ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഗോവയിലെത്തിയ വിനോദസഞ്ചാരികളെ അമ്പരപ്പിച്ച ഒരു കാഴ്ചയുണ്ടായിരുന്നു. പഴങ്ങളും പൂക്കളും കൊണ്ട് നിർമിച്ച കിരീടങ്ങൾ ധരിച്ച് ‘വിവ സാവോ ജോവോ’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് ജലാശയങ്ങളിലേക്ക് എടുത്തുചാടുന്ന ആളുകള്‍. അരുവികളിലും കുളങ്ങളിലും എന്തിന്, കിണറുകളില്‍ വരെ ചാടി നീന്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഗോവയിലെത്തിയ വിനോദസഞ്ചാരികളെ അമ്പരപ്പിച്ച ഒരു കാഴ്ചയുണ്ടായിരുന്നു. പഴങ്ങളും പൂക്കളും കൊണ്ട് നിർമിച്ച കിരീടങ്ങൾ ധരിച്ച് ‘വിവ സാവോ ജോവോ’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് ജലാശയങ്ങളിലേക്ക് എടുത്തുചാടുന്ന ആളുകള്‍. അരുവികളിലും കുളങ്ങളിലും എന്തിന്, കിണറുകളില്‍ വരെ ചാടി നീന്തുന്ന യുവാക്കള്‍! ഇവര്‍ക്കിതെന്തു പറ്റി എന്ന് അമ്പരന്ന ആളുകള്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്. ഗോവയിലെ വളരെ വിശിഷ്ടമായൊരു ആഘോഷത്തിന്‍റെ ഭാഗമായ ആചാരമാണ് ഈ വെള്ളത്തില്‍ ചാടി നീന്തല്‍!

ജൂൺ 24 ഗോവക്കാരെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷല്‍ ആയ ദിനമാണ്. അന്നാണ് പ്രശസ്തമായ സാവോ ജോവോ ഫെസ്റ്റിവൽ അരങ്ങേറുന്നത്. സ്നാപക യോഹന്നാന്‍റെ ജന്മദിനമായ ഈ ദിവസം, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗോവൻ കത്തോലിക്കാ യുവാക്കൾ കിണറുകളിലും അരുവികളിലും കുളങ്ങളിലുമെല്ലാം ചാടി നീന്തുന്നു.

ADVERTISEMENT

സാവോ ജോവോ ആഘോഷങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ വിപുലമായ ആഘോഷങ്ങള്‍ ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്താണ്. യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ ബന്ധുവായിരുന്ന വിശുദ്ധ എലിസബത്തിന്‍റെ മകനായിരുന്നു സ്നാപക യോഹന്നാൻ. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ അമ്മയാകാന്‍ പോവുകയാണെന്ന് ഗബ്രിയേൽ മാലാഖ കന്യാമറിയത്തെ അറിയിച്ച പ്രഖ്യാപന പെരുന്നാൾ ദിനമായ മാർച്ച് 25 നു ശേഷം, മൂന്നു മാസം കഴിഞ്ഞാണ് ഈ ആഘോഷം വരുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത.

ജ്ഞാനസ്നാനത്തിന്‍റെ ഓര്‍മ പുതുക്കാനായാണ് യുവാക്കള്‍ ജലാശയങ്ങളില്‍ ചാടുന്നത്. ലോകത്ത് പലയിടങ്ങളിലും ഈ ആഘോഷം നടന്നുവരുന്നുണ്ടെങ്കിലും ഇത്തരമൊരു ആചാരം ഗോവയില്‍ മാത്രമാണ്. ഈ ദിവസം ഘുമോത്, മദലേം, കൻസലേം തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആളുകള്‍ ചുറ്റിനടക്കും. അഞ്ജുനയിലെ ചപ്പോര, സോർ ഗ്രാമങ്ങൾ, അസ്സഗാവോയിലെ ബാഡെം, സിയോലിം എന്നിവിടങ്ങളിൽ നിന്നുള്ള ആളുകള്‍ എല്ലാ വർഷവും സിയോലിമിലെ പെരേര വാഡോയിലുള്ള സാൻ ജോവോ ചാപ്പലിലേക്ക് ബോട്ടുകളിൽ എത്തും. ബാർഡെസ് താലൂക്കിലെ സാലിഗാവോ ഗ്രാമത്തിൽ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും അകമ്പടിയോടെ വാൻഗോഡ് ഡി സലിഗാവോ എന്ന പേരിൽ ഈ പരിപാടി ആഘോഷിക്കപ്പെടുന്നു, ഗ്രാമീണർക്കൊപ്പം സന്ദർശകർക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നു.

ADVERTISEMENT

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കിടയിലും വളരെ പോപ്പുലറാണ് ഗോവയിലെ സാവോ ജാവോ ആഘോഷങ്ങള്‍. കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി ഗോവയില്‍ സാവോ ജാവോ ഉത്സവ പരിപാടികള്‍ നിർത്തിവച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം അതിഗംഭീരമായാണ് ഗോവക്കാര്‍ ഈ ദിനം കൊണ്ടാടിയത്. 

English Summary: Goa’s Sao Joao festival, and why revellers jump into wells and ponds