കടൽത്തീരത്തിന്റെ സൗന്ദര്യം കണ്ട് കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കണോ? ബീച്ച് എന്നാൽ ഗോവ മാത്രമല്ല ശാന്തസുന്ദരമായ നിരവധിയിടങ്ങൾ വേറെയുമുണ്ട്. ഇത്തവണത്തെ യാത്ര ഗോകർണത്തേക്ക് പ്ലാൻ ചെയ്യാം. തീർത്ഥാടനകേന്ദ്രം പോലെ തന്നെ കടല്‍തീരത്തിന്റെ മനോഹാരിത നിറഞ്ഞയിടമാണ് ഗോകർണം. ഇവിടുത്തെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടൽത്തീരത്തിന്റെ സൗന്ദര്യം കണ്ട് കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കണോ? ബീച്ച് എന്നാൽ ഗോവ മാത്രമല്ല ശാന്തസുന്ദരമായ നിരവധിയിടങ്ങൾ വേറെയുമുണ്ട്. ഇത്തവണത്തെ യാത്ര ഗോകർണത്തേക്ക് പ്ലാൻ ചെയ്യാം. തീർത്ഥാടനകേന്ദ്രം പോലെ തന്നെ കടല്‍തീരത്തിന്റെ മനോഹാരിത നിറഞ്ഞയിടമാണ് ഗോകർണം. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്  മനോഹരമായ കടൽത്തീരങ്ങളാണ്.

suraj mahbubani/shutterstock

ഇന്ത്യയിലെ നാല് പ്രധാന പുരാതന ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ഇവിടുത്തെ ഗോകർണം ബീച്ച്. സ്വര്‍ണവര്‍ണ മണൽപായവിരിച്ച ഈ കടൽക്കരയിൽ വളരെ സാഹസികമായ പാരാസെയ്‌ലിങ്, സ്‌നോർക്കിലിങ് പോലുള്ള വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ബീച്ചും ഇതിനോട് ചേർന്നുള്ള പ്രകൃതിയും അതിസുന്ദരിയായതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികളും നിരവധിയാണ്.

ADVERTISEMENT

കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച്. ഇതിൽ പ്രധാനപ്പെട്ട ബീച്ച് ഗോകർണയാണ്. എന്നാൽ, വലുപ്പമേറിയത് കു‌ഡ്‌ലെ ബീച്ചാണ്. ജനപ്രിയമെങ്കിലും ഇവിടെ കടലില്‍ നീന്തുകയെന്നത് അല്‍പം അപകടം പിടിച്ച പരിപാടിയാണ്. ഓം ആകൃതിയില്‍ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്. 

ഓം ആകൃതിയില്‍ കിടക്കുന്ന തീരത്തിന്റെ വളവുകളില്‍ കടല്‍ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്. നീന്തലറിയാത്തവര്‍ക്കും ഇവിടത്തെ കടലില്‍ ധൈര്യമായി കുളിച്ചുകയറാം. കു‌ഡ്‌ലെ ബീച്ചിൽ ഇറങ്ങുന്നത് അപകടമാണ്. ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ കൂടുതലും വിദേശികളായതിനാൽ ഭക്ഷണവും താമസവും നിരക്ക് ഉയർന്നതാണ്. ഭക്തിയുടെയും വിനോദത്തിന്‌റെയും അന്തരീക്ഷം ഒരേപോലെ പ്രധാനം ചെയ്യുന്ന ഇടമാണ് ഗോകർണം.

ADVERTISEMENT

∙ നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ. 

∙ ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. 

ADVERTISEMENT

English Suymmary: Places to visit in Gokarna