ഉയരങ്ങളെ പേടിയുള്ളവർ വായിക്കരുത്. ഇത് സാഹസികത ഏറ്റവും ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയാണ്. പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും ആസ്വദിക്കുവാൻ താൽപര്യമുള്ളവർ മാത്രം വായിക്കുക. ചൈനയിലെ ടിയാൻമെൻ പർവതത്തിലെ ഴാങ്ജിലാജി ദേശീയ പാർക്കിനോടു ചേർന്നുള്ള ഗ്ലാസിനു മുകളിലൂടെയുള്ള നടത്തത്തെ കുറിച്ചു കേട്ടിട്ടില്ലേ...? കോയിലിങ് ഡ്രാഗൻ ക്ലിഫ് സ്‌കൈവോക്ക്. ജൂലൈ വരെ കാത്തിരിക്കൂ. സമാനമായ നടത്തം ആസ്വദിക്കാം. മഹാരാഷ്ട്രയിലെ ചിഖൽധാര എന്ന ഹിൽ സ്‌റ്റേഷനിലാണ് ചില്ലു പാലം ഒരുങ്ങുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും നീളമുള്ള സ്കൈവോക് എന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ വിദർഭയിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ

ബിഹാറിലെ നളന്ദ ജില്ലയിലെ രാജ്ഗിറിലെ നേച്ചർ സഫാരി വോക്ക് ബ്രിജിന്റെ നിർമാണ പ്രവർത്തനം വിലയിരുത്തുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ (Twitter)

ചിഖൽധാര.. വിദർഭ മേഖലയിലെ ഏക ഹിൽ സ്‌റ്റേഷൻ. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ നഗരസഭാ പ്രദേശം. നാഗ്പുരിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂറിൽ എത്തിച്ചേരാം അധികമാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഈ ഹിൽ സ്റ്റേഷനിലേക്ക്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ചിഖൽധാര. എന്നും എപ്പോഴും കാറ്റേറ്റു നിൽക്കുകയാണ് ഈ ചിഖൽധാര. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാപ്പി കൃഷി ചെയ്യുന്ന മേഖല എന്ന പ്രത്യേകതയും ചിഖൽധാരയ്ക്കുണ്ട്. അതുമാത്രമല്ല ചിഖൽധാരയെ പ്രസിദ്ധമാക്കുന്നത്. ഈ മേഖലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കായി തുറക്കുകയാണ് ചില്ലിട്ട ആകാശപാത. ജൂലൈയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ആകാശവിസ്മയം ചരിത്രമാകും. ലോകത്തിൽ ഏറ്റവും നീളമുള്ള സ്‌കൈവോക്ക് അഥവാ ആകാശപാത എന്ന ഖ്യാതി നേടും.

ചിഖൽധാര ഗ്ലാസ് വോക്കിന്റെ മാപ്പുകളിലൊന്ന് (Twitter/ @cbdhage)
ADVERTISEMENT

∙ ചിഖൽധാര ഗ്ലാസ്‌വോക്ക്

നീളത്തിൽ കേമൻ ചിഖൽധാരയിലെ ചില്ലിട്ട ആകാശപാതയ്ക്ക് 407 മീറ്റർ ദൈർഘ്യമുണ്ട്. ഈ പാലം നീളത്തിൽ മാത്രമല്ല ചരിത്രമാകുന്നത്. ഒറ്റ കേബിൾ റോപ്പ് സസ്‌പെൻഷൻ ബ്രിജിലാണ് ഈ പാലം ഉറപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ചെലവ് 35 കോടി രൂപ. ഏകദേശം 70 ശതമാനം ജോലികൾ പൂർത്തിയായതായി നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സിഡ്‌കോ ചീഫ് എക്‌സിക്യൂട്ടിവ് എൻജിനീയർ ദേവേന്ദ്ര ജാംനികർ പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഗ്ലാസ്‌വോക്കാണിത്.

ADVERTISEMENT

സിക്കിമിലെ പെല്ലിങ്ങിലാണ് ആദ്യത്തെ ഗ്ലാസ്‌വോക്ക് നിർമിച്ചിരിക്കുന്നത്. ബിഹാറിലെ നളന്ദ ജില്ലയിലെ രാജ്ഗിർ മേഖലയിൽ 85 അടി നീളമുള്ള ഗ്ലാസ്‌വോക്ക് 2020ൽ തുറന്നിരുന്നു. ചിത്രശലഭ പാർക്കിന്റെ ഭാഗമായാണ് ഗ്ലാസ്‌വോക്കും. ഒരേസമയം 40 പേരെ ഉൾക്കൊള്ളാനുള്ള ശേഷിമാത്രമാണ് ഈ ചില്ലുപാലത്തിനുള്ളത്. നിലവിൽ ഏറ്റവും നീളമുള്ള ഗ്ലാസ്‌വോക്ക് സ്വിറ്റ്‌സർലൻഡിലേതാണ് - അതിനു നീളം 397 മീറ്റർ. ചൈനയിലെ ഗ്ലാസ് പാതയുടെ ദൈർഘ്യം 360 മീറ്ററും. അതുക്കും മേലെയാണ് ഇന്ത്യയിലെ ചില്ലുപാത.

ചിഖൽധാര ഗ്ലാസ് വോക്കിന്റെ മാപ്പുകളിലൊന്ന് (Twitter/ @cbdhage)

∙ ആസ്വാദനം - 360 ഡിഗ്രിയിൽ

ചിഖൽധാര ഗ്ലാസ് വോക്കിന്റെ മാപ്പുകളിലൊന്ന് (Twitter/ @cbdhage)

സാധാരണ ഒരു പാലത്തിൽ നിന്നു നോക്കിയാൽ 180 ഡിഗ്രിയിൽ മാത്രമാകും കാഴ്ചാനുഭവം. അതായത് ഹൊറിസോണ്ടൽ മാത്രമായാകും കാഴ്ച. എന്നാൽ ഗ്ലാസ് പാലത്തിന്റെ പ്രത്യേകത 360 ഡിഗ്രി കാഴ്ചാനുഭവമാണ്. വശങ്ങളിലേക്കു മാത്രമല്ല, താഴെയുളള കാഴ്ചകൾ കൂടി ആസ്വദിക്കാം.

∙ ചിഖൽധാരയുടെ പുരാണം

ഋശികേശിലെ ലക്ഷ്മൺ ധൂല തൂക്കുപാലം (Wikiepedia)

ചിഖൽധാര എന്ന മറാത്തി പദത്തിന് അർഥം മണ്ണിന്റെ ഒഴുക്ക്. മഹാഭാരതത്തിലെ ഏടുകളിലൊന്നിൽ ചിഖൽധാരയെ കുറിച്ചുള്ള പരാമർശമുണ്ട്. പാണ്ഡവപുത്രനായ ഭീമൻ കീചകനെ കൊന്ന സ്ഥലമാണിതെന്ന് വിശ്വാസമുണ്ട്. കീചകനെ കൊന്നതിനു ശേഷം വലിച്ചെറഞ്ഞത് ചിഖൽധാരയിലെ താഴ്‌വാരങ്ങളിലേക്കാണ് പോലും. ആദ്യം ഈ പ്രദേശം അറിഞ്ഞിരുന്നത് കീചകധാര എന്ന പേരിലായിരുന്നു. അതു ലോപിച്ച് ചിഖൽധാരയായെന്നും പഴമക്കാർ പറയുന്നു.

∙ ചിഖൽധാരയുടെ ചരിത്രം

ബ്രിട്ടിഷ് ഇന്ത്യയിലെ ഹൈദരാബാദ് റെജിമെന്റ് ക്യാപ്റ്റനായിരുന്ന റോബിൻസൺ ആണ് 1823ൽ ഈ മേഖലയെ കണ്ടെത്തിയത്. അതിനും മുൻപ് ഇവിടെ ഗോത്ര വിഭാഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. ഈ മേഖലയിലെ പച്ചപ്പാണ് ബ്രിട്ടിഷുകാരെ ആകർഷിച്ചത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇലകൊഴിഞ്ഞതും ഇംഗ്ലിഷുകാർക്കും നൊസ്റ്റാൾജിയയായി. ചിഖൽധാരയെ ഒരു സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനം വരെയാക്കാൻ പദ്ധതിയിട്ടിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഷെയ്ഖ് മെഹ്താബ് ആയിരുന്നു ബ്രിട്ടിഷുകാർ നിയോഗിച്ച ആദ്യ ഭരണാധികാരി. ചിഖൽധാരയിലെ ഭൂവുടമയായിരുന്നു. അദ്ദേഹം ദീർഘകാലം ബ്രിട്ടിഷ് ആധിപത്യത്തിൽ ഭരിച്ചു.

∙ ചിഖൽധാരയിലെ കാലാവസ്ഥ

പരാമവധി ചൂട് 39 ഡിഗ്രി സെൽഷ്യസാണ്. തണുപ്പിൽ ആ താപനില 5 ഡിഗ്രി വരെ താഴും. ഇക്കാലങ്ങളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നതായി ഇന്നാട്ടുകാർ പറയുന്നു. ഒക്ടോബർ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇവിടെ മഴ പെയ്തിറങ്ങും. മഴയെ പ്രണയിക്കുന്നവർക്കും ആ സമയത്ത് ഇവിടേക്കു വരാം. ഏകദേശം 1500 മില്ലി മീറ്റർ മഴ പ്രതിവർഷം ലഭിക്കുമെന്നാണ് കണക്ക്.

ചിഖൽധാരയിലെ വനമേഖല ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. കടുവ, പുലി, കരടി, വിവിധ മാനുകൾ തുടങ്ങിയവയെ ഇവിടെ കാണാം. ഹറിക്കേൻ പോയിന്റ്, പ്രോസ്‌പെക്ട് പോയിന്റ്, ദേവി പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രകൃതിയെ കാണേണ്ടത്. തൊട്ടടുത്തുള്ള മേൽഘട്ട് കടുവാ സങ്കേതത്തിൽ 82 കടുവകളുണ്ടെന്നാണ് കണക്ക്.

ദേശീയ മൃഗമായ കടുവകൾ തിങ്ങിവസിക്കുന്ന പ്രദേശമായതിനാൽത്തന്നെ, കടുവകളുടെയും വനപ്രദേശത്തിന്റെയും സംരക്ഷണത്തെച്ചൊല്ലി ഏറെ ആശങ്കകൾ ഉണ്ടായിരുന്നതിനാൽ പദ്ധതിക്കുള്ള അനുമതി നേടിയെടുക്കൽ അത്ര ആയാസകരമായിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക പഠനത്തിനു ശേഷമാണു പദ്ധതിക്കുള്ള അനുമതി ലഭിച്ചത്. പദ്ധതി നിലവിൽവരുന്നത് പ്രദേശത്തെ വനസമ്പത്തിനെ ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പഠനം.

വിഷയത്തിൽ സംസ്ഥാന വനംവകുപ്പിന്റെ അഭിപ്രായവും കേന്ദ്രം ആരാഞ്ഞിരുന്നു. 900 സസ്യ വർഗങ്ങൾ, 35 തരം മൃഗങ്ങൾ, 295 വിധത്തിലുള്ള പക്ഷികൾ എന്നിവയാൽ നിബിഡമായ വനപ്രദേശത്തിന്റെ ദൃശ്യവിസ്മയവും വിനോദ സഞ്ചാരികൾക്കു മുന്നിൽ അനാവരണം ചെയ്യപ്പെടും എന്നാണു റിപ്പോർട്ട്. ഇതിനുപുറമേ ഗാവിൽഗഡ്, നർനല കോട്ട, പണ്ഡിറ്റ് നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, ഗോത്ര വർഗ മ്യൂസിയം, സെമാധോഹ് തടാകവും കാണാം. സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു സ്ഥലം ഭീംകുണ്ഡാണ്. രാക്ഷസനായ കീചകനെ കൊന്ന് കൈയിലെ ചോര കഴുകിയത് ഭീംകുണ്ഡിലെന്നാണ് വിശ്വാസം.

∙ പണി തീരാത്തൊരു (തുടങ്ങാത്ത) ഗ്ലാസ് പാലം

ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഏറ്റവും അറിയപ്പെടുന്നൊരു തൂക്കുപാലമാണ് ലക്ഷ്മൺ ഝൂല. ഋഷികേശിലൂടെ ഒഴുകുന്ന ഗംഗയുടെ മറുകരയിലെത്താൻ ഈ തൂക്കുപാലം നിർമിച്ചത് 1923ൽ. എന്നാൽ, അക്കരയിക്കര പോകാനുള്ളവരുടെ തിരക്ക് കണക്കിലെടുത്ത് ഈ പാലം വിനോദ സഞ്ചാരികൾ കാര്യമായി ഉപയോഗിക്കാറില്ല. ടൂറിസം ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സർക്കാർ 132.3 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വീതിയിൽ നിർമിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇനിയും നിർമാണം തുടങ്ങിയിട്ടില്ല. ഒരു പക്ഷേ, ഈ പാലമാകും ആദ്യമായി ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട ഗ്ലാസ് പാലം. ആദ്യം പ്രഖ്യാപിച്ച പാലത്തിന്റെ നിർമാണം തുടങ്ങിയില്ലെങ്കിലും പിന്നീട് പ്രഖ്യാപിച്ച സിക്കിമിൽ പാലം തുറന്നു. ചിഖൽധാരയിലെ അടുത്ത പാലവും തുറക്കുവാൻ ഒരുങ്ങുന്നു.... ലോകചരിത്രമായി.

English Summary: Maharashtra: From next July, walk across Chikhaldara glass skywalk to be open