മഞ്ഞിന്റെ കാഴ്ചകൾ കണ്ട് കമ്പളം പുതച്ച് നടക്കാം, വശ്യതയാർന്ന പ്രകൃതിയും കുളിരുപകരുന്ന കാലാവസ്ഥയും. അവധിക്കാല യാത്രയ്ക്ക് മികച്ചയിടമാണ് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി. കാണാനേറെ കാഴ്ചകളുണ്ട് കോട്ടഗിരിയിൽ. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ. ഉൗട്ടിയും കോടൈക്കനാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞിന്റെ കാഴ്ചകൾ കണ്ട് കമ്പളം പുതച്ച് നടക്കാം, വശ്യതയാർന്ന പ്രകൃതിയും കുളിരുപകരുന്ന കാലാവസ്ഥയും. അവധിക്കാല യാത്രയ്ക്ക് മികച്ചയിടമാണ് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി. കാണാനേറെ കാഴ്ചകളുണ്ട് കോട്ടഗിരിയിൽ. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ. ഉൗട്ടിയും കോടൈക്കനാലും കണ്ടിട്ടുള്ളവർക്ക് പുതുമ നിറഞ്ഞ കാഴ്ചകളാവും കോട്ടഗിരി സമ്മാനിക്കുക.

Kodanad view point, travel sojourns/shutterstock

ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്

ADVERTISEMENT

വിദേശരാജ്യത്തോട് കിടപിടക്കുന്ന സൗന്ദര്യവും കാലാവസ്ഥയും തന്നെയാണ് കോട്ടഗിരിയ്ക്ക് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്ന പേരു സ്വന്തമായത്. ഊട്ടിയെക്കാളും തണുപ്പും  കൂനൂരിനെക്കാളും സുന്ദരവുമാണ് ഇവിടുത്തെ കാഴ്ചകൾ. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന രംഗസ്വാമി മലനിരകൾ കോട്ടഗിരിയിൽ നിന്നും അധികം അകലെയല്ല. പഞ്ഞിക്കൂട്ടം പോലെ മേഘങ്ങൾ വന്നു പൊതിയുന്നൊരിടമാണ് കോടനാടൻ മലനിരകൾ. കോടയും തണുപ്പും താണിറങ്ങി വരുന്ന മേഘക്കൂട്ടങ്ങളുമെല്ലാം എത്രയെത്ര സുഖകരമെന്നു പറയുക അസാധ്യമാണ്. താഴ‍്‍‍‍വരയിലെ പച്ചവിരിച്ച കാഴ്ചകളും അതിമനോഹരം തന്നെയാണ്. 

village site in kotagiri, Amit_85/shutterstock

ഊട്ടിയിൽ നിന്നും അധികം ദൂരമില്ല കോട്ടഗിരിയിലേക്ക്, 28 കിലോമീറ്റര്‍ മാത്രമേയുള്ളു. ശാന്തതയും മനോഹാരിതയും കൊണ്ട് സഞ്ചാരികളെ വലിയതോതിൽ ആകർഷിക്കുന്നുണ്ട് ഈ നാട്. 

ADVERTISEMENT

കാണാനേറെയുണ്ട്

കോട്ടഗിരിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയിടങ്ങളുമുണ്ട്. കോടനാട് വ്യൂ പോയന്റ്ാണ് പ്രധാനകാഴ്ച. കോട്ടഗിരിയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരത്തിലുള്ള ഇൗ സ്ഥലത്ത് നിന്നാൻ മൈസൂർ മലകളുടെ വിദൂരദൃശ്യവും ആസ്വദിക്കാം. കൂടാതെ നഗരത്തിൽ നിന്നും ഏകദേശം 20 മിനിറ്റ് യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ജോൺ സുള്ളിവൻ ബംഗ്ലാവ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടുണ്ട്. 

Catherine Waterfall.Prasath_P/shutterstock
ADVERTISEMENT

കോട്ടഗിരിയിൽ നിന്നും കാതറീൻ വെള്ളച്ചാട്ടത്തിലേക്ക് എട്ടു കിലോമീറ്റർ മാത്രമാണ് ദൂരം. 250 അടി താഴ്ചയിലേക്ക് വെള്ളം പതിക്കുന്ന കാഴ്ചയും വെള്ളത്തിന്റെ തണുപ്പും യാത്രയുടെ ക്ഷീണത്തെ പാടെ അകറ്റും. ബ്രിട്ടീഷുകാരാണ് ഈ വെള്ളച്ചാട്ടത്തിനു കാതറീൻ എന്ന പേര് നൽകിയത്. മേട്ടുപ്പാളയം കൂടിയാണ് കോട്ടഗിരിക്കുള്ള യാത്രയെങ്കിൽ മുടിപ്പിന്നലുകൾ പോലെ വളവുകളുള്ള  വഴിയും മോഹിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും കൂട്ടിനു വരും. ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ മികച്ചയിടമാണ് കോട്ടഗിരി.

English Summary: Places to Visit in Kotagiri