പുതുവത്സരാഘോഷം എവിടെയാക്കണം എന്ന ചിന്തയിലായിരിക്കും മിക്കവരും. ഡിസംബർ 31 ന്റെ രാവ് അതിന്റെ എല്ലാ ഉത്സവ തിമിർപ്പോടും കൂടി പല നഗരങ്ങളിലും കൊണ്ടാടുന്നുണ്ട്. പുതുവർഷത്തിൽ ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഇതാ. ഗോവ ഇന്ത്യയിൽ പുതുവത്സരാഘോഷത്തിന് ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ഗോവയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവത്സരാഘോഷം എവിടെയാക്കണം എന്ന ചിന്തയിലായിരിക്കും മിക്കവരും. ഡിസംബർ 31 ന്റെ രാവ് അതിന്റെ എല്ലാ ഉത്സവത്തിമിർപ്പോടും കൂടി പല നഗരങ്ങളിലും കൊണ്ടാടുന്നുണ്ട്. പുതുവർഷത്തിൽ ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഇതാ.

ഗോവ

ADVERTISEMENT

ഇന്ത്യയിൽ പുതുവത്സരാഘോഷത്തിന് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് ഗോവയാണ്. പോക്കറ്റ് വലുപ്പമുള്ള പറുദീസ അതിശയിപ്പിക്കുന്ന പുതുവത്സരാഘോഷങ്ങൾ ആസ്വദിക്കാനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. അതിമനോഹരമായ കടൽത്തീരങ്ങൾ, ആവേശഭരിതമായ വിനോദസഞ്ചാരികളുടെ ഒത്തുചേരൽ, സുഖകരമായ കാലാവസ്ഥ, സംസ്കാരം എന്തുകൊണ്ടും ഗോവ മികച്ച ചോയ്സാണ്. ഇവിടുത്തെ പ്രകൃതിഭംഗിയും വർണാഭമായ സംസ്‌കാരവും ഇടകലർന്ന് ആഘോഷത്തിന് മാറ്റുകൂട്ടും.

ഗുൽമാർഗ്

പ്രകൃതിയുടെ മടിത്തട്ടിൽ പുതുവത്സരാശംസകൾ നേരാൻ ആഗ്രഹിക്കുന്നവർ ഗുൽമാർഗിലേക്ക് യാത്ര തിരിക്കാം. മഞ്ഞും നിശബ്ദതയും ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ നഗരം. പ്രകൃതിസ്‌നേഹികളുടെ പറുദീസയും ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കാനുള്ള ഏറ്റവും നല്ല സ്ഥലവുമാണ് ഗുൽമാർഗ്. മഞ്ഞ് കൊണ്ട് പൊതിഞ്ഞ നഗരവീഥികളിൽ പങ്കാളിയുടെ കൈ കോർത്ത് പുതുവർഷ പുലരിയെ വരവേൽക്കാം.

ഉദയ്പൂർ, രാജസ്ഥാൻ

ADVERTISEMENT

ഉദയ്പൂരിലെ 'സിറ്റി ഓഫ് ലേക്‌സിൽ' വരാനിരിക്കുന്ന പുതുവർഷം ആസ്വദിക്കാം. പ്രിയപ്പെട്ടവരുമായി ആസ്വദിക്കാനുള്ള മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഉദയ്പൂർ. കൊട്ടാരങ്ങൾ കാണാനും അതിശയകരമായ കരകൗശല വസ്തുക്കൾ വാങ്ങാനും നഗരവീഥികളിലുടെ നടക്കാനും ഉദയ്പൂർ അടിപൊളിയാണ്. പുതുവത്സര ആഘോഷത്തോടൊപ്പം രാജകീയ ജീവിതശൈലിയുടെയും നാട്ടിൻപുറങ്ങളിലെ വൈബുകളുടെയും മികച്ച രുചികൾക്ക് സാക്ഷ്യം വഹിക്കാം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവർക്കൊപ്പം പുതുവർഷം ആസ്വദിക്കാൻ ഉദയ്പൂരിൽ നിരവധി റിസോർട്ടുകളും ക്ലബ്ബുകളുമുണ്ട്.

അതിമനോഹരമായ ആരവല്ലി പർവതനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഉദയ്പൂർ എല്ലാ പ്രകൃതി സ്നേഹികൾക്കും ഒരു വിരുന്നാണ്. 'കിഴക്കിന്റെ വെനീസ്', 'തടാകങ്ങളുടെ നഗരം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉദയ്പൂർ വാസ്തുവിദ്യാ വിസ്മയങ്ങൾ, തിളങ്ങുന്ന തടാകങ്ങൾ, കൊട്ടാരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവയാൽ സമ്പന്നമാണ്.

മക്ലിയോഡ്ഗഞ്ച്, ഹിമാചൽ പ്രദേശ്

ഈ പ്രശസ്തമായ ഹിൽ സ്റ്റേഷനിൽ അതിശയിപ്പിക്കുന്ന നിരവധി സ്ഥലങ്ങളും ക്ലാസിക് കഫേകളും അതുല്യമായ ടിബറ്റൻ സുവനീറുകളുമുണ്ട്. ധർമശാലയ്ക്കടുത്തുള്ള മക്ലിയോഡ്ഗഞ്ചിലെ പുതുവത്സരാഘോഷം വളരെ ആസ്വാദ്യകരമാണ്. കാഴ്ചകള്‍ കണ്ട് പുതുവർഷം ആഘോഷിക്കാൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് മക്ലിയോഡ്ഗഞ്ച്. പാർട്ടി വൈബുകൾ ആസ്വദിക്കാൻ കഴിയുന്ന ചില ഗംഭീരമായ ഒത്തുചേരലുകളും പാർട്ടികളും ഇവിടെയുണ്ട്.

ADVERTISEMENT

വയനാട്

ഇന്ത്യയിലെ ഏറ്റവും മികച്ച പുതുവത്സരാഘോഷത്തിനുള്ള ഡെസ്റ്റിനേഷനുകളിലൊന്നായിട്ടാണ് വയനാട് കണക്കാക്കുന്നത്. ശാന്തമായ അന്തരീക്ഷത്തിൽ പുതുവത്സരം ആസ്വദിക്കാൻ ഇവിടം മികച്ചതാണ്. പച്ചപ്പ് നിറഞ്ഞ സുഗന്ധവ്യഞ്ജന തോട്ടത്തിന് ചുറ്റും കറങ്ങുക, മനോഹരമായ കാഴ്ചകൾ ആസ്വദിക്കുക. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത ആസ്വദിക്കുക പുൽമേടുകളിൽ കുറച്ച് ടെന്റുകൾ കെട്ടി താമസിക്കുക അങ്ങനെ നിരവധി കാര്യങ്ങൾ വയനാട്ടിലുണ്ട്. സമാധാനപരമായ താമസം ആസ്വദിക്കാൻ കഴിയുന്ന റിസോർട്ടുകളും വയനാട്ടിലുണ്ട്.

English Summary: Best Places In India To Celebrate New Year