ഇന്ത്യയിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മണാലി. മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളും ശുദ്ധവായുവുമെല്ലാം മനംനിറഞ്ഞാസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടം. കാഴ്ചകൾ കാണാന്‍ മാത്രമല്ല, സാഹസിക വിനോദസഞ്ചാരത്തിനും മണാലി പ്രശസ്തമാണ്. സ്കൈ ഡൈവിങ്, സ്കൂബ ഡൈവിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മണാലി. മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളും ശുദ്ധവായുവുമെല്ലാം മനംനിറഞ്ഞാസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടം. കാഴ്ചകൾ കാണാന്‍ മാത്രമല്ല, സാഹസിക വിനോദസഞ്ചാരത്തിനും മണാലി പ്രശസ്തമാണ്. സ്കൈ ഡൈവിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ നിരവധി സാഹസിക കായിക വിനോദങ്ങള്‍ ഇവിടെ സജീവമാണ്.

ഇത്രയൊക്കെ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന മണാലി ഇന്ന് ടൂറിസ്റ്റുകളെ കൊണ്ടു വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ്. ഇവിടുത്തെ പരിസ്ഥിതിയ്ക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാരികളുടെ ഭാഗത്ത്‌ നിന്നും ഈയിടെ ഉണ്ടാകുന്നുണ്ട്. മലിനീകരണം, മണാലിയിലെ സമുദ്രജീവികളെയും ജലാശയങ്ങളെയും സാരമായിത്തന്നെ ബാധിക്കുന്നു. 

ADVERTISEMENT

മേഖലയിൽ കൂടുതൽ പേർ എത്തുന്നതോടെ അനധികൃത ക്യാംപിങ്ങും ആരംഭിച്ചിട്ടുണ്ട്. ഇതിന് അറുതിവരുത്താൻ മുൻകൂർ അനുമതിയില്ലാതെ മണാലിയിൽ ക്യാംപ് ചെയ്യുന്നത് സർക്കാർ നിരോധിച്ചു. ഇനി മുതല്‍ ടെന്റുകൾ സ്ഥാപിക്കുന്നതിന് മുൻപ് യാത്രക്കാർ വനംവകുപ്പിന്‍റെയും ഭരണകൂടത്തിന്‍റെയും അനുമതി തേടണം.

അനധികൃത ടെന്റുകൾ സ്ഥിരമായി നീക്കം ചെയ്യാനും അനധികൃത ക്യാംപിങ് തടയാനും സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനം സുഗമമായി നടത്താന്‍ വിവിധ ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹംത പാസ് ട്രെക്കിലാണ് ആദ്യ ചെക്ക് പോയിന്‍റ്. ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ ട്രെക്കിങ് മേഖലയാണിത്‌.

ADVERTISEMENT

നദികളിൽ നിന്നോ മറ്റ് ജലാശയങ്ങളിൽ നിന്നോ കുറഞ്ഞത് 25 മീറ്റർ അകലത്തിൽ മാത്രമേ ക്യാംപിങ് പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് അനുമതി നൽകൂ. അനുമതി ലഭിക്കാതെ ഒറ്റയ്ക്ക് ക്യാംപിങ് നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. 

English Summary: Manali Bans Camping Without Permission: Take All Permits Before Pitching Your Tents