പുതിയ സ്ഥലങ്ങളിലെ കാഴ്ചകളും ആ നാടിന്റെ രുചിവൈവിധ്യങ്ങളുമൊക്കെ ആസ്വദിച്ചുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അഹാന കൃഷ്ണ. കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകളും അഹാന നടത്താറുണ്ട്. യാത്രയുടെ ചിത്രങ്ങളടക്കം വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും മറക്കാറില്ല. ഇപ്പോഴിതാ അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സ്ഥലങ്ങളിലെ കാഴ്ചകളും ആ നാടിന്റെ രുചിവൈവിധ്യങ്ങളുമൊക്കെ ആസ്വദിച്ചുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അഹാന കൃഷ്ണ. കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകളും അഹാന നടത്താറുണ്ട്. യാത്രയുടെ ചിത്രങ്ങളടക്കം വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും മറക്കാറില്ല.

ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണകുമാറിനൊപ്പം ജമ്മു കശ്മീരില്‍ നിന്നുള്ള യാത്രാചിത്രങ്ങളാണ് ഏറ്റവും പുതിയതായി അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. അമ്മ സിന്ധുവിന്‍റെ 51ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ യാത്രയെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പും അഹാന പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ADVERTISEMENT

 'ഈ വർഷത്തെ ജന്മദിനത്തിൽ, ജീവിതത്തിൽ ആദ്യമായി അമ്മ മഞ്ഞ് കാണുന്നുവെന്നും അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാക്ഷാത്കരിക്കുകയും ചെയ്തതിൽ എന്‍റെ മനസ്സു നിറഞ്ഞു. ജന്മദിനാശംസകൾ അമ്മേ..' ചിത്രത്തോടൊപ്പം അഹാന കുറിച്ചു. കശ്മീരിലെ മരങ്ങള്‍ക്കിടയില്‍ കയ്യില്‍ കപ്പുമായി നില്‍ക്കുന്ന അഹാനയെയും അമ്മ സിന്ധുവിനെയും ഈ ചിത്രങ്ങളില്‍ കാണാം. അഹാന മാത്രമല്ല മക്കൾ എല്ലാവരും ഒത്തൊരുമിച്ച കശ്മീർ യാത്രയാണിത്.

ഈയാഴ്ചയാണ് കശ്മീരില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്. ഈ കാഴ്ച കാണാന്‍ ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേയ്ക്ക് ധാരാളം സഞ്ചാരികള്‍ എത്തി. സ്കീയിംഗ് പോലുള്ള വിനോദങ്ങളും സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡിന് ശേഷം വിനോദസഞ്ചാരം കൂടി വരുന്നതില്‍ ആഹ്ളാദഭരിതരാണ് പ്രദേശവാസികള്‍. എങ്കിലും, കുപ്‌വാര, ബന്ദിപ്പോര, സോൻമാർഗ്, സോൻമാർഗ് തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ കനത്ത മഞ്ഞുവീഴ്ച കാരണം റോഡുകള്‍ ബ്ലോക്കായതിനാല്‍ ഗതാഗതതടസ്സം അനുഭവപ്പെട്ടു.

ADVERTISEMENT

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം താഴ്‌വരയിലെ താപനിലയും നന്നായി കുറഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ 4.2 ഡിഗ്രി സെൽഷ്യസും ഗുൽമാർഗിൽ മൈനസ് 4.5 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശൈത്യകാല വിനോദസഞ്ചാരത്തിനായി ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഈ ശൈത്യകാലത്ത് താഴ്‌വരയിൽ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ക്രിസ്മസിനും പുതുവർഷത്തിനും അവധി ആഘോഷിക്കാനായി താഴ്‌വരയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേക ഓഫറുകളും കിഴിവുകളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. 

ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ് തുടങ്ങിയ വിവിധ ഹിൽ സ്റ്റേഷനുകളിൽ മഞ്ഞുകാല ഉത്സവങ്ങൾ നടക്കും. പഹൽഗാമിലും സോൻമാർഗിലും ഈ വർഷം സ്കീയിംഗ് മത്സര പരിപാടികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. നേരത്തെ ഗുൽമാർഗ് മാത്രമാണ് സ്കീ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചിരുന്നത്. 

ADVERTISEMENT

English Summary: Ahaana Krishna Enjoys Holiday In Kashmir