യാത്രകൾ നടത്താനും കാഴ്ചകൾ ആസ്വദിക്കുവാനും എറെ ഇഷ്ടമുള്ള ബോളിവുഡ് നടിയാണ് സാറാ അലിഖാന്‍. വീണുകിട്ടുന്ന അവസരത്തിൽ ട്രിപ് പോകാറുണ്ട് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കശ്മീരിന്റെ മനംമയക്കും സൗന്ദര്യത്തിലൂടെ ട്രെക്കിങ് നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ നടത്താനും കാഴ്ചകൾ ആസ്വദിക്കുവാനും എറെ ഇഷ്ടമുള്ള ബോളിവുഡ് നടിയാണ് സാറാ അലിഖാന്‍. വീണുകിട്ടുന്ന അവസരത്തിൽ ട്രിപ് പോകാറുണ്ട് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കശ്മീരിന്റെ മനംമയക്കും സൗന്ദര്യത്തിലൂടെ ട്രെക്കിങ് നടത്തുന്ന ചിത്രങ്ങളാണ് പുതിയതായി സാറാ പങ്കുവച്ചിരിക്കുന്നത്. 

ഭൂമിയുടെ സ്വര്‍ഗഭൂമിയായ കശ്മീരിന്റെ മടത്തട്ടിലെ കാഴ്ചകളും പഹൽഗാമിലെത്തിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പഹൽഗാമിലെ ലിദ്ദർ നദീതീരത്ത് പ്രകൃതിഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളുമുണ്ട്. 

ADVERTISEMENT

സീസണ്‍ ഏതായാലും സൗന്ദര്യം അല്‍പം പോലും ചോര്‍ന്നു പോകാത്ത മനോഹര ഭൂമിയാണ്‌ കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള പഹല്‍ഗാം. ഇവിടെ എത്തിയാൽ കശ്മീരിന്റെ ഗ്രാമഭംഗി മുഴുവനായും ആസ്വദിക്കാം. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്.

മഞ്ഞ പരവതാനി വിരിച്ച കടുകു പാടങ്ങളും കുങ്കുമപ്പൂക്കള്‍ നിറഞ്ഞ പച്ചപ്പാടങ്ങളുമാണ് സഞ്ചാരികളെ എതിരേല്‍ക്കുക. റോഡിനു ഇരുവശവും കൃഷിസ്ഥലങ്ങളാണ്. മഞ്ഞപൂക്കൾ നിറഞ്ഞ കടുകുപാടങ്ങളുടെ പശ്ഛാത്തലത്തിൽ ചിത്രങ്ങൾ എടുക്കുക പതിവാണ്. കാഴ്ചയിൽ അതിമനോഹരമാണ്. ഇന്ത്യയിൽ കുങ്കുമപ്പൂവ് കൃഷിചെയ്യുന്ന പ്രദേശം കൂടിയാണിവിടം. ഒാഗസ്റ്റ് മാസമാണ് കുങ്കുമം കൃഷിചെയ്ത് തുടങ്ങുക. ഒക്ടോബർ  - നവംബർ മാസങ്ങളാണതിന്റെ വിളവെടുപ്പുകാലം.

ADVERTISEMENT

ട്രെക്കിങ് നടത്താം

ട്രെക്കിങ്ങിനു പോകാന്‍ നിരവധി സ്ഥലങ്ങളുണ്ട് ഈ പര്‍വത പ്രദേശത്ത്. മഞ്ഞത്ത് ഗോള്‍ഫ് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ ഏറ്റവും ജനപ്രിയ വിനോദമാണ്‌ സാഹസിക ട്രെക്കിങ്. അരു എന്ന മനോഹരമായ ഗ്രാമത്തിലൂടെ കൊലഹോയ്‌ ഹിമാനികള്‍ക്ക് മുകളിലൂടെ ട്രെക്കിങ് യാത്ര ചെയ്യാം. കുറച്ച് ഉയരത്തിലേക്ക് പോയാല്‍ ആൽപൈൻ സ്കീയിങ് പോലുള്ളവ ചെയ്യാം. ക്യാംപിങ്, സ്കീയിങ് ഉപകരണങ്ങള്‍ ഇവിടെ എല്ലായ്പ്പോഴും ലഭ്യമാണ്. 

ADVERTISEMENT

മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് പഹൽഗാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലത്ത് അമർനാഥ് ഗുഹകളിലേക്കുള്ള വിശുദ്ധ യാത്ര നടക്കുന്നതിനാല്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അരു വാലി, ബേതാബ് വാലി, ചന്ദന്‍വാരി, മാമലേശ്വര ക്ഷേത്രം മുതലായവയാണ് സന്ദര്‍ശിക്കാന്‍ പറ്റുന്ന മറ്റു പ്രധാന സ്ഥലങ്ങള്‍.

English Summary: Sara Ali Khan Enjoys Trekking In Kashmir