ഏതൊരു സഞ്ചാരിയുടെയും മനംമയക്കാന്‍ പോന്നത്രയും സുന്ദരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്ക്. അധികം ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലാത്ത ഈ നഗരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ അനുഭവം ആരും മറക്കില്ല. ഗാങ്ടോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവിസ്മരണീയ അനുഭവങ്ങളും

ഏതൊരു സഞ്ചാരിയുടെയും മനംമയക്കാന്‍ പോന്നത്രയും സുന്ദരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്ക്. അധികം ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലാത്ത ഈ നഗരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ അനുഭവം ആരും മറക്കില്ല. ഗാങ്ടോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവിസ്മരണീയ അനുഭവങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു സഞ്ചാരിയുടെയും മനംമയക്കാന്‍ പോന്നത്രയും സുന്ദരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്ക്. അധികം ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലാത്ത ഈ നഗരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ അനുഭവം ആരും മറക്കില്ല. ഗാങ്ടോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവിസ്മരണീയ അനുഭവങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു സഞ്ചാരിയുടെയും മനംമയക്കാന്‍ പോന്നത്രയും സുന്ദരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്ക്. അധികം ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലാത്ത ഈ നഗരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ അനുഭവം ആരും മറക്കില്ല. ഗാങ്ടോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവിസ്മരണീയ അനുഭവങ്ങളും കാഴ്ചകളും പരിചയപ്പെടാം. 

ഗാങ്ടോക്ക് മുഴുവന്‍ കാണാന്‍ കേബിൾ റൈഡ്

ADVERTISEMENT

ഗാങ്ടോക്കിലെ ഏറ്റവും പ്രശസ്തമായ കാര്യങ്ങളിലൊന്നാണ് കേബിള്‍ റൈഡ്. ഡിയോറാലിയിൽ നിന്ന് ആരംഭിച്ച് താഷിലിംഗിലേക്ക് പോകുന്ന ഒരു കിലോമീറ്റർ കേബിള്‍ റൈഡ് വളരെ മനോഹരമായ ഒരു അനുഭവമാണ്. ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ഗാങ്ടോക്ക് നഗരത്തിന്‍റെ ആകാശക്കാഴ്ച കാണാം. 

ഒരു ഇരട്ട കേബിൾ സിഗ് ബാക്ക് റോപ്പ് വേ ആണ് ഇത്. ഓരോ കേബിൾ കാറിലും ഒരു സമയം 24 യാത്രക്കാർക്ക് സഞ്ചരിക്കാം. കേബിൾ കാറിൽ ഇരിക്കാനായി സീറ്റുകളില്ല, അതിനാൽ നിന്നുവേണം യാത്ര ചെയ്യാന്‍. യാത്രക്കിടയില്‍ മൂന്ന് സ്റ്റേഷനുകളുണ്ട് - ആദ്യത്തെ സ്റ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിക്ക് സമീപമുള്ള ഡിയോറലിയിലാണ്. അടുത്ത സ്റ്റേഷൻ നാംനാങ്ങാണ്. സെക്രട്ടേറിയറ്റിന് സമീപമുള്ള താഷിലിംഗിലാണ് ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ. 7 മിനിട്ടോളം നീളുന്ന സവാരി രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലര വരെയാണ്. മുതിർന്നവർക്ക് 110 രൂപയും 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 70 രൂപയുമാണ് ഏകദേശ ചാര്‍ജ്. വിഡിയോ ക്യാമറ ഉപയോഗിക്കുന്നവര്‍ 100 രൂപ അധികം നല്‍കണം.

യാക്ക് സഫാരി

തെക്കേ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപെട്ട ഒരിനം വളർത്തുമൃഗമാണ് യാക്ക്. ഹിമാലയ പർവതപ്രദേശങ്ങളില്‍ ഇവ സാധാരണമാണ്. ഇവയുടെ മുകളില്‍ കയറി നടത്തുന്ന സവാരി ഗാംഗ്‌ടോക്കിലെ ഒരു ജനപ്രിയ വിനോദമാണ്‌. ഗാങ്ടോക്കില്‍ മാത്രമല്ല, സിക്കിമില്‍ ഉടനീളം യാക് സഫാരി സാധാരണമാണ്. സോംഗോ തടാകക്കരയിലൂടെയുള്ള യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത്. 

ADVERTISEMENT

സാഹസികര്‍ക്ക് മൗണ്ടൻ ബൈക്കിങ്

സാഹസിക യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിനോദമാണ്‌ ഗാങ്ടോക്ക് മൗണ്ടൻ ബൈക്കിങ്. ആവേശമുണര്‍ത്തുന്ന നിരവധി റൂട്ടുകൾ. ഇവിടെയുണ്ട്. നാല് ദിവസത്തിൽ താഴെയുള്ളതു മുതൽ 15 ദിവസത്തെ ട്രക്കിംഗിനൊപ്പമുള്ള ബൈക്കിങ് വരെ ഇവിടെയുണ്ട്. ഗാങ്ടോക്കിലെ ഏറ്റവും മികച്ച വനങ്ങൾ, ഗ്രാമങ്ങൾ, ആശ്രമങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ജൈവവൈവിധ്യം എന്നിവയെല്ലാം തന്നെ ആസ്വദിക്കാന്‍ അവസരം നല്‍കുന്നവയാണ് ഈ റൂട്ടുകള്‍. 

ഗാങ്ടോക്ക്- ഫോഡോംഗ്- രംഗ്‌രാംഗ്- ദിക്ച്ചു മഖാ- സിർവാനി- ടെമി, ഗാംഗ്‌ടോക്ക്- റുംടെക്- സാങ്- സിർവാനി- ടെമി- നാംചി- ജോറെതാങ്- മെല്ലി, ഗാംഗ്‌ടോക്ക്- റുംടെക്- സാങ്- സിർവാനി- ടെമി- നാംചി- നംതാങ്- രംഗ്‌പോ എന്നിവയാണ് പ്രശസ്തമായ ചില മൗണ്ടൻ ബൈക്കിംഗ് റൂട്ടുകള്‍. ഓപ്പറേറ്ററെയും റൂട്ടിനെയും ആശ്രയിച്ച്, ചാർജുകൾ വ്യത്യാസപ്പെടാം. ഒരാൾക്ക് 8,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് ചാര്‍ജുകള്‍ വരുന്നത്.

റിവർ റാഫ്റ്റിങ്

ADVERTISEMENT

റിവർ റാഫ്റ്റിങ് ആണ് ഗാങ്ടോക്കിൽ ചെയ്യാവുന്ന മറ്റൊരു സാഹസികമായ കാര്യം. രംഗിത്, ടീസ്റ്റ നദികളില്‍ നിരവധി സഞ്ചാരികളാണ് റാഫ്റ്റിംഗിനായി എത്തുന്നത്. മലയിടുക്കുകളിലൂടെയും താഴ്‌വരകളിലൂടെയും ഒഴുകുന്ന നദികള്‍ മനോഹരമായ കാഴ്ചകളാണ് പ്രദാനം ചെയ്യുന്നത്. റാഫ്റ്റിംഗിനൊപ്പം തന്നെ, നദീതീരങ്ങളില്‍ ക്യാംപിങ്, ബോൺഫയർ എന്നിവയും ഉണ്ട്. മഖ-റോങ്‌പോ, ദിക്ച്ചു-ടീസ്റ്റ പാലം, ദിക്ച്ചു-കാലി ജോഹ്‌റ, ബോർഡാങ്-മെല്ലി എന്നിവയാണ് ചില പ്രസിദ്ധമായ റിവർ റാഫ്റ്റിങ് റൂട്ടുകള്‍. 

ആകാശത്ത് പറക്കാന്‍ പാരാഗ്ലൈഡിങ്

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേയുള്ളതാണ് പറക്കാനുള്ള ആഗ്രഹം. ചിറകുകള്‍ ഇല്ലെങ്കിലും ആകാശത്ത് കൂടി സഞ്ചരിക്കാന്‍ നമുക്ക് വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ഒന്നാണ് പാരാഗ്ലൈഡിംഗ്. ഹിമാലയത്തിന്‍റെ അതിമനോഹരമായ കാഴ്ചകള്‍ കണ്ട്, ആകാശയാത്ര നടത്താനുള്ള അവസരവും ഗാംഗ്ടോക്കില്‍ ഉണ്ട്. ബലിമാൻ ദാര, റെഷിതാങ് ഗ്രാമം തുടങ്ങിയവയെല്ലാം പാരാഗ്ലൈഡിംഗിന് പ്രശസ്തമാണ്. 2000 നും 5000 നും ഇടയിലാണ് സാധാരണയായി നിരക്ക്.

താഷി വ്യൂ പോയിന്‍റ്

ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിൽ മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ച ആസ്വദിക്കാനുള്ള അവസരമാണ് താഷി വ്യൂ പോയിന്‍റ് ഒരുക്കുന്നത്. ഗാംഗ്‌ടോക്കിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ താഷിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഗാങ്ടോക്കിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈ സ്ഥലം, തെളിഞ്ഞ ദിവസങ്ങളിൽ കാഞ്ചൻജംഗ മഞ്ഞുമലകളുടെ കാഴ്ചക്കൊപ്പം സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും ആകർഷകമായ സൗന്ദര്യവും ആസ്വദിക്കാൻ അവസരം ഒരുക്കുന്നു.  

എതിർവശത്തുള്ള പർവതങ്ങളിൽ ഫോഡോങ്, ലാബ്രാങ് ആശ്രമങ്ങൾ കാണാം. റോഡ് നിരപ്പിൽ നിന്ന് കുത്തനെയുള്ള പടികൾ കയറി വേണം വൃത്താകൃതിയിലുള്ള വ്യൂവിംഗ് ഏരിയയിലെത്താൻ. ഒരേ സമയം ഏകദേശം 15-20 പേർക്ക് ഇവിടെ നിന്ന് കാഴ്ച കാണാം. പ്രവേശന ഫീസ് ഇല്ല.

English Summary: Complete Sikkim Travel Guide