ഹൈവേയിൽനിന്നു തിരിഞ്ഞ് റെയിൽവേ ഗേറ്റും കടന്ന് ഉള്ളിലേക്ക് പോകുന്തോറും മധ്യപ്രദേശിന്റെ ഗ്രാമാന്തരീക്ഷമാണ് കാണുന്നത്. കുറച്ചു കൂടി മുന്നിലേക്ക് ചെല്ലുമ്പോൾ ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞ് നമ്മൾ കടന്നു ചെല്ലുന്നത് കേരളത്തിലെ മലമ്പുഴയെയും മറ്റും ഓർമിപ്പിക്കുന്ന പ്രകൃതിഭംഗിയിലൂടെയാണ്.

ഹൈവേയിൽനിന്നു തിരിഞ്ഞ് റെയിൽവേ ഗേറ്റും കടന്ന് ഉള്ളിലേക്ക് പോകുന്തോറും മധ്യപ്രദേശിന്റെ ഗ്രാമാന്തരീക്ഷമാണ് കാണുന്നത്. കുറച്ചു കൂടി മുന്നിലേക്ക് ചെല്ലുമ്പോൾ ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞ് നമ്മൾ കടന്നു ചെല്ലുന്നത് കേരളത്തിലെ മലമ്പുഴയെയും മറ്റും ഓർമിപ്പിക്കുന്ന പ്രകൃതിഭംഗിയിലൂടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈവേയിൽനിന്നു തിരിഞ്ഞ് റെയിൽവേ ഗേറ്റും കടന്ന് ഉള്ളിലേക്ക് പോകുന്തോറും മധ്യപ്രദേശിന്റെ ഗ്രാമാന്തരീക്ഷമാണ് കാണുന്നത്. കുറച്ചു കൂടി മുന്നