ഹിമാചല്‍പ്രദേശില്‍ നിന്നും കിടിലന്‍ യാത്രാചിത്രങ്ങള്‍ പങ്കുവച്ച് നടി എസ്തര്‍ അനില്‍. ട്രെക്കിങ് നടത്തുന്നതിന്‍റെയും പാരാഗ്ലൈഡിങ് ചെയ്യുന്നതിന്‍റെയുമെല്ലാം ചിത്രങ്ങള്‍ എസ്തര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചല്‍പ്രദേശില്‍ നിന്നും കിടിലന്‍ യാത്രാചിത്രങ്ങള്‍ പങ്കുവച്ച് നടി എസ്തര്‍ അനില്‍. ട്രെക്കിങ് നടത്തുന്നതിന്‍റെയും പാരാഗ്ലൈഡിങ് ചെയ്യുന്നതിന്‍റെയുമെല്ലാം ചിത്രങ്ങള്‍ എസ്തര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല, ഇതിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

“മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാരാഗ്ലൈഡിങ് പോയിന്റില്‍, 8,000 അടി ഉയരത്തിൽ നിന്നും ചാടി, വൂ!! ഉള്ളിൽ ചെറുതായി കരഞ്ഞു ( കുറച്ചു പുറത്തും) പക്ഷേ അതെല്ലാം വിലമതിക്കാനാവാത്ത അനുഭവമായിരുന്നു.” ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ എസ്തര്‍ എഴുതി. 

ADVERTISEMENT

ഹിമാചൽ പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ധർമ്മശാലയുടെ സമീപത്തുള്ള ഒരു പാരാഗ്ലൈഡിംഗ് കേന്ദ്രമാണ് ബിർ ബില്ലിംഗ്. സമുദ്രനിരപ്പില്‍ നിന്നും 5,000 അടി ഉയരത്തിലാണ് ബിർ സ്ഥിതി ചെയ്യുന്നത്. സാഹസിക സഞ്ചാരികള്‍ക്ക് ഹിമാചലില്‍ ഇതിനേക്കാള്‍ മികച്ച ഒരിടം ഇല്ലെന്നുതന്നെ പറയാം. 

ലോകമെമ്പാടുമുള്ള പാരാഗ്ലൈഡിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര മത്സരങ്ങൾക്കും ഇവന്റുകൾക്കും ഈ ഗ്രാമം ആതിഥേയത്വം വഹിക്കുന്നു. 2015 ഒക്ടോബറില്‍, ഇന്ത്യയിലെ ആദ്യത്തെ പാരാഗ്ലൈഡിങ് ലോകകപ്പ് നടന്നത് ഇവിടെയായിരുന്നു.

ADVERTISEMENT

സെപ്തംബർ മുതൽ ഒക്ടോബർ വരെയാണ് ഫ്ലൈയിംഗ് സീസൺ, നവംബറിലും ഇത് തുടരാറുണ്ട്. ബീറിന് 14 കിലോമീറ്റർ വടക്കായി 2400 മീറ്റർ ഉയരത്തിലുള്ള ഒരു പുല്‍മേട്ടിലാണ് പാരാഗ്ലൈഡിംഗ് ലോഞ്ച് സൈറ്റ്. ബീറിന്‍റെ തെക്കേ അറ്റത്തുള്ള ചൗഗാൻ ഗ്രാമത്തിലാണ് ലാൻഡിംഗ് സൈറ്റും ടൂറിസ്റ്റുകള്‍ക്കായുള്ള താമസവും ഒരുക്കിയിട്ടുള്ളത്. പാരാഗ്ലൈഡിങ്, ഹിമാചലി ആദിവാസി ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങ്, മൗണ്ടൻ ബൈക്കിങ്, ആംഗ്ലിംഗ്, ക്യാംപിങ് എന്നിവയും ബീറില്‍ ഉണ്ട്. 

ബിറിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് മക്ലിയോഡ്ഗഞ്ചും ധർമ്മശാലയും. ബിറിന് വടക്ക് 14 കിലോമീറ്റർ അകലെയാണ് ബില്ലിംഗ് സ്ഥിതി ചെയ്യുന്നത്. ബിർ പ്രധാനമായും ഒരു ബുദ്ധമത നഗരമാണ്, കൂടാതെ ഒരു ആശ്രമവും ടിബറ്റൻ കരകൗശല കേന്ദ്രവും ഉണ്ട്. ചൊക്ലിംഗ് മൊണാസ്ട്രി, ധർമ്മാലയ ഇൻസ്റ്റിറ്റ്യൂട്ട്, ഷെറാബ് ലിംഗ് മൊണാസ്ട്രി, ബിർ ടീ ഫാക്ടറി തുടങ്ങിയ ആകര്‍ഷണങ്ങളും ഇവിടെയുണ്ട്.

ADVERTISEMENT

ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് ഈ പ്രദേശത്തെ താപനില പൂജ്യത്തിന് താഴെയായി താഴുന്നു. ശീതകാല ട്രെക്കിങ് താൽപ്പര്യമുള്ള ആളുകള്‍ക്ക്  ഈ സീസണിൽ ബിർ സന്ദർശിക്കാം.

English Summary: Esther Shares himachal Pradesh Travel Pictures