യാത്രകൾ ജീവിതത്തെ നിറമുളള്ളതാക്കി മാറ്റും. കഥകളും കാഴ്ചകളും കേട്ടും കണ്ടുമുള്ള ഒാേരാ യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കുക. യത്രകളെ ഇത്രയധികം പ്രണയിക്കുന്നവരാണ് വീണുകിട്ടുന്ന സമയം സഞ്ചാരലോകത്തേക്ക് പറക്കുന്നത്. ബോളിവുഡ് നടി അനന്യ പണ്ഡേയും യാത്രപ്രേമിയാണ്. വിദേശത്തും ഇന്ത്യക്കകത്തുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ജീവിതത്തെ നിറമുളള്ളതാക്കി മാറ്റും. കഥകളും കാഴ്ചകളും കേട്ടും കണ്ടുമുള്ള ഒാേരാ യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കുക. യത്രകളെ ഇത്രയധികം പ്രണയിക്കുന്നവരാണ് വീണുകിട്ടുന്ന സമയം സഞ്ചാരലോകത്തേക്ക് പറക്കുന്നത്. ബോളിവുഡ് നടി അനന്യ പണ്ഡേയും യാത്രപ്രേമിയാണ്. വിദേശത്തും ഇന്ത്യക്കകത്തുമായി നിരവധി യാത്രകൾ നടത്താറുണ്ട്. ഇപ്പോഴിതാ ഉദയ്പൂരിന്റെ മാന്ത്രികത മിസ് ചെയ്യുന്നു എന്ന അടികുറിപ്പോടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ഇന്ത്യയുടെ സ്വന്തം വെനീസ് എന്നറിയപ്പെടുന്ന ഉദയ്പൂര്‍ ഇവിടെയാണ്‌. തടകങ്ങളുടെ നാടെന്നും അറിയപ്പെടുന്ന ഉദയ്പ‌ൂരിന്റെ മനോഹാരിത നിറഞ്ഞ ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മനുഷ്യനിര്‍മിതമായ തടാകങ്ങളും മനോഹരമായ നഗരങ്ങളും നിറഞ്ഞ ഈ ചരിത്രനഗരം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് അങ്ങേയറ്റം മനോഹരമായ അനുഭവങ്ങളാണ്. 

ADVERTISEMENT

കൃത്രിമ തടാകം

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമായ ജെയ്‌സാമന്ദ് തടാകം ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. 102 അടി ആഴമുള്ള തടാകമാണിത്. പതിനേഴാം നൂറ്റാണ്ടിലെ മഹാറാണ ജയ് സിങ്ങിന്‍റെ ബുദ്ധിയിലുദിച്ചതായിരുന്നു ഈ ആശയം.

ADVERTISEMENT

ഉദയ്പൂര്‍ കോട്ട ഏറെ പ്രസിദ്ധമാണ്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങിയ നിര്‍മിതികളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പച്ചോളാതടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ചയാണ്. 

നഗരമുണ്ടായത് ഇങ്ങനെ 

ADVERTISEMENT

പതിനഞ്ചാം നൂറ്റാണ്ടിൽ, മേവാർ രാജവംശത്തിലെ മഹാറാണ ഉദയ് സിംഗ് രണ്ടാമൻ പിച്ചോള തടാകത്തിനടുത്ത് വേട്ടയാടാൻ പോയതായിരുന്നു. അവിടെ അദ്ദേഹം ഒരു മുനിയെ കണ്ടു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്ത് കൊട്ടാരം പണിയാൻ രാജാവിനെ ഉപദേശിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമായി അതു മാറട്ടെ എന്ന് അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു. ആരവല്ലി കുന്നുകളുടെ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന ഉദയ്പൂർ നഗരം അങ്ങനെയാണത്രെ ഉണ്ടാക്കപ്പെട്ടത്.

ചെമ്പും സിങ്കും കുഴിച്ചെടുക്കുന്ന ഖനികള്‍

ചെമ്പ്, സിങ്ക് ലോഹങ്ങളുടെ നിക്ഷേപമുള്ള ഇടങ്ങളിലൊന്നാണ്‌ ഉദയ്പൂര്‍. മധ്യകാലം മുതൽ ഇന്ത്യയിലെ ചെമ്പിന്റെയും സിങ്കിന്റെയും പ്രാഥമിക ഉറവിടമാണ് ഇത്.

റൊമാന്റിക് ലേക്ക് പാലസ്

പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്‍റെ വേനൽക്കാല തലസ്ഥാനമായിരുന്നു ജാഗ് നിവാസ് അഥവാ ലേക്ക് പാലസ്. ഇപ്പോൾ താജ് ഗ്രൂപ്പ് ഏറ്റെടുത്ത ഈ കൊട്ടാരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു. വെളുത്ത മാർബിൾ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കൊട്ടാരവും അതിസുന്ദരമായ ഉദ്യാനങ്ങളുമെല്ലാമായി പ്രേമപൂര്‍ണ്ണമായ അന്തരീക്ഷമാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. നിർമിച്ചിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണത്തിനുള്ള ലൊക്കേഷനായിരുന്നു ഇവിടം.

English Summary: Ananya Panday Shares Beautiful Travel Pictures From Udaipur