യാത്രകൾ ഹരമാക്കി ഒരുപറ്റം ഉറുമ്പുകൾ കൊച്ചിയിൽ നിന്നു കാടുകയറാൻ തുടങ്ങിയിട്ട് വർഷം 11 പിന്നിട്ടു. ഇടയ്ക്കു കോവിഡ് കാലം വരുത്തിയ ഇടവേള ഒഴിച്ചാൽ ട്രെക്കിങ്ങിൽ ആവേശം പൂണ്ട സംഘം ഇപ്പോഴും കാടുകയറുന്നു, കടലിറങ്ങുന്നു, ഇടയ്ക്ക് ആകാശ യാത്രകളും. ട്രെക്കിങ്ങിനായി കൊച്ചിയിൽ നിന്ന് ഒരുപറ്റം യാത്രാ പ്രേമികൾ

യാത്രകൾ ഹരമാക്കി ഒരുപറ്റം ഉറുമ്പുകൾ കൊച്ചിയിൽ നിന്നു കാടുകയറാൻ തുടങ്ങിയിട്ട് വർഷം 11 പിന്നിട്ടു. ഇടയ്ക്കു കോവിഡ് കാലം വരുത്തിയ ഇടവേള ഒഴിച്ചാൽ ട്രെക്കിങ്ങിൽ ആവേശം പൂണ്ട സംഘം ഇപ്പോഴും കാടുകയറുന്നു, കടലിറങ്ങുന്നു, ഇടയ്ക്ക് ആകാശ യാത്രകളും. ട്രെക്കിങ്ങിനായി കൊച്ചിയിൽ നിന്ന് ഒരുപറ്റം യാത്രാ പ്രേമികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ഹരമാക്കി ഒരുപറ്റം ഉറുമ്പുകൾ കൊച്ചിയിൽ നിന്നു കാടുകയറാൻ തുടങ്ങിയിട്ട് വർഷം 11 പിന്നിട്ടു. ഇടയ്ക്കു കോവിഡ് കാലം വരുത്തിയ ഇടവേള ഒഴിച്ചാൽ ട്രെക്കിങ്ങിൽ ആവേശം പൂണ്ട സംഘം ഇപ്പോഴും കാടുകയറുന്നു, കടലിറങ്ങുന്നു, ഇടയ്ക്ക് ആകാശ യാത്രകളും. ട്രെക്കിങ്ങിനായി കൊച്ചിയിൽ നിന്ന് ഒരുപറ്റം യാത്രാ പ്രേമികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ഹരമാക്കി ഒരുപറ്റം ഉറുമ്പുകൾ കൊച്ചിയിൽ നിന്നു കാടുകയറാൻ തുടങ്ങിയിട്ട് വർഷം 11 പിന്നിട്ടു. ഇടയ്ക്കു കോവിഡ് കാലം വരുത്തിയ ഇടവേള ഒഴിച്ചാൽ ട്രെക്കിങ്ങിൽ ആവേശം പൂണ്ട സംഘം ഇപ്പോഴും കാടുകയറുന്നു, കടലിറങ്ങുന്നു, ഇടയ്ക്ക് ആകാശ യാത്രകളും. ട്രെക്കിങ്ങിനായി കൊച്ചിയിൽ നിന്ന് ഒരുപറ്റം യാത്രാ പ്രേമികൾ രൂപീകരിച്ചതാണ് ആന്റ്സ്(അഡ്വന്റഞ്ചറസ് ആൻഡ് നാച്വറൽ ട്രക്കിങ് സൊസൈറ്റി) എന്ന സംഘടന. കഴിഞ്ഞ വർഷം ആന്റ്സിനെ പിടിച്ചു സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. യാത്ര ഇഷ്ടപ്പെടുന്ന ആർക്കും 250 രൂപ ഫീസടച്ച് സൊസൈറ്റിയിൽ അംഗത്വമെടുക്കാം.. യാത്ര ചെയ്യാം..!

ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ജോലിയിൽ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്നവരും യുവാക്കളും സാധാരണക്കാരുമെല്ലാമുണ്ട് സംഘത്തിൽ. കാടും മലകളും പുഴകളും താണ്ടി കടലിലേയ്ക്കും ഇതിനകം എത്ര യാത്രകൾ. അതിൽ പലതും അംഗങ്ങൾക്കു മറക്കാത്ത അനുഭവങ്ങൾ. ഇവർ ചെന്നതു കാടിനും മലകൾക്കും പോലും മറന്നു കളയാനാകാത്ത യാത്രകൾ എന്നു വേണമെങ്കിൽ പറയാം. കാരണം, ഉത്തരവാദിത്ത ട്രക്കിങ് എന്ന സങ്കൽപത്തിലൂന്നിയാണ് യാത്ര. 

ADVERTISEMENT

കാടിനോടുള്ള ഉത്തരവാദിത്തം; നാടിനോടും

കാടിനോടും നാടിനോടും ഉത്തരവാദിത്തമുള്ളതായിരിക്കണം ഓരോ യാത്രകളുമെന്ന് സംഘത്തിനു രൂപം നൽകുന്നതിൽ മുന്നിട്ടിറങ്ങിയ പാലാരിവട്ടം സ്വദേശി അനിൽ ജോസ് പറയുന്നു. കയ്യിൽ നിറയെ വിത്തുകൾ, ഒരു പ്ലാസ്റ്റിക് കവർ ഇവ നിർബന്ധമായും ഓരോ യാത്രികന്റെയും പക്കലുണ്ടാകും. കിളിർത്തു മരമാകാൻ സാഹചര്യമുള്ളിടത്തെല്ലാം വിത്തുകൾ വിതറും. മണ്ണുണ്ടകളിലാക്കി വിത്തുകൾ ഇത്തരത്തിൽ വിതറുന്നതിനെ സീഡ് ബോംബിങ് എന്നാണ് വിളിക്കുന്നത്.

കയ്യിൽ കരുതിയിട്ടുള്ള വലിയ പ്ലാസ്റ്റിക് കവറിൽ കാട്ടിൽ കാണുന്ന കവറുകളും പ്ലാസ്റ്റിക് കുപ്പികളും പെറുക്കിയിടും. ഒടുവിൽ യാത്ര അവസാനിക്കുന്നിടത്ത് ഇവ സുരക്ഷിതമായി സംസ്കരിക്കുന്നതിനു സൗകര്യമൊരുക്കും. അല്ലെങ്കിൽ അതിനായി ഏതെങ്കിലും ഏജൻസികളെ ഏൽപിക്കും. 

അനിൽ ജോസ് ഷാജു നെല്ലിക്കാട്ടിലിനൊപ്പം

ട്രെക്കിങ് പതിവാക്കിയിരുന്ന ഷാജു നെല്ലിക്കാട്ടിലിനെ പരിചയപ്പെട്ടിടത്തു നിന്നാണ് ഉറുമ്പുകളിലേയ്ക്ക് എത്തിച്ചേരുന്നതെന്ന് അനിൽ ജോസ് ഓർക്കുന്നു. കേരളത്തിൽ ഏറെ സാധ്യതകളുണ്ടെങ്കിലും നല്ലൊരു ട്രക്കിങ് ഗ്രൂപ്പില്ലെന്ന അദ്ദേഹത്തിന്റെ പരിഭവത്തിൽ നിന്നാണ് ആശയം രൂപപ്പെടുന്നത്. സമാന താൽപര്യങ്ങളുള്ള 12 പേരുമായി ചേർന്ന യോഗത്തിൽ ജോസ് മോഹനെ പ്രസിഡന്റാക്കി ഒരു ചെറു സംഘം രൂപീകരിക്കുന്നു. ട്രക്കിങ്ങിനു വേണ്ട മാർഗ നിർദേശങ്ങളും മറ്റും നൽകാമെന്ന് ഷാജുവും ഏറ്റു. ട്രയൽ യാത്ര എന്ന നിലയിൽ 2011 ഓഗസ്റ്റിൽ യാത്ര പുറപ്പെടുമ്പോൾ സംഘത്തിൽ 30 പേർ. അതും ആതിരപ്പിള്ളിയിലേയ്ക്ക്. പ്രകൃതിയെ അറിഞ്ഞും വെള്ളത്തിൽ കുളിച്ചും തിരികെ എത്തുമ്പോൾ എല്ലാവർക്കും ആശയം നന്നായി ബോധിച്ചു. തുടർന്ന് അടുത്ത യാത്രകളെപ്പറ്റിയായി ഓരോരുത്തരും പരസ്പരം ചോദിച്ചത്. 

ADVERTISEMENT

പേരുവന്ന കഥ

ഏറെ തിരഞ്ഞിട്ടും പേര് എന്തു വേണം എന്നു വേണമെന്ന തീരുമാനത്തിലെത്താൻ സാധിച്ചില്ല. ഇത്തരത്തിൽ മനുഷ്യൻ സഹകരിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം തേനീയച്ചയും ഉറുമ്പുമാണെന്ന ആശയം ഉയർന്നു വന്നത്. അങ്ങനെയെങ്കിൽ ഉറുമ്പിനെ കൂട്ടുപിടിക്കാൻ തീരുമാനിച്ചു. അങ്ങനെ ആന്റ്സ് എന്ന പേരു തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ഇതിനെ ഫുൾഫോം ആക്കത്തക്ക വിധം ഒരു പേര് ഇതിൽ ഉൾക്കൊള്ളിക്കണം. ഏറെ തലപുകച്ചാണ് അഡ്വന്റഞ്ചറസ് ആൻഡ് നാച്വറൽ ട്രെക്കിങ് സൊസൈറ്റി എന്നാണെങ്കിൽ ആന്റ്സിലേയ്ക്കു വരുമെന്നു കണ്ടെത്തി.

അങ്ങനെ ആന്റ്സിനെ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ലോഗോയിലും ഓരോ അക്ഷരത്തെയും ഉറുമ്പുകളാക്കി മാറ്റി. എല്ലാ രണ്ടു മാസത്തിലും ഒരു ട്രക്കിങ് എന്ന തീരുമാനത്തിലെത്തി. ഒപ്പം ചാരിറ്റിയും സൊസൈറ്റിയുടെ ഭാഗമാക്കി. ഇതോടെ രണ്ടു മാസത്തിലൊരിക്കൽ ചാരിറ്റി യാത്രകളും അടുത്ത രണ്ടു മാസം കൂടുമ്പോൾ ട്രക്കിങ്ങും നടത്താൻ തീരുമാനിച്ചു. 

മറക്കാനാവാത്ത ഇലഞ്ഞിപ്പാറ ട്രെക്കിങ്

ADVERTISEMENT

തൃശൂർ ജില്ലയിൽ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിലേയ്ക്കു നടത്തിയ ട്രക്കിങ് സംഘത്തിനു മറക്കാൻ സാധിക്കാത്തതായി. ട്രയൽ ട്രക്കിങ്ങിനു പോയപ്പോൾ ഒരു പുഴ കടക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു. എങ്ങനെ മറുകര എത്താമെന്നു ചിന്തിച്ചപ്പോൾ ആദ്യം വടം കെട്ടി പോകുന്നത് ആലോചിച്ചു. സുരക്ഷാ പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു വന്നതോടെ വേണ്ടെന്നു വച്ചു.

കിണറിനു മുകളിൽ വലയിൽ കയർ നെയ്ത് ഉറപ്പു കൂട്ടി  ഒരു പാലമുണ്ടാക്കിയാലോ എന്നു ചിന്തിച്ചു. ഇത് പ്രായോഗികമാക്കിയതോടെ വാർത്തകളിൽ ഇടം പിടിച്ചു. മാത്രമല്ല, യാത്രയ്ക്കു താൽപര്യവുമായി നിരവധിപ്പേർ മുന്നോട്ടു വരികയും ചെയ്തു. പിന്നെ തുടർച്ചയായ യാത്രകൾ. കേരളത്തിൽ തന്നെയായിയിരുന്നു ഏറെയും. പുറത്ത് നടത്തിയ യാത്ര ഗോവയ്ക്കടുത്ത് ദക്ഷിയിലേയ്ക്കായിരുന്നു. വയനാട്ടിലും ഇടുക്കിയിലും കൊല്ലത്തുമെല്ലാമായി നിരവധി ട്രക്കിങ്ങുകൾ നടത്തി.

മറ്റൊരാളുടെ വീട്ടിലേക്കാണ് നാം പോകുന്നത്

കാടു കയറുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്, നമ്മൾ മറ്റു ചിലരുടെ വീടുകളിലേയ്ക്കാണ് കയറിച്ചെല്ലുന്നത് എന്ന ബോധ്യം വേണം ഓരോ യാത്രികനും. അപ്പോഴാണ് ഉത്തരവാദിത്ത ട്രക്കിങ് എന്ന ആശയം പ്രായോഗികമാകൂ. ഏറ്റവും മുന്നിലും പിന്നിലും യാത്ര ചെയ്യേണ്ടത് അനുഭവ പരിചയമുള്ളവരായിരിക്കണം. മുന്നിലുള്ളയാളെയും ഏറ്റവും പിന്നിലുള്ള ആളെയും ഒപ്പമുള്ളവർ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. ഇതിനിടയിലുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് ഇത്. വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുക്കുന്നതിനുമുണ്ടു നിബന്ധനകൾ. പെർഫ്യൂം ഒരു കാരണവശാലും അനുവദിക്കില്ല.  ട്രയൽ ട്രക്കിങ്ങിൽ സംസാരിക്കേണ്ടതും അല്ലാത്തതുമായ സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അല്ലാത്തിടത്തു സംസാരത്തിനു വിലക്കുണ്ടാകും. ഭക്ഷണം കഴിക്കാവുന്നതും വെള്ളം ലഭിക്കുന്ന സ്ഥലങ്ങളെ കണ്ടെത്തി വയ്ക്കും. 

English Summary: Adventure and nature trekking society kerala celebrate 11 years