കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്ന വിളിപ്പേരുള്ള കൂർഗ്, അവധിക്കാലം ചെലവിടാൻ ഏറ്റവും അനുയോജ്യമായൊരിടമാണ്. നടി, മോഡൽ, നിർമാതാവ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ദിയ മിർസ അവധി ആഘോഷിക്കാനായി കൂർഗിൽ എത്തിയിരിക്കുകയാണ്. മനോഹര ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്ന വിളിപ്പേരുള്ള കൂർഗ്, അവധിക്കാലം ചെലവിടാൻ ഏറ്റവും അനുയോജ്യമായൊരിടമാണ്. നടി, മോഡൽ, നിർമാതാവ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ദിയ മിർസ അവധി ആഘോഷിക്കാനായി കൂർഗിൽ എത്തിയിരിക്കുകയാണ്.  മനോഹര ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് വൈഭവ് രേഖിയും ദിയയ്‌ക്കൊപ്പമുണ്ട്.

കൂർഗിന്റെ അഴക് മുഴുവൻ പകർത്തിയിരിക്കുന്ന ചിത്രങ്ങൾക്കു കൂർഗിൽ ചെലവഴിച്ച മനോഹരമായ സമയത്തെകുറിച്ചു ഇപ്പോൾ ചിന്തിക്കുന്നു. എക്കാലവും ഒാർമിക്കാനായി നിമിഷങ്ങൾ നൽകിയതിനു നന്ദി. എന്നും കുറിച്ചിട്ടുണ്ട്. ലാറ ദത്ത, അദിതി റാവു ഹൈദാരി തുടങ്ങി പല പ്രമുഖരും ദിയയുടെ ചിത്രങ്ങൾക്ക് താഴെ മനോഹരം, അതിസുന്ദരം എന്നിങ്ങനെയുള്ള കമന്റുകളുമായി എത്തിയിട്ടുണ്ട്. സിനിമയുടെ തിരക്കുകളിൽ നിന്നും മാറി, സാമൂഹികപ്രവർത്തനത്തിലാണ് ദിയ മിർസ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യു എൻ ഇ പി യുടെ ഗുഡ്‌വിൽ അംബാസിഡർ ആണ് നടി.

ADVERTISEMENT

മനംമയക്കും കാഴ്ചകളുമായി കൂർഗ്

ഒരു ഹിൽ സ്റ്റേഷൻ ആയതുകൊണ്ടുതന്നെ വർഷം മുഴുവൻ ഇവിടെ സുഖകരമായ കാലാവസ്ഥയുള്ള ഒരിടമാണ് കൂർഗ്. സമുദ്രനിരപ്പിൽ നിന്നും 1715 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂർഗിന്റെ സ്ഥാനം പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്താണ്. 

ADVERTISEMENT

കാപ്പി, തേയില തോട്ടങ്ങളും ഇടയ്ക്കിടെ ഓടിവരുന്ന കോടമഞ്ഞും അരുവികളും ഓറഞ്ച് തോട്ടങ്ങളുമൊക്കെ കൊണ്ട് സമ്പന്നമാണ് കൂർഗ്. സുഖം പകരുന്ന കാലാവസ്ഥ മാത്രമല്ല, മനോഹരമായ കാഴ്ചകളും ഈ നാട്ടിലേയ്ക്കു സഞ്ചാരികളെ ആകർഷിക്കുന്നു. 

ബ്രഹ്‌മഗിരി മലനിരകളിലെ ട്രെക്കിങ്ങും കാപ്പിത്തോട്ടങ്ങൾക്കു നടുവിലുള്ള താമസവും പഴമയുടെ കഥകൾ പറയുന്ന മടിക്കേരി കോട്ടയും വെള്ളച്ചാട്ടവും ഓഫ് റോഡിങ് യാത്രയുമൊക്കെ നിറഞ്ഞ കൂർഗ്, സന്ദർശകർക്കെല്ലാം അവിസ്മരണീയമായ യാത്രാനുഭവങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്. 

ADVERTISEMENT

English Summary: Dia Mirza shares glimpses of 'most beautiful' trip to Coorg