വീക്കെന്‍ഡില്‍ ഒന്നു ചില്‍ ചെയ്യാന്‍ വയനാട്ടിലേക്കുള്ള അടിപൊളി യാത്ര ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ജോലിഭാരത്താൽ മനംമടുത്ത ടെക്കികള്‍ ആണ് വയനാട്ടിലേക്കുള്ള സഞ്ചാരികളില്‍ വലിയൊരു വിഭാഗം. അവധിദിനങ്ങള്‍ ശരിക്കൊന്നാഘോഷിച്ച് റീചാര്‍ജ് ചെയ്ത് തിരിച്ചുപോകാന്‍ ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്ത്

വീക്കെന്‍ഡില്‍ ഒന്നു ചില്‍ ചെയ്യാന്‍ വയനാട്ടിലേക്കുള്ള അടിപൊളി യാത്ര ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ജോലിഭാരത്താൽ മനംമടുത്ത ടെക്കികള്‍ ആണ് വയനാട്ടിലേക്കുള്ള സഞ്ചാരികളില്‍ വലിയൊരു വിഭാഗം. അവധിദിനങ്ങള്‍ ശരിക്കൊന്നാഘോഷിച്ച് റീചാര്‍ജ് ചെയ്ത് തിരിച്ചുപോകാന്‍ ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീക്കെന്‍ഡില്‍ ഒന്നു ചില്‍ ചെയ്യാന്‍ വയനാട്ടിലേക്കുള്ള അടിപൊളി യാത്ര ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ജോലിഭാരത്താൽ മനംമടുത്ത ടെക്കികള്‍ ആണ് വയനാട്ടിലേക്കുള്ള സഞ്ചാരികളില്‍ വലിയൊരു വിഭാഗം. അവധിദിനങ്ങള്‍ ശരിക്കൊന്നാഘോഷിച്ച് റീചാര്‍ജ് ചെയ്ത് തിരിച്ചുപോകാന്‍ ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീക്കെന്‍ഡില്‍ ഒന്നു ചില്‍ ചെയ്യാന്‍ വയനാട്ടിലേക്കുള്ള അടിപൊളി യാത്ര ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ജോലിഭാരത്താൽ മനംമടുത്ത ടെക്കികള്‍ ആണ് വയനാട്ടിലേക്കുള്ള സഞ്ചാരികളില്‍ വലിയൊരു വിഭാഗം. അവധിദിനങ്ങള്‍ ശരിക്കൊന്നാഘോഷിച്ച് റീചാര്‍ജ് ചെയ്ത് തിരിച്ചുപോകാന്‍ ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്ത് എത്തുന്നവര്‍ക്കായി, ഇതാ മനോഹരമായ മൂന്നു റൂട്ടുകള്‍. ഓരോ റൂട്ടിലും സന്ദര്‍ശിക്കാവുന്ന ചില മികച്ച ഇടങ്ങളും അറിയാം.  

റൂട്ട് 1 - മൈസൂർ റൂട്ട്

ADVERTISEMENT

ബെംഗളൂരു – ചന്നപട്ടണ – ശ്രീരംഗപട്ടണം – മൈസൂർ – കാട്ടിക്കുളം – വയനാട്

ബെംഗളൂരുവിൽ നിന്ന് മൈസൂർ വഴി വയനാട്ടിലേക്ക് ഏകദേശം 303 കിലോമീറ്റർ ആണ് ദൂരം, ഇത് പൂർത്തിയാക്കാൻ ഏകദേശം 7 മണിക്കൂർ എടുക്കും. വയനാട്ടിലെ വഴികള്‍ മിക്കതും വൈകിട്ടോടെ തന്നെ കോടയിറങ്ങി മൂടിപ്പോകുന്നതിനാല്‍ ഇക്കാര്യം മനസ്സില്‍ വച്ച് വേണം യാത്ര ആരംഭിക്കാന്‍.

ഈ വഴിയിലൂടെ പോകുമ്പോള്‍ ഒപ്പം കാണാവുന്ന ചില ഇടങ്ങള്‍ കൂടി പരിചയപ്പെടാം.

ഹെറിറ്റേജ് വൈനറി: വൈൻ നിർമിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചന്നപട്ടണയിലെ ഹെറിറ്റേജ് വൈനറി സന്ദർശിക്കാം. ഇവിടെയുള്ള റസ്റ്ററന്റുകളിൽ രുചികരമായ പ്രാദേശികവിഭവങ്ങളും പരീക്ഷിക്കാം.

ADVERTISEMENT

ബരാച്ചുക്കി വെള്ളച്ചാട്ടം: മാണ്ഡ്യയിലെ ശിവനസമുദ്രത്തിന് സമീപമാണ് ഗംഭീരമായ ബരാച്ചുക്കി വെള്ളച്ചാട്ടം.

wayanad - Arun P Sidharthan/shutterstock

 

ഗുംബസ്: ടിപ്പു സുൽത്താന്‍റെയും കുടുംബത്തിന്‍റെയും ശ്മശാന അറകൾ ശ്രീരംഗപട്ടണത്തിലെ ഗുംബസിൽ കാണാം.

മൈസൂർ: കാട്ടിക്കുളം കടന്ന് കുറച്ച് മുന്നോട്ട് പോയാൽ നാഗർഹോള ദേശീയോദ്യാനത്തിൽ എത്താം

ADVERTISEMENT

ബാണാസുര സാഗർ അണക്കെട്ട്: മനോഹരമായ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് നടക്കുക മാത്രമല്ല, ബോട്ടിങ്ങും സ്പീഡ് ബോട്ടിങ്ങും പോലുള്ള വിനോദങ്ങളും ഇവിടെ ആസ്വദിക്കാം.

റൂട്ട് 2: കനകപുര റൂട്ട്

ബെംഗളൂരു – കനകപുര – കൊല്ലേഗൽ – ചാമരാജനഗർ – ഗുണ്ട‍‍ൽപേട്ട് – വയനാട്

ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്കുള്ള റോഡ് ട്രിപ്പിനുള്ള മറ്റൊരു മികച്ച റൂട്ടാണിത്. ഏകദേശം 6 മുതൽ 7 മണിക്കൂർ വരെ എടുക്കുന്ന ഈ യാത്ര, ഈ വഴിയിലും അതിശയകരമായ ഒട്ടേറെ കാഴ്ചകള്‍ കാണാനാവും.

ചുഞ്ചി വെള്ളച്ചാട്ടം: കനകപുര പട്ടണത്തിന് ശേഷമാണ് സുന്ദരമായ ചുഞ്ചി വെള്ളച്ചാട്ടം വരുന്നത്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ ട്രെക്കിങ്ങും നടത്താം.

മുതുമല നാഷണൽ പാർക്ക്: ആന, മയിൽ, മാനുകൾ എന്നിങ്ങനെ ഒട്ടേറെ മൃഗങ്ങളും വൈവിധ്യമാര്‍ന്ന സസ്യങ്ങളും ഉള്ള മുതുമല നാഷണൽ പാർക്ക് ഈ റൂട്ടിലാണ്‌.

സുൽത്താൻ ബത്തേരി: പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ജൈനക്ഷേത്രമാണ് സുല്‍ത്താന്‍ ബത്തേരിയിലെ പ്രധാനപ്പെട്ട ഒരു കാഴ്ച.

വയനാട് ഹെറിറ്റേജ് മ്യൂസിയം: വയനാട്ടില്‍ നിന്ന് കണ്ടെത്തിയ ചരിത്രപരമായ പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞ ഹെറിറ്റേജ് മ്യൂസിയമാണ് ഇവിടുത്തെ വിലമതിക്കാനാവാത്ത മറ്റൊരു കാഴ്ച.

എടക്കൽ ഗുഹകൾ: ലോകപ്രശസ്തമായ എടക്കൽ ഗുഹകളും ഈ യാത്രക്കിടെ സന്ദര്‍ശിക്കാം.

റൂട്ട് 3: സോമനാഥ്പൂർ-ബന്ദിപ്പൂർ റൂട്ട്

ബെംഗളൂരു – ചന്നപട്ടണ – മലവള്ളി – സോമനാഥപുര – ഗുണ്ടല്‍പേട്ട്– ബന്ദിപ്പൂർ –വയനാട്

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയും ദേശീയ ഉദ്യാനത്തിലൂടെയും കടന്നുപോകുന്ന പാതയാണിത്. യാത്രയില്‍ ഉടനീളം വണ്ടി നിര്‍ത്തി വിശ്രമിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട്.

ചെന്നകേശവ ക്ഷേത്രം: ഹൊയ്സാല സാമ്രാജ്യത്തിന്‍റെ അതിമനോഹരമായ വാസ്തുവിദ്യയാണ് ചെന്നകേശവ ക്ഷേത്രത്തിന്‍റെ മുഖമുദ്ര. ഇവിടെ ഇറങ്ങി അല്‍പ്പനേരം റിലാക്സ് ചെയ്ത് യാത്ര തുടരാം. 

ഗോപാലസ്വാമി ബേട്ട: ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഗുണ്ട്‌ലുപേട്ടിലെ ഒരു ക്ഷേത്രമാണിത്.

ബന്ദിപ്പൂർ കടുവാ സങ്കേതവും ദേശീയ ഉദ്യാനവും: കടുവകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ പറ്റിയ സ്ഥലമാണ് ബന്ദിപ്പൂർ ടൈഗർ റിസർവും നാഷണൽ പാർക്കും.

ചെമ്പ്ര കൊടുമുടി: കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെക്കുകളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടിയിലേക്കുള്ള യാത്ര. സമയമുണ്ടെങ്കില്‍ ഈ ട്രെക്ക് പൂര്‍ത്തിയാക്കാം.

English Summary: 3 Exciting Routes for a Bangalore to Wayanad Road Trip