കുട്ടിക്കാലം മുതൽ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്ന താരം ചുരുങ്ങിയ നാളുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ആനന്ദം സിനിമയുടെ ഷൂട്ടിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാലം മുതൽ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്ന താരം ചുരുങ്ങിയ നാളുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ആനന്ദം സിനിമയുടെ ഷൂട്ടിങ്. ഇപ്പോഴിതാ വീണ്ടും ഹംപിയിലെ കാഴ്ചകളിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് അനാർക്കലി. കൽത്തൂണുകളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന മനോഹരമായ ചിത്രങ്ങളും അനാർക്കലി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

യാത്ര നടത്തിയതിൽ ഏറെ ഇഷ്ടപ്പെട്ടത് ആനന്ദം ഷൂട്ടിങ്ങിനായി പോയ ഹംപി തന്നെയാണെന്നും. അവിടുത്തെ സൗന്ദര്യത്തെ വാക്കുകളിൽ ഒതുക്കുവാനാവില്ലെന്നും അനാര്‍ക്കലി മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.  അവിടുത്തെ കാഴ്ചകൾക്ക് വല്ലാത്തൊരു ഭംഗിയാണ്. കല്ലിലെ കലയാണു ഹംപി. അനവധി അമ്പലങ്ങൾ, ശിൽപ്പങ്ങൾ, പാലങ്ങൾ, രാജകീയ പ്രൗഢിയുള്ള കെട്ടിടങ്ങൾ തുടങ്ങി കാഴ്ചകൾ കല്ലുകളിൽ പതിഞ്ഞു കിടക്കുന്നു. ഹംപി മൊത്തം നടന്നു കാണണമെങ്കിൽ മാസങ്ങളെടുക്കും. ഷൂട്ടിന്റെ ഭാഗമായുള്ള യാത്രയായതിനാൽ ശരിക്കും ആസ്വദിക്കുവാനായില്ല. ഇനിയും അവിടേക്ക് യാത്ര പോകണം എന്നുമായിരുന്നു അനാർക്കലിയുടെ മോഹം. ആ സ്വപ്നയാത്ര സാക്ഷാത്കരിച്ചിരിക്കുകയാണിപ്പോൾ.

ADVERTISEMENT

കർണാടകയിലെ കൽനഗരം

വിജയനഗരസാമ്രാജ്യത്തിന്റെ വീരകഥകൾ കല്ലുകളിൽ രേഖപ്പെടുത്തി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കർണാടകയിലെ കൽനഗരമാണ് ഹംപി.  സ്വദേശികളെക്കാൾ വിദേശികളെത്തുന്ന ഹംപിയിൽ കൽസ്മാരകങ്ങളും ക്ഷേത്രങ്ങളും മാസങ്ങളോളം നടന്നു കാണാനുണ്ട്. 

ADVERTISEMENT

ഇരുപത്തിനാലു ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുകയാണ് ഈ ചരിത്രശേഷിപ്പുകൾ. വിത്താല അമ്പലം, കർണാടക ടൂറിസത്തിന്റെ ചിഹ്നമായ കൽരഥം, സപ്തസ്വരത്തൂണുകൾ, കുട്ടവഞ്ചികളൊഴുകുന്ന തുംഗഭദ്രയുടെ നീലിമ, ചതുരക്കുളം, ആയിരംപേർക്കു കഴിയാവുന്നത്ര വിസ്താരമുള്ള തേവാരപ്പുരകൾ, ആനക്കൊട്ടിൽ തുടങ്ങിയവ വരെ സഞ്ചാരികളെ അദ്ഭുതത്തിലാറാടിക്കും.

English Summary: Celebrity Travel Experience by Anarkali Marikar