ചിതറിയ ചിന്തകള്‍ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും ഒടുവിലാകും പെൺമനസ്സിലെ ആ തീരുമാനം. യാത്ര ഇനി തനിച്ചു മതി. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ ശ്രദ്ധിച്ചാൽ കാണാം ആ കണ്ണുകളിലെ തിളക്കം. ആത്മവിശ്വാസം നിറഞ്ഞ സംസാരം, ചലനങ്ങൾ, ഒരു സ്ത്രീയെ അടിമുടി മാറ്റുന്നതാണ് സോളോ യാത്രകൾ. കാടും മലയും പുഴയും താണ്ടി

ചിതറിയ ചിന്തകള്‍ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും ഒടുവിലാകും പെൺമനസ്സിലെ ആ തീരുമാനം. യാത്ര ഇനി തനിച്ചു മതി. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ ശ്രദ്ധിച്ചാൽ കാണാം ആ കണ്ണുകളിലെ തിളക്കം. ആത്മവിശ്വാസം നിറഞ്ഞ സംസാരം, ചലനങ്ങൾ, ഒരു സ്ത്രീയെ അടിമുടി മാറ്റുന്നതാണ് സോളോ യാത്രകൾ. കാടും മലയും പുഴയും താണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിതറിയ ചിന്തകള്‍ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും ഒടുവിലാകും പെൺമനസ്സിലെ ആ തീരുമാനം. യാത്ര ഇനി തനിച്ചു മതി. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ ശ്രദ്ധിച്ചാൽ കാണാം ആ കണ്ണുകളിലെ തിളക്കം. ആത്മവിശ്വാസം നിറഞ്ഞ സംസാരം, ചലനങ്ങൾ, ഒരു സ്ത്രീയെ അടിമുടി മാറ്റുന്നതാണ് സോളോ യാത്രകൾ. കാടും മലയും പുഴയും താണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിതറിയ ചിന്തകള്‍ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും ഒടുവിലാകും പെൺമനസ്സിലെ ആ തീരുമാനം. യാത്ര ഇനി തനിച്ചു മതി. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ ശ്രദ്ധിച്ചാൽ കാണാം ആ കണ്ണുകളിലെ തിളക്കം. ആത്മവിശ്വാസം നിറഞ്ഞ സംസാരം, ചലനങ്ങൾ, ഒരു സ്ത്രീയെ അടിമുടി മാറ്റുന്നതാണ് സോളോ യാത്രകൾ. കാടും മലയും പുഴയും താണ്ടി അതിരുകളില്ലാത്ത ആകാശച്ചുവട്ടിൽ അപ്പൂപ്പൻതാടിപോലെ പറന്നുപറന്നങ്ങനെ. ഒറ്റയ്ക്കുള്ള ആ യാത്രകൾ സ്ത്രീകള്‍ക്കു നൽകുന്നത് അതിശയകരമായ അനുഭവങ്ങളാകാം. ദുബ്രാവാലിയിലെ നക്ഷത്രരാത്രിയും മൺകട്ട ഭക്ഷിക്കുന്ന ടാൻസാനിയൻ ഗർഭിണികളും പ്രേതകഥകളിലെന്ന പോലെ ഭയപ്പെടുത്തുന്ന പ്രാഗിലെ റെയിൽവേ സ്റ്റേഷനിലെ രാത്രിയും ലഹരിയൊഴുകുന്ന ലോറൻസ് തെരുവില്‍ ഒറ്റപ്പെട്ടു പോയതും സ്ത്രീകളുടെ സോളോ യാത്രാ അനുഭവങ്ങളിൽ ചിലതുമാത്രം. അനുഭവങ്ങളുടെ ആ കരുത്തിൽ വീണ്ടും യാത്രയ്ക്കിറങ്ങുന്നവരാണ് ഈ സ്ത്രീ സോളോ യാത്രികർ. ലോകം അത്ര മോശമല്ലെന്ന് ഓർമിപ്പിച്ച് ലോക യാത്രാ ദിനത്തിൽ സോളോ യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇതിൽ ചിലർ.

∙ ‌നുബ്രാ താഴ്‌വരയിലെ നക്ഷത്ര രാത്രി

ADVERTISEMENT

ഒരു പരിധിവരെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നു പറയുകയാണ് ‘എസ്കേപ്പ് നൗ’  എന്ന വനിതാ യാത്രാ സംഘത്തിന്റെ അമരക്കാരി ഇന്ദു കൃഷ്ണ.  ‘‘കേരളം അൽപം കൂടി വനിതാ സൗഹൃദമായി മാറിയെന്നാണ് എന്റെ നിരീക്ഷണം. സ്ത്രീ സൗഹൃദമായ ഇടമാണെന്ന് പറയുമ്പോഴും ഒറ്റയ്ക്കു യാത്ര പോകുമ്പോൾ പോകുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടാവണം. അവിടെ നമ്മൾ നേരിടാൻ പോകുന്ന വെല്ലുവിളി എന്താണെന്ന് അറിഞ്ഞിരിക്കണം. നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്റർനെറ്റിലെ വിവരങ്ങൾ മാത്രം വച്ച് ഒരു സ്ഥലത്തും പോകരുത്. മുൻപു പോയവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരോടു കൂടി ചോദിച്ചു മനസ്സിലാക്കി പോകുന്നതാണ് നല്ലത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും കയ്യിൽ എടുക്കാതിരിക്കുന്നതാകും നല്ലത്. അതിലൂടെ പരമാവധി റിസ്കുകൾ ഒഴിവാക്കാം.’’– ഇന്ദു പറയുന്നു. 

ഇന്ദു കൃഷ്ണ

എന്റെ വഴി യാത്രയാണ് എന്ന് പത്തുവർഷം മുൻപു തന്നെ തിരിച്ചറിഞ്ഞതാണ്. പത്തുവർഷം മുൻപുള്ള യാത്രകളായിരിക്കും ചിലപ്പോൾ സോളോ യാത്രകളായി ഞാൻ കാണുന്നത്. അതിനു ശേഷമുള്ളതിനെ ഒന്നും കൃത്യമായി സോളോ യാത്ര എന്ന് വിശേഷിപ്പിക്കാനാകില്ല. കാരണം, സ്ഥലങ്ങളെല്ലാം നമ്മൾ പരിചയപ്പെടുന്നു. അവിടത്തെ ആളുകളെ പരിചയപ്പെടുന്നു പിന്നീട് പോകുമ്പോൾ അതിനെ നമുക്ക് സോളോ എന്ന് പൂർണമായി വിളിക്കാൻ സാധിക്കില്ല. 

ഒറ്റയ്ക്കു പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട യാത്ര നുബ്രാവാലിയിലേക്കുള്ളതായിരുന്നു. അവിടെ എല്ലാ സമയവും വൈദ്യുതി ഇല്ല.  എല്ലാം ടെന്റുകൾ. രാത്രി ഏഴുമണി മുതല്‍ 10 മണി വരെയാണ് വൈദ്യുതിയുള്ളത്. അതുകഴിഞ്ഞാൽ ഇല്ല. പിന്നെ രാവിലെ ചൂടുവെള്ളം കിട്ടാനാണ് അവർ വൈദ്യുതി നൽകുന്നത്. അവിടെ നിന്നാണ് സോളോ യാത്രയിലെ മറക്കാനാകാത്ത ഒരു അനുഭവം. ഒരു സമയം കഴിഞ്ഞപ്പോൾ എല്ലാവരും ലൈറ്റ് ഓഫാക്കി ടെന്റിനു പുറത്തു വന്നിരുന്നു. പലനാട്ടിൽ നിന്നുള്ള മനുഷ്യർ. പലഭാഷ സംസാരിക്കുന്നവർ. അറിയാവുന്ന ഭാഷയിൽ പരസ്പരം സംസാരിക്കുന്നുണ്ട്. അപ്പോഴാണ് വാൽനക്ഷത്രങ്ങളെ കാണുന്നതായി ഒരാൾ പറയുന്നത്. നുബ്രാവാലിയിലെ ആ നക്ഷത്ര രാത്രിയാണ് മറക്കാനാകാത്ത ഏറ്റവും നല്ല സോളോ അനുഭവം. 

ഒറ്റയ്ക്കുള്ള യാത്രകളിൽ മോശം അനുഭവങ്ങളും ഉണ്ടാകും. അങ്ങനെയൊരു അനുഭവം എനിക്കുമുണ്ട്. അസ്ഥിരതയിൽ യാത്ര ചെയ്യാതിരിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം. രാജസ്ഥാനിലെ ജയ്സാല്‍മിറിലേക്കുള്ള യാത്ര അങ്ങനെയൊന്നായിരുന്നു. ജെയ്സാൽമിറിൽ നിന്ന് വൈകിട്ട് ഏഴിനു മറ്റൊരു സ്ഥലത്തേക്കു പോകാനായിരുന്നു പദ്ധതി. പക്ഷേ, ടിക്കറ്റ് കൺഫേം ആയില്ല. ജെയ്സാൽമിർ ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനാണ്. അതുകൊണ്ടു തന്നെ അങ്ങോട്ട് കണക്‌ഷൻ ട്രെയിനുകൾ ഒന്നും ഉണ്ടാകില്ല. പിന്നീടുള്ള ട്രെയിൻ രാത്രി ഒരു മണിക്കാണ്. ആ റെയിൽവേ സ്റ്റേഷനിൽ  അത്രയും നേരം ഒറ്റയ്ക്ക് ഇരിക്കേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു. ഒന്നും സംഭവിച്ചൊന്നുമില്ല. എന്നാൽ, അത് ഒരു ആശങ്കയും ഭയവും സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പിന്നീടുള്ള യാത്രകൾ എല്ലാം ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. യാത്രകളിൽ എപ്പോഴും അസ്ഥിരതയുണ്ടാകും. പക്ഷേ, പരമാവധി കുറയ്ക്കാൻ നമുക്ക് സാധിക്കും. ഉത്തരേന്ത്യയിലേക്കുള്ള യാത്രകളെയൊക്കെയാണ് എനിക്ക് സോളോ ആയി തോന്നുന്നത്. കേരളത്തിലൊക്കെ നമ്മൾ പോകുന്നത് നമ്മുടെ സ്വന്തം സ്ഥലമാണല്ലോ. അതിന്റെ സുരക്ഷിതത്വം നമുക്കു തോന്നും. 

ADVERTISEMENT

‘‘ഒറ്റയ്ക്ക് ആദ്യമായി പോകുമ്പോൾ ഒരുപാടു ദൂരത്തേക്കുള്ള യാത്ര ഒഴിവാക്കണം. ആദ്യത്തെ യാത്രകൾ എപ്പോഴും നല്ല പ്ലാനിങ്ങോടെ പോകണം. കാരണം അതായിരിക്കും പിന്നീട് നമുക്കുണ്ടാക്കുന്ന പ്രചോദനം. പിന്നീട് നമ്മൾ വലിയ യാത്രകൾ ചെയ്യണം. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ ചിന്തിക്കേണ്ടതില്ല. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണെങ്കിൽ നമ്മൾ യാത്ര ചെയ്തു കൊണ്ടേയിരിക്കുക.’’– ഇന്ദു വിശദീകരിച്ചു.  

ശാലു

∙ ലഹരിയൊഴുകുന്ന തെരുവിൽ ഒറ്റപ്പെട്ട രാത്രി

സോളോ യാത്രക്കാർക്ക് നല്ലതും മോശവുമായ അനുഭവം ഉണ്ടാകും. യാത്ര ചെയ്യാൻ തീരുമാനിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാന കാര്യമെന്ന് സോളോ യാത്രക്കാരിയായ ശാലു പറയുന്നു.  കൂടുതൽ യാത്ര ചെയ്യുമ്പോൾ നമുക്കു കൂടുതല്‍ ആത്മവിശ്വാസം വരും. ഈ ലോകത്തെ മനുഷ്യർ അത്ര മോശമൊന്നും അല്ലെന്നതാണ് എന്റെ അനുഭവം. സ്ത്രീ ആയതു കൊണ്ടുമാത്രം മോശം അനുഭവമൊന്നും ഉണ്ടാകില്ല. ഒരാളെ കുറച്ചധികം സമയം നിരീക്ഷിച്ചാൽ അയാളുടെ രീതി എന്താണെന്നു നമുക്കു മനസ്സിലാകും. ആളുകളെ മനസ്സിലാക്കി മുന്നോട്ടു പോകുമ്പോൾ യാത്രകളിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. ആരെയെങ്കിലും പരിചയപ്പെട്ടാൽ ഒരുപാട് ഓപ്പണായി കാര്യങ്ങൾ പറയണ്ടതില്ല. ബജറ്റ് അനുസരിച്ച് നമുക്ക് എല്ലായിടത്തും താമസസൗകര്യവും ഭക്ഷണവും ലഭിക്കും. ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നൽകുന്ന ഇടമാണ്. അവിടെ രാത്രി രണ്ടു മണിക്കു നമ്മൾ ഇറങ്ങി നടന്നാലും സുരക്ഷിതത്വമുണ്ട്. പക്ഷേ, ഇതുപോലെ നമുക്ക് തായ്‌ലന്റിലെ പട്ടായയിൽ പോയാൽ നടക്കില്ല. അവിടെ നമ്മൾ ഈ സുരക്ഷിതത്വം പ്രതീക്ഷിക്കരുത്. മോശം അനുഭവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരുസ്ഥലത്തു നമുക്ക് പത്തു മണിവരെ നിൽക്കാമെങ്കിൽ അവിടെ നിന്നും അൽപം നേരത്തെ ഇറങ്ങി താമസസ്ഥലത്തേക്കു പോകുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. മദ്യം ഉപയോഗിക്കുന്നതെല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണം. ഭാഷയൊരു പ്രശ്നമാകാനുള്ള സാധ്യത പലപ്പോഴും തള്ളിക്കളയാനാകില്ല. പക്ഷേ, ഭാഷ പ്രശ്നമായ സ്ഥലത്തും എനിക്ക് അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ADVERTISEMENT

ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ചായിരുന്നു എനിക്ക് അത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. എങ്ങോട്ട് പോകണമെന്ന് എനിക്കറിയില്ലായിരുന്നു. ഭാഷ അവിടെ വലിയ പ്രശ്നമായി. സമയം രാത്രി 11 മണിയോട് അടുത്തു. സ്ഥലം അത്ര സുരക്ഷിതമല്ലെന്നു തോന്നി. ഫോണിൽ ചാർജ് തീരാറായിരുന്നു. താമസിക്കുന്ന ഹോസ്റ്റലിൽ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല. തൊട്ടടുത്ത് ഒരു പെറുവിയൻ പബ് ഉണ്ട്. ഞാൻ അവിടെ കയറി ഫോൺ ചാർജ് ചെയ്തു. പാസ്പോർട്ടും കുറച്ചു പണവും അല്ലാതെ മറ്റൊന്നും എന്റെ കയ്യിൽ ഇല്ല. ഞാൻ അവിടെ ഇരുന്നുപോയി. പക്ഷേ, അവിടെ എന്നെ സഹായിച്ചത് ആ പബിന്റെ ഓണറായിരുന്നു. അതൊരു സത്രീയായിരുന്നു. അവർക്ക് എന്നെ കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്നു തോന്നി. പക്ഷേ, അവർക്ക് ഇംഗ്ലിഷ് അറിയില്ല. എന്നാൽ അവർ ഇറ്റലിക്കാരിയായ ഒരു സ്ത്രീയെ വിളിച്ച് എന്നോട് ഇംഗ്ലിഷിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി.  അതിനു ശേഷം അവരാണ് എന്നെ താമസസ്ഥലത്തേക്ക് എത്തിച്ചത്. ആ ഒരു യാത്രയിൽ ഞാൻ  ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ആ സ്ത്രീയോടാണ്. 

പേടിതോന്നിയത് പ്രാഗിലെ ഒരു റെയിൽവേ സ്റ്റേഷനിലായിരുന്നു. രാത്രി ഏറെ  വൈകി അവിടെ നിൽക്കേണ്ടി വന്നു.  അവിടെ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയം അത്യാവശ്യം ഭയം തോന്നി. മൊത്തത്തിൽ ഒരു ഹൊറർ മൂവിയുടെ പ്ലോട്ട് പോലെയായിരുന്നു ആ സ്ഥലം. ഒരു പേടി തോന്നിയതല്ലാതെ മറ്റൊരു ദുരനുഭവമൊന്നും എനിക്കുണ്ടായിട്ടില്ല. ഏതു സ്ഥലമായാലും ആ സ്ഥലത്തെ കുറിച്ചു നേരത്തെ തന്നെ നന്നായി പഠിച്ചിരിക്കുന്നതാകും നല്ലത്. പിരീഡ്സ് ടാബ്‌ലറ്റുകളും സാനിറ്ററി നാപ്കിനുകളും സ്ത്രീകൾ എപ്പോഴും കയ്യിൽ കരുതണം. ഒറ്റയ്ക്കു യാത്രചെയ്യുമ്പോൾ വാഹനങ്ങൾ അറിയപ്പെടുന്ന ഏജൻസികളിൽ നിന്നും മാത്രം എടുക്കണം. സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ മാത്രം കൊണ്ടുപോകുന്നതാണ് നല്ലത്. – ശാലു പറഞ്ഞു. 

∙ മൺകട്ട കഴിക്കുന്ന ഗർഭിണികൾ

കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയ  പോലുള്ള രാജ്യത്തേക്കു യാത്രചെയ്യുമ്പോൾ ആദ്യം ചെയ്യേണ്ടതു ഒരു നല്ല ടൂർ ഗൈഡിനെ ബുക്ക് ചെയ്യണമെന്നതാണെന്നു പറയുന്നു സഞ്ചാരിയായ കവിത. നമ്മളോട് നന്നായി പെരുമാറുകയും നമ്മൾ വഴി ആ രാജ്യത്തേക്കു വീണ്ടും പലരും എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും അവർ.

കവിത സലീഷ്

ഏതു സ്ഥലത്തു ചെന്നാലും താമസസ്ഥലത്തുനിന്ന് രാവിലെയും വൈകിട്ടും ഒരു നടത്തം എനിക്കു പതിവുണ്ട്.  ടാൻസാനിയയിൽ  അത് ഒഴിവാക്കണമെന്ന് ഗൈഡ് നിർദേശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ  ആ നിർദേശം അനുസരിക്കുക എന്നതു മാത്രമാണ് നമ്മുടെ സുരക്ഷയ്ക്കായി ചെയ്യേണ്ടത്. അതുകൊണ്ട് ഏറ്റവും ഇഷ്ടപ്പെട്ട ആ രണ്ടു കാര്യങ്ങൾ ഞാൻ അവിടെ വേണ്ടെന്നുവച്ചു. എല്ലായിടത്തെയും  നേർക്കാഴ്ച അവിടുത്തെ ചന്തകളിൽ നിന്ന് ലഭിക്കും എന്നാണു പറയപ്പെടുന്നത്  ആരുഷ്‌യിലെ മാർക്കറ്റിലേക്ക് ഒന്ന് പോകണമെന്നുണ്ടായിരുന്നു, ആവശ്യം പറഞ്ഞപ്പോൾ ഗൈഡ് ഗുഡ്‌ലക്ക് കൂടെ വരാമെന്നു സമ്മതിച്ചു. പാസ്പോർട്ടും ക്യാമറയും ഒരു ബാഗിലാക്കി മുൻപിലേക്കു തൂക്കിയിട്ടാണ് നടന്നത്. ടാൻസാനിയയിൽ ചില സ്ത്രീകൾ അവരുടെ ഗർഭകാലത്ത് ഒരു മൺകട്ട കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത് ക്യാമറയിൽ പകർത്തുന്നത് അവർക്ക് ഇഷ്ടമല്ല. ഫോട്ടോ എടുക്കുന്നതിനു മുൻപ് അവരുടെ അനുവാദം ചോദിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. അപരിചിതമായ സ്ഥലത്ത് അനാവശ്യമായ വഴക്കുകൾ അങ്ങനെ ഒഴിവാക്കാം. എത്ര പരിചയമില്ലാത്ത സ്ഥലം ആയാലും, ഒരുപാടു കാലമായി ആ സ്ഥലത്തെ പറ്റി അറിയാവുന്ന ഒരാളെ പോലെ നല്ല ആത്മവിശ്വാസത്തോടെ നടക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. 

നേപ്പാളിലേക്കു സോളോ യാത്ര പോയപ്പോൾ ഞാൻ ഹോസ്റ്റലിലാണു താമസിച്ചത്. അവിടെ നല്ല ലോക്കറുകൾ ലഭ്യമായിരുന്നു. മുഴുവൻ പണവും ക്രെഡിറ്റ് കാർഡും  കൊണ്ടു പോകുന്നതിനു പകരം  കുറച്ചു ഞാൻ അവിടെയാണു സൂക്ഷിച്ചിരുന്നത്. ഒരുപാടു പേരെ പരിചയപ്പെടാം എന്നുള്ളത് ഒരു ഗുണമാണ്. എന്നാൽ ആരെയും അമിതമായി വിശ്വസിക്കരുത്. നമ്മുടെ വിലപിടിച്ച സാധനങ്ങൾ ആളുകളുടെ കയ്യിൽ ഏൽപിക്കരുത്. സ്ഥലമോ ഫോട്ടോയോ മറ്റോ മൊബൈൽ ഫോണിൽ കാണിക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ നമ്മുടെ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമം നടക്കും. നമ്മൾ തനിച്ചു നടക്കുമ്പോൾ വഴി തെറ്റിയാൽ; നടന്നു പോകുന്നവരോടു ചോദിക്കുന്നതിനു പകരം തൊട്ടടുത്ത കാണുന്ന കടകളിലോ മറ്റോ ചോദിച്ചു മനസ്സിലാകുന്നതാണു നല്ലത്.

രാത്രികാലങ്ങളിലാണു യാത്ര ചെയ്യുന്നതെങ്കിൽ കഴിയുന്നതും എയർപോർട്ടിനടുത്തു തന്നെയുള്ള ഹോട്ടൽ എടുക്കുന്നതാണ്  നല്ലത്. ടാക്സിയിൽ കയറുന്നതിനു മുൻപ് ടാക്സിയുടെ നമ്പർ വേണ്ടപ്പെട്ട ആർക്കെങ്കിലും ഒരു രേഖയ്ക്കായി അയച്ചു കൊടുക്കുകയും വേണം. പൈസ ഒരു ബാഗിൽ ഒരു ഇടത്തായി സൂക്ഷിക്കുന്നതിന് പകരം പല ഭാഗങ്ങളിൽ സൂക്ഷിക്കുന്നതാകും നല്ലത്.

∙ മോഹത്താഴ്‌വരയിലേക്ക് തനിച്ച്

ആദ്യത്തെ ഇന്റർനാഷനൽ സോളോ ദുബായിലേക്ക് വിമാനം കേറിയതാണെന്ന അനുഭവം പങ്കിടുകയാണ് യാത്രികയായ ജീന കല്യാണി. ഫ്ലൈറ്റിൽ കയറിയ പരിചയം അതുവരെ ഇല്ലായിരുന്നു. എയർപോർട്ടിലെ രീതികൾ അറിയില്ല. എനിക്കു സാധിക്കും എന്ന് എന്നോട് തന്നെ ഉള്ള ആ ഒരു ആത്മവിശ്വാസം ആണ് ഏതൊരു സോളോ യാത്രക്കാരിക്കും വേണ്ടത് .

ജീന കല്യാണി

 

ഏതാനും യാത്ര തനിച്ചു ചെയ്യുമ്പോൾ തന്നെ നമുക്കു വേണ്ട കാഴ്ചപ്പാടുകൾ അറിയാതെ നമ്മളിൽ എത്തിച്ചേരും. ആയിടയ്ക്കാണ് ഹിമാലയം മനസ്സിൽ കയറിയത്. അങ്ങനെയായിരുന്നു ആരെയും മോഹിപ്പിക്കുന്ന സ്പിതി താഴ്‌വരയിലേക്കുള്ള യാത്ര. വീണ്ടും വീണ്ടും പോകണമെന്ന് കൊതിക്കുന്ന സ്ഥലവും സ്പിതിയും ചന്ദ്രതാലും തന്നെയാണ്. അന്നത്തെ യാത്രയിൽ പണം തീർന്നു പോയത് കാരണം ദാബയിലെ ചേട്ടനോടു രാജ്മ ചാവൽ കടം വാങ്ങി കഴിച്ചതൊരു ഓർമയാണ്. അങ്ങനെ ഒരുപാടു കൂട്ട് തനിച്ചുള്ള ഓരോ യാത്രയിലും ഉണ്ടാവും 

സോളോ ആയി പുറപ്പെട്ടു ലക്ഷ്യത്തിൽ എത്തുമ്പോഴേക്കും  ഒരു കൂട്ടം സഞ്ചാരികളായ മാറിയ ആദ്യത്തെ അമൃത്‌സർ യാത്രയും വലിയൊരു അനുഭവം ആണ്. അല്‍പം ഭയം തോന്നിയത് ഷിംല -കൽക മൗണ്ടൻ റെയിലിലൂടെയുള്ള യാത്രയായിരുന്നു. മഞ്ഞുവിതറി ഷിംല വരവേറ്റത് മറക്കാനാവാത്ത അനുഭവം. മലനായിലേക്കുള്ള യാത്ര വെല്ലുവിളിയായിരുന്നു. കോവിഡിനു ശേഷം ഇനി ഒരു ട്രെക്കിങ് പറ്റുമോ എന്നത് മലാന തിരുത്തി .

പ്രീപ്തി രാജ്

കഴിഞ്ഞ പുതുവത്സരത്തിനു കസോളിലേക്കും മണികരണിലേക്കുമുള്ള യാത്രകൾ എന്നെ കൂടുതൽ ശക്തയാക്കി. ഒടുവിൽ വാഗ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് സെറിമണിയിൽ കുറച്ചു നേരം  ട്രാക്കിൽ ഇറങ്ങി വനിതകൾക്കു മാത്രം നൃത്തം ചെയ്യാനുള്ള അവസരം കൂടി കിട്ടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. നമ്മൾ സ്വതന്ത്രരാണ്.  മോശം അനുഭവം കേരളത്തിന് പുറത്തു ഉണ്ടായിട്ടില്ല. എന്നാൽ പാലക്കാട്ടേക്കുള്ള യാത്രയിലാണ് ഒരു ദുരനുഭവം ഉണ്ടായത്. അയാൾക്കുള്ള മറുപടി അപ്പോൾ തന്നെ നൽകി. – ജീന പറഞ്ഞു

∙ മഞ്ഞു പുതച്ച കേദാർനാഥ്

‘‘സോളോ യാത്രകളിലൂടെ നമുക്കു നമ്മളെ തന്നെ കണ്ടെത്താൻ സാധിക്കും. ഇത്തരം യാത്രകൾ ആത്മവിശ്വാസം വർധിപ്പിക്കും.’’ – പറയുന്നത് പ്രീപ്തി. നമുക്കു സന്തോഷം നൽകുന്ന കൂടുതൽ കാര്യങ്ങൾ സോളോ യാത്രകളിലൂടെ കണ്ടെത്താനാകും. പുതിയ മനുഷ്യരെ പരിചയപ്പെടാനാകും. രാത്രിയിലുള്ള യാത്രകൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്ര കേദാർനാഥ് ട്രക്കിങ്ങായിരുന്നു. 22 കിലോമീറ്ററോളം നടന്നാണു പോയത്. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മറ്റൊരു അനുഭവമായിരുന്നു. ആ സമയത്ത് നമ്മുടെ മനസ്സിൽ നാടും വീടും ഒന്നും ഉണ്ടാകില്ല. ദുർഘടമായ വഴിയിലൂടെയായിരുന്നു രാത്രിയാത്ര. രണ്ടുമണിയോടെയാണ് ടെന്റിലെത്തിയത്. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ട കാഴ്ചയോളം മനോഹരമായതൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല. മഞ്ഞിനാൽ മൂടപ്പെട്ട ക്ഷേത്രവും മലനിരകളും മറക്കാനാകാത്ത കാഴ്ചയായിരുന്നു.

English Summary: Women Solo Travel Experience