പാറയിടുക്കുകളിലൂടെ സാഹസികമായി കുട്ടവഞ്ചിയിൽ തുഴഞ്ഞ് മീൻപിടിക്കുന്നവരെ കണ്ട് ഫ്രെഷ് മീന്‍ പൊരിച്ചതും കഴിക്കണോ? ഏങ്കിൽ യാത്ര ഹൊഗനക്കിലേക്കാകാം. പ്രകൃതിയൊരുക്കിയ അതിശയ കാഴ്ചകളിലൊന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം. ദക്ഷിണേന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടേയ്ക്ക് സഞ്ചാരികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറയിടുക്കുകളിലൂടെ സാഹസികമായി  കുട്ടവഞ്ചിയിൽ തുഴഞ്ഞ് മീൻപിടിക്കുന്നവരെ കണ്ട് ഫ്രെഷ് മീന്‍ പൊരിച്ചതും കഴിക്കണോ? ഏങ്കിൽ യാത്ര ഹൊഗനക്കിലേക്കാകാം. പ്രകൃതിയൊരുക്കിയ അതിശയ കാഴ്ചകളിലൊന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം. ദക്ഷിണേന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ കാവേരി നദിയിലാണ് മനോഹരമായ വെള്ളച്ചാട്ടം. ഇവിടെ എത്തിയാൽ പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം. കൂടാതെ സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കൽ എങ്കിലും മൈസൂരുമായി അതിര്‍ത്തിപങ്കിടുന്നുണ്ട്.

ADVERTISEMENT

കുട്ടവഞ്ചി സവാരി

ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ വട്ടത്തോണിയിലുള്ള യാത്രയാണ്. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കുട്ടവഞ്ചി സവാരി നടത്തണം. വർഷം മുഴുവനും നദി ഒഴുകുന്നതിനാൽ ഹൊഗനക്കൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം.

ADVERTISEMENT

പൊരിച്ച മീൻ കഴിക്കാം

വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് നല്ല ഫ്രെഷ് മീൻ പൊരിച്ചത് കഴിക്കാം. നദിയിൽ നിന്ന് അപ്പോൾ പിടിക്കുന്ന മീനിനെ മസാല ചേർത്ത് പൊരിച്ച നൽകും.  കൂടാതെ മീനുകൾ ചുവന്ന മസാലപുരട്ടി തൂക്കിയിട്ടിരിക്കുന്ന ചെറിയ കടകളും കാണാം. തുച്ഛമായ വിലയിൽ  നല്ല മീനുകൾ ആവശ്യാനുസരണം വാങ്ങാനും സാധിക്കും. മീനവർ, വണ്ണിയർ എന്നീ സമുദായക്കാരാണ് ഹൊഗനക്കലിലുള്ളത്. 

ADVERTISEMENT

കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മീനവര്‍. മീൻ പിടിച്ച് ജീവിതം നയിക്കുന്നൊരു ജനവിഭാഗം ആയതിനാലാവാം ഇവർക്കാ പേരു വന്നത്.

പേരിനു പിന്നിൽ

കന്നട വാക്കുകളായ പുക എന്നര്‍ത്ഥം വരുന്ന ഹൊഗെ,പാറ എന്നര്‍ത്ഥം വരുന്ന കല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം  എന്നാണ്. പുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളച്ചാട്ടത്തിലെ ജലപാതത്തില്‍ നിന്നുയരുന്ന നീരാവിയെയാണ്.

ശ്രദ്ധിക്കാം

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം. മഴക്കാലത്ത് കുട്ടവഞ്ചിയിൽ കയറാനാവില്ല.

English Summary: Visit Hogenakkal Waterfall