യാത്രകൾ പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിമറയ്ക്കുന്ന യാത്ര ജീവിതത്തിൽ പുത്തനുണര്‍വാണ് പകർന്നു നൽകുന്നത്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ക്കൊപ്പം ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരുപിടി ജീവിതങ്ങളുമുണ്ട്. അതായിരുന്നു മുംബൈ യാത്ര നൽകിയ

യാത്രകൾ പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിമറയ്ക്കുന്ന യാത്ര ജീവിതത്തിൽ പുത്തനുണര്‍വാണ് പകർന്നു നൽകുന്നത്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ക്കൊപ്പം ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരുപിടി ജീവിതങ്ങളുമുണ്ട്. അതായിരുന്നു മുംബൈ യാത്ര നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിമറയ്ക്കുന്ന യാത്ര ജീവിതത്തിൽ പുത്തനുണര്‍വാണ് പകർന്നു നൽകുന്നത്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ക്കൊപ്പം ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരുപിടി ജീവിതങ്ങളുമുണ്ട്. അതായിരുന്നു മുംബൈ യാത്ര നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിമറയ്ക്കുന്ന യാത്ര ജീവിതത്തിൽ പുത്തനുണര്‍വാണ് പകർന്നു നൽകുന്നത്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ക്കൊപ്പം ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരുപിടി ജീവിതങ്ങളുമുണ്ട്. അതായിരുന്നു മുംബൈ യാത്ര നൽകിയ അനുഭവങ്ങള്‍. ആറു വർഷം മുമ്പ് സുഹ‍ൃത്തുക്കൾ ഒരുമിച്ച യാത്രയായിരുന്നു അത്. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയം. കിട്ടിയ അവധിദിനങ്ങൾ യാത്രയ്ക്കായി മാറ്റി.

മുംബൈയിലെ കാഴ്ച

ADVERTISEMENT

ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർത്ത് നെയ്തൊരു കഥാപുസ്തകമാണ് മുംബൈ. പല ദേശക്കാർ, പല ഭാഷകൾ, വിവിധ സംസ്കാരത്തിനുടമകൾ ഇവരെല്ലാം ചേർന്ന് സുന്ദരമായ നഗരം. സ്വദേശീയർക്കു പുറമേ മുംബൈ നഗരത്തെ അറിയാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല. രാത്രികളും ഇവിടെ പകലുകൾ പോലെ സജീവമാണ്. ഷോപ്പിങ് മാളുകളും, മറൈൻഡ്രൈവും, മന്ദിറുകളും ഇന്ത്യാഗേറ്റും എപ്പോഴും തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന കാറുകളും ക്യാബുകളും നിറഞ്ഞ സുന്ദരമായ മുംബൈ നഗരം. 

സുന്ദരമായ കാഴ്ചകൾക്കപ്പുറത്ത് കണ്ടാലറയ്ക്കുന്ന ഒരു മുംബൈയുണ്ട്. തകരപ്പാട്ടകളാൽ മേൽ‍ക്കൂര പണിത്, ഷീറ്റുകൾ വലിച്ചു കെട്ടിയ ഒറ്റമുറി കുടിലുകളും മലീമസമായ ഓടകളും മനുഷ്യ വിസർജ്യത്തിന്റെ നാറുന്ന മുഖവുമുള്ള മുംബൈയിലെ ചേരികൾ. ലക്ഷക്കണക്കിനാളുകൾ താമസിക്കുന്ന ധാരാവി പോലുള്ള ചേരികളും ആയിരത്തോളം പേർ മാത്രം താമസിക്കുന്ന ചെറു ചേരികളും മുംബൈയിലുണ്ട്. മുംബൈ നഗരത്തിലെ 54% ജനങ്ങളും ചേരികളിലാണ് താമസിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

കാമാത്തിത്തെരുവ്

മുംബൈയിലെ കാഴ്ചകൾക്ക് ശേഷം നേരെ പോയത് കാമാത്തിപുരയിലേക്കായിരുന്നു. കാമാത്തിത്തെരുവ്... കടന്നുപോയ കാലങ്ങളുടെയും കാമനകളുടെയും നിറവേറപ്പെടാതെ പോയ ആഗ്രഹങ്ങളുടെയും കഥ പറയുന്ന മണ്‍തരികള്‍ ചവിട്ടിക്കടന്ന് മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വന്ന് പതിക്കുന്ന നോട്ടങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയാവുമ്പോള്‍ ആ നോട്ടത്തിനു മൂര്‍ച്ചയല്‍പ്പം കൂടും. ആരെയും ശ്രദ്ധിക്കാതെ ഞാന്‍ മുന്നോട്ടു തന്നെ നടന്നു.

ADVERTISEMENT

മുംബൈ നഗരത്തിന്റെ ആനന്ദതെരുവാണ് കാമാത്തിപുര. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചുവന്ന തെരുവാണിത്. മുംബൈയുടെ ചരിത്രത്തില്‍ കാമാത്തിപുരയെന്ന റെഡ് സ്ട്രീറ്റിനും വലിയൊരു പങ്കുണ്ട്. മുംബൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് മുംബൈ സെൻട്രൽ, ഗ്രാൻഡ് റോഡ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കാമാത്തിപുരക്കടുത്ത് ചോർ ബസാർ, നാസ് തീയറ്റർ തുടങ്ങി കാണാനും അറിയാനും അനവധി കാഴ്ചകളുണ്ട്. മറൈൻ ഡ്രൈവിനടുത്തുള്ള പ്രശസ്തമായ കടൽത്തീരവും ഗണേഷ് വിസർജൻ ഉത്സവത്തിന് പ്രസിദ്ധവുമായ ഗിർഗൗൺ ചൗപട്ടി ബീച്ച്, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അക്വേറിയമായ താരാപുർവാല അക്വേറിയം എന്നിവയും ഈ ഏരിയയില്‍ തന്നെയാണ്.

ബോളിവുഡിന്‍റെ നിറപ്പകിട്ടും ലക്ഷ്വറി മാത്രം ശീലിച്ച വലിയൊരു വിഭാഗം ജനതയും കോടികള്‍ മറിയുന്ന ആഘോഷങ്ങളും നിറയുന്ന മുംബൈയുടെ ഹൃദയമാണ് രതിയുടെ വറ്റാത്ത ഉറവയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശം. കുപ്രസിദ്ധരായ അധോലോകനേതാക്കള്‍ മുതല്‍ ഒരു നേരത്തെ അന്നത്തിനായി രാപ്പകല്‍ പണിയെടുക്കുന്നവര്‍ വരെ കടന്നുവന്ന വഴിയിലൂടെയാണ് നടത്തം. വഴിനീളെ വര്‍ണ്ണപ്പകിട്ടേറിയ വസ്ത്രങ്ങളും വിലകുറഞ്ഞ ആഭരണങ്ങളും ധരിച്ച പെണ്ണുങ്ങളെ കണ്ടു. ഇടയ്ക്ക് അരികിലൂടെ നടന്നുപോയ പുരുഷന്മാരെ കണ്ടപ്പോള്‍ അവര്‍ കൈകാട്ടി വിളിച്ചു. എന്നെക്കണ്ട് ചിലരൊക്കെ നോക്കിയെങ്കിലും ആരും വലുതായി മൈന്‍ഡ് ചെയ്തില്ല. നന്നായി. ഞാന്‍ ഉള്ളില്‍ കരുതി. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇടങ്ങളില്‍ ഒന്നിന് നേരെ ഞാന്‍ മനസ്സില്‍ ഒരു ശരിയടയാളമിട്ടു.

മുംബൈയുടെ മനോഹരമായ കാഴ്ചകളല്ലാതെ അതിജീവനത്തിന്റെ ഈ ചേരി കാഴ്ചകൾ കൂടി ഒരിക്കലെങ്കിലും കാണണം. സുഖസൗകര്യങ്ങളേതുമില്ലാതെ ഒരു വിഭാഗം ജീവനുകൾ എങ്ങനെയാണ് ജീവിതം കരുപിടിപ്പിക്കുന്നതെന്ന് കണ്ടറിയുന്നത് അഹങ്കാരലേശമില്ലാതെ ജീവിക്കുന്നതിന് നാമോരോരുത്തരെയും സഹായിക്കും.

English Summary: Mumbai Kamathipura Travel Experience