്ങളുടെയും കേന്ദ്രമാണിത്. അതിമനോഹരമായ കൊട്ടാരങ്ങളും മനോഹരമായി കൊത്തിയെടുത്ത ക്ഷേത്രങ്ങളും പുരാതന കോട്ടകളും കൊണ്ട് നിറഞ്ഞ ഈ സാംസ്ക്കാരിക നഗരി ഇന്ത്യയിലെ സ്മാർട്ട് നഗരം കൂടിയാണ്. 

ഖാൻ, ശരാവതി നദികളുടെ തീരത്താണ് മനോഹരമായ ഇൻഡോർ നഗരം സ്ഥിതി ചെയ്യുന്നത്. ഇൻഡോറിലെ റാണി അഹല്യ ബായ് ഹോൾക്കർ വാസ്തുവിദ്യാ ഡിസൈനുകളുടെ വലിയ ആരാധികയായിരുന്നുവെന്നും ഇൻഡോറിലും പരിസരങ്ങളിലും ക്ഷേത്രങ്ങളുടെയും കോട്ടകളുടെയും നിർമാണത്തിനായി അവർ ധാരാളം പണം ചെലവഴിച്ചിരുന്നതായും പറയപ്പെടുന്നു. ഇൻഡോറിലെ ജനങ്ങളുടെ ഹൃദയത്തിൽ രാജ്ഞിയോടുള്ള സ്നേഹവും ആദരവും രാജ്‌വാഡയ്ക്കടുത്തു നഗരമധ്യത്തിലുള്ള അവരുടെ പ്രതിമ സ്ഥാപിച്ചതിൽനിന്നും മനസ്സിലാക്കാം. 

ADVERTISEMENT

രാജ്യത്തെ ഏറ്റവും സ്മാർട്ടായ നഗരം

തുടർച്ചയായി നാലാം വർഷമാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും സ്മാർട്ട് ആയതുമായ നഗരമെന്ന പദവി ഇൻഡോർ സ്വന്തമാക്കുന്നത്. ഇവിടുത്തെ റോഡുകൾ വൃത്തിയായി സംരക്ഷിക്കപ്പെടുന്നു. ബോധവൽക്കരണം നടത്തുന്നതിനായി ഇവിടെയുള്ള കുട്ടികൾ ശുചിത്വ ഡ്രൈവുകളിൽ പങ്കെടുക്കുന്നു.

നീളമേറിയ അതിവേഗ ട്രാക്ക്

11.3 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ട്രാക്ക് ഇൻഡോറിലുണ്ട്, ഇത് ഏഷ്യയിലെ അഞ്ചാമത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ ട്രാക്ക് കൂടിയാണ്. ഓട്ടമൊബൈൽ കമ്പനികൾ ഓട്ടമോട്ടീവ് ഘടക പരിശോധനയ്‌ക്ക് ഉപയോഗിക്കുന്ന പിതാംപുർ നഗരത്തിലാണ് ഈ ട്രാക്ക്. എല്ലാത്തരം വാഹനങ്ങൾക്കും ഹോമോലോഗേഷൻ, ഡെവലപ്‌മെന്റ് ടെസ്റ്റുകൾ നടത്താൻ നിർമാതാക്കൾക്ക് ഈ നാലുവരി പാത ഉപയോഗിക്കാം.

ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ പ്ലസ് സിറ്റി

സ്വച്ഛ് സർവേക്ഷൺ 2021-ന് കീഴിൽ ഇൻഡോർ ഇന്ത്യയിലെ ആദ്യത്തെ 'വാട്ടർ പ്ലസ്' നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. അഴുക്കുചാലുകളിലും നദികളിലും ശുചിത്വം ശരിയായി പരിപാലിക്കുന്നതിനാണ് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനത്തിന് ഈ അവാർഡ് ലഭിച്ചത്.

‘ഡസ്റ്റ്ബിൻ ഓഫ് വീൽസ്’ എന്ന ആശയം ഇന്ത്യയിൽത്തന്നെ ആദ്യം ആരംഭിക്കുന്നത് ഇൻഡോറിലാണ്. ഈ പദ്ധതി പ്രകാരം ആളുകൾ തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നതിനുപകരം ചെറിയ ഡസ്റ്റ്ബിന്നുകൾ അവരുടെ വാഹനങ്ങളിൽ കൊണ്ടുപോകാൻ തുടങ്ങി. ഗുഡ്കയും പാനും ചവയ്ക്കുന്നവരും സമാനമായ ബിന്നുകളുമായി യാത്ര ചെയ്യുന്നതും നഗരത്തിൽ കാണാം. ഇവിടെ ആരും റോഡിൽ തുപ്പുകയോ ചപ്പുചവറുകൾ വലിച്ചെറിയുകയോ ചെയ്യുന്നില്ല. 

English Summary: The cleanest cities in India in 2021