‘മോസ്റ്റ് ഹോണ്ടഡ് പ്ലേസസ് ഇൻ ഇന്ത്യ’ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്നവയിലൊന്നു ഒരു കോട്ടയുടെ ചിത്രവും അതിനെക്കുറിച്ചുള്ള കുറിപ്പുമായിരിക്കും. വിജനമായ സ്ഥലത്ത്, പാതി തകർന്നു കിടക്കുന്ന ഒരു കൂറ്റൻ കോട്ട. പ്രേത നഗരമെന്ന വിശേഷണം നന്നായി ചേരുന്ന അന്തരീക്ഷം. അതാണു ഭാംഗഡ് കോട്ട. മരുഭൂമികളുടെ നാടായ

‘മോസ്റ്റ് ഹോണ്ടഡ് പ്ലേസസ് ഇൻ ഇന്ത്യ’ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്നവയിലൊന്നു ഒരു കോട്ടയുടെ ചിത്രവും അതിനെക്കുറിച്ചുള്ള കുറിപ്പുമായിരിക്കും. വിജനമായ സ്ഥലത്ത്, പാതി തകർന്നു കിടക്കുന്ന ഒരു കൂറ്റൻ കോട്ട. പ്രേത നഗരമെന്ന വിശേഷണം നന്നായി ചേരുന്ന അന്തരീക്ഷം. അതാണു ഭാംഗഡ് കോട്ട. മരുഭൂമികളുടെ നാടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോസ്റ്റ് ഹോണ്ടഡ് പ്ലേസസ് ഇൻ ഇന്ത്യ’ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്നവയിലൊന്നു ഒരു കോട്ടയുടെ ചിത്രവും അതിനെക്കുറിച്ചുള്ള കുറിപ്പുമായിരിക്കും. വിജനമായ സ്ഥലത്ത്, പാതി തകർന്നു കിടക്കുന്ന ഒരു കൂറ്റൻ കോട്ട. പ്രേത നഗരമെന്ന വിശേഷണം നന്നായി ചേരുന്ന അന്തരീക്ഷം. അതാണു ഭാംഗഡ് കോട്ട. മരുഭൂമികളുടെ നാടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോസ്റ്റ് ഹോണ്ടഡ് പ്ലേസസ് ഇൻ ഇന്ത്യ’ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്നവയിലൊന്നു ഒരു കോട്ടയുടെ ചിത്രവും അതിനെക്കുറിച്ചുള്ള കുറിപ്പുമായിരിക്കും. വിജനമായ സ്ഥലത്ത്, പാതി തകർന്നു കിടക്കുന്ന ഒരു കൂറ്റൻ കോട്ട. പ്രേത നഗരമെന്ന വിശേഷണം നന്നായി ചേരുന്ന അന്തരീക്ഷം. അതാണു ഭാംഗഡ് കോട്ട. മരുഭൂമികളുടെ നാടായ രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണു ചരിത്രവും വർത്തമാനവും ഭീതിയുടെയും അപസർപ്പക കഥകളുടെയും ചേരുവ നൽകുന്ന ഈ ഉപേക്ഷിക്കപ്പെട്ട നഗരം. രാത്രിയിൽ ഇപ്പോഴും കൊലുസ്സിന്റെ കിലുക്കം കേൾക്കാറുണ്ടെന്ന് ഗ്രാമവാസികൾ സാക്ഷ്യം പറയും. ചില ദിവസങ്ങളിൽ രാത്രി കോട്ടയ്ക്കുള്ളിൽ നിന്നുവരുന്ന സുഗന്ധം ഗ്രാമത്തയൊന്നാകെ മൂടുമെന്നു അവർ ഒരുപാട് അനുഭവിച്ചതുപോലെ കട്ടായം പറയും. 

Image from Shutterstock

പാട്ടും പെണ്ണിന്റെ ഹൃദയം നുറുങ്ങുന്ന കരച്ചിലും രാത്രിയുടെ  നിശബ്ദത മുറിച്ച് ഒഴുകി വരാറുണ്ടെന്നു അവർ ആവർത്തിച്ചു പറയുമ്പോൾ ഭീതി അവരുടെ ശബ്ദത്തിൽ തന്നെയുണ്ടാകും. കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത കെട്ടിടങ്ങളിലൊന്നാണു ഈ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രം. പ്രേത ഭവനമെന്ന പേരിനെ അന്വർഥമാക്കും വിധം സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ഇവിടെ സന്ദർശകർക്കു പ്രവേശമില്ല. രാവിലെ തുടങ്ങുന്ന വിനോദ സഞ്ചാരികളുടെ ബഹളം വൈകിട്ട് ആറു മണിയോടെ അവസാനിക്കും. പിന്നെ, പുരാതനമായ കോട്ട വാതിലടയും. യാഥാർഥ്യവും ഭാവനയും മിത്തുകളായി കൂടിക്കലരുന്ന ഇന്ത്യയിലെ അനേകം സ്ഥലങ്ങളിലൊന്നാണു ഭാംഗഡ് കോട്ടയും. ശാപമേറ്റ നഗരത്തെപ്പോലെ പാതി തകർന്നു കിടക്കുന്ന അതിന്റെ വർത്തമാനകാലം ദൂരുഹതകളുടെ മൂടുപടമിട്ട കഥകൾക്കു കൂടുതൽ വിശ്വാസ്യത നൽകുന്നു.

ADVERTISEMENT

∙ചരിത്രത്തിലെ കച്ച്‌വാഹ പരമ്പര

നാട്ടുരാജ്യമായിരുന്ന ആംബറിലെ കച്ച്‌വാഹ രാജ പരമ്പരയിൽപ്പെട്ട രാജാ ഭഗ്‌വന്ത് സിങ്ങ് 1573ൽ പണിതതാണു കോട്ടയെന്നാണു ചരിത്രം.  ഇളയ മകനായ മാധോ സിങ്ങിനു വേണ്ടിയാണു ഇതു പണികഴിപ്പിച്ചത്. മാധോ സിങ്ങിന്റെ സഹോദരനെ ചരിത്രത്തിൽ മറ്റൊരു വേഷത്തിൽ കാണാം. മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ പ്രശസ്തനായ ജനറലായിരുന്ന മാൻ സിങ്ങ്. മാധോ സിങ്ങിനെത്തുടർന്നു മകൻ ഛത്തർ സിങ്ങാണു രാജഭരണമേറ്റത്. ഛത്തർ സിങ്ങിന്റെ മകൻ അജബ് സിങ്ങും ചരിത്രത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭാംഗഡിൽ നിന്നു അധികം ദൂരയല്ലാതെ, പ്രശസ്തമായ അജബ്ഗഡ് കോട്ട പണിതതു അജബ് സിങ്ങാണ്. 

∙നിഴൽ വീഴ്ത്തിയ ശാപം

ഭാംഗഡിന്റെ ദൂരൂഹതയ്ക്കു ആക്കം കൂട്ടി അതു ശാപമേറ്റുവാങ്ങിയ നഗരമാണെന്ന വിശ്വാസത്തിനു ബലമേകാൻ ഗ്രാമവാസികൾക്കു പല കഥകളും കൂട്ടിനുണ്ട്. അതിലൊന്നു സന്യാസിയായിരുന്ന ഗുരു ബാലു നാഥുമായി ബന്ധപ്പെട്ടതാണ്. ഭാംഗഡ് മലനിരകളോടു ചേർന്നാണു രാജാ ഭഗവന്ത് സിങ് കോട്ട നിർമിച്ചത്. മലയുടെ മുകളിലായിരുന്ന ബാലു നാഥ് തപസ്സു ചെയ്തിരുന്ന സ്ഥലം. മലയുടെ താഴ്‌വരയിൽ കോട്ട പണിയാൻ അനുമതി തേടിയപ്പോൾ ബാലുനാഥ് ഒരു നിബന്ധന മുന്നോട്ടുവച്ചു. കോട്ട പണിയാം പക്ഷേ, തന്റെ താപസ സ്ഥലത്തിനു മുകളിൽ അതിന്റെ നിഴൽ വീഴരുത്. അജബ് സിങ്ങ് ഒഴികെയുള്ളവരെല്ലാം ഇതു അനുസരിച്ചത്രെ.

ADVERTISEMENT

അജബ് സിങ്ങിന്റെ കാലത്ത് സന്യാസിയുടെ താപസ സ്ഥലത്തു കോട്ടയുടെ നിഴൽ വീഴുന്ന രീതിയിലേക്കു കോട്ട വികസിപ്പിച്ചു. കുപിതനായ ബാലു നാഥ് ശപിച്ചു. അതോടെ, ഭാംഗഡ് കോട്ടയും സമീപ ഗ്രാമങ്ങളും തകർന്നു തരിപ്പണമായെന്നാണു ഐതിഹ്യം. കോട്ടയിലെത്തുന്നവരോട് സമീപത്തെ ഗ്രാമ വാസികളും ഗൈഡുകളും ഈ കഥ ഇപ്പോഴും പങ്കുവക്കുന്നു. ഇതിനു കൂടുതൽ മിഴിവ് നൽകാനായി അവർ കോട്ടയോടു ചേർന്നുള്ള ചെറിയ കൽ കുടിൽ കാണിച്ചു തരും. ‘താന്ത്രിക് കി ഛത്രി’ എന്നാണു അതിന്റെ പേര്. സന്യാസിയുടെ താപസ സ്ഥലമെന്നു അർഥം. 

∙രത്നാവതിയെ പ്രണയിച്ച മാന്ത്രികൻ 

കോട്ടയുമായി ബന്ധപ്പെട്ടു കേൾക്കുന്ന മറ്റൊരു കഥ കൂടിയുണ്ട്. ഛത്തർ സിങ്ങിന്റെ മകൾ രത്നാവതിയാണു അതിലെ നായിക. അപ്സര സുന്ദരി. അജബ് സിങ്ങിന്റെ ഇളയ സഹോദരി. അവളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വർണനകളും കീർത്തിയും നാടെങ്ങും പ്രചരിച്ചു. പല ദിക്കുകളിൽ നിന്നു വിവാഹലോചനകൾ വരാൻ തുടങ്ങി.  രത്നാവതിയുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയവരിൽ തന്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്ന ഒരു മജീഷ്യനുമുണ്ടായിരുന്നു. നേരായ മാർഗത്തിൽ രാജകുമാരിയെ വിവാഹമാലോചിക്കാൻ പോലുമുള്ള യോഗ്യത തനിക്കില്ലെന്നു മനസ്സിലാക്കിയ ഇയാൾ കൂടോത്രത്തിലൂടെ സ്വന്തമാക്കാൻ തീരുമാനിച്ചു.

രത്നാവതിക്കുള്ള സുഗന്ധം തോഴികളിലൊരാൾ ഗ്രാമത്തിലെ ചന്തയിൽ നിന്നു വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട മാന്ത്രികൻ തന്ത്ര വിദ്യയുടെ ഭാഗമായി ഒരു തുള്ളി അതിൽ ചേർത്തു. രത്നാവതി ഇതറിഞ്ഞു. കുപിതയായ അവർ സുഗന്ധത്തിന്റെ കുപ്പി വലിച്ചെറിഞ്ഞു. അതു വലിയ പാറക്കെട്ടായി ഉരുണ്ടുവന്നു മാന്ത്രികനെ ചതച്ചരച്ചു. രാജകുമാരിയെയും രാജ കുടുംബത്തെയും ഗ്രാമത്തെയും ശപിച്ച ശേഷമാണു അയാൾ കണ്ണടച്ചത്. അധികം വൈകാതെ അജബ്ഗഡും ഭാംഗഡും തമ്മിൽ നടന്ന യുദ്ധത്തിൽ രത്നാവതി കൊല്ലപ്പെട്ടു. രത്നാവതിയുടെ പ്രേതം ഇപ്പോഴും കോട്ടയ്ക്കുള്ളിൽ ഗതികിട്ടാതെ അലയുന്നുണ്ടെന്നാണു ഗ്രാമ വാസികളുടെ വിശ്വാസം. ആ യുദ്ധത്തോടെ തകർന്നു പോയ ഭാംഗഡ് കോട്ടയും സമീപ ഗ്രാമവും പിന്നെ ആരും പുനരുജ്ജീവിപ്പിച്ചില്ലെന്നു ഗൈഡ് പറഞ്ഞു തരും. അതിനൊപ്പം ഇത്രയും  കൂടി ചേർക്കും- ഇപ്പോഴും ഇവിടെ മാന്ത്രികന്റെ ശാപമുണ്ട്. അതു കൊണ്ടാണു പുനർ നിർമിക്കാൻ ശ്രമിച്ചാലും അതു നടക്കില്ല. പൊളിഞ്ഞു വീഴും. 

ADVERTISEMENT

∙കാലവും കടന്നു കാഴ്ചകൾ 

തകർന്ന കോട്ടയും അപസർപ്പക കഥകളും മാത്രമല്ല, മനോഹരമായ ഒട്ടേറെ കാഴ്ചകളും ഭാംഗഡിൽ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ഇരു വശങ്ങളിലും തകർന്ന കെട്ടിടങ്ങൾ നിറഞ്ഞു നിൽക്കുന്ന കല്ലുപാകിയ വഴികളാണു കോട്ടയിലേക്കു നയിക്കുന്നത്. ഇതു പഴയ കാലത്ത് കൊട്ടാരം നർത്തകിമാരുടെ വീടുകളായിരുന്നുവത്രെ.വളർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ആൽമരങ്ങൾ അതിന്റെ ദുരൂഹതയ്ക്കു ആക്കം കൂട്ടുന്നുണ്ട്. 

Image from Shutterstock

കൂറ്റൻ കോട്ട വാതിൽ കടന്നാൽ തകർച്ചയിലും ഗാംഭീര്യമൊട്ടും കുറയാത്തെ മൂന്നു നില കോട്ടയാണു മുന്നിൽ. അകത്തെ സോമേശ്വര ക്ഷേത്രവും ചേർന്നു കിടക്കുന്ന, ഭൂഗർഭ കിണറും മനോഹരമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ ചുമരുകൾ കാലത്തിന്റെ സ്പർശനമേൽക്കാതെ അതേപടി നിൽക്കുന്നു. താഴെ നിലയിൽ കൽ വാതിലുകളും മനോഹരമായ അറകളുമായി സജ്ജ്ജീകരിച്ച മുറിയുണ്ട്. ഇതു രത്നാവതി ഉപയോഗിച്ചിരുന്ന മുറിയായിരുന്നുവത്രെ. 

∙ചരിത്രം പറയുന്നതെന്ത്?

സന്യാസി ശാപവും നിഷേധിക്കപ്പെട്ട പ്രണയത്തിന്റെ പ്രതികാരവുമൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്ന ഐതിഹ്യമാണു ഭാംഗഡിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നവയിലധികവും. എന്നാൽ, ഭാംഗഡ് ഉപേക്ഷിക്കപ്പെട്ട നഗരമായി മാറാൻ ചരിത്രത്തിൽ മറ്റു കാരണങ്ങൾ കാണാം. ഛത്തർ സിങ്ങിന്റെ മരണത്തോടെ ഭരണവും രാജ്യത്തിന്റെ സിരാ കേന്ദ്രവും അജബ്ഗഡിലേക്കു മാറി. ഇതോടെ, ഭാംഗഡ് ഉപേക്ഷിച്ചു ഒട്ടേറെ പേർ അങ്ങോട്ടു പോയി. 1783 ലുണ്ടായ ക്ഷാമം അവശേഷിച്ചിരുന്ന ഗ്രാമീണരെയും ഗ്രാമം വിടാൻ നിർബന്ധിതരാക്കി. രാജാ മാൻസിങ്ങിന്റെ പേരമകനായ രാജാ ജയ് സിങ് പിന്നീട് ഭാംഗഡ് സ്വന്തമാക്കിയതായി ചരിത്രത്തിൽ കാണാം. 

Image from Shutterstock

ചരിത്രത്തിലെ വസ്തുതകൾക്കപ്പുറം ഭാംഗഡിനെ ചുഴിഞ്ഞു നിൽക്കുന്ന കേട്ടുകേൾവികളിലൂടെ തലമുറകളിലേക്കു പകരുന്ന ദുരൂഹ കഥകളാണ്. ചരിത്രത്തിലെ അവശേഷിപ്പു പോലെ, പൊളിഞ്ഞു വീണു തുടങ്ങിയ കൂറ്റൻ കോട്ടയും ആളൊഴിഞ്ഞു കിടക്കുന്ന സമീപ ഗ്രാമവും ആ കഥകൾക്കു കൂടുതൽ പ്രചാരം നൽകുന്നു. എന്തായാലും, ചരിത്രവും മിത്തും കൂടിക്കലർന്ന സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട വിനോദ സഞ്ചാ കേന്ദ്രങ്ങിലൊന്നാണു ഭാംഗഡ്. 

English Summary: Mystery behind Bhangarh Fort in Rajasthan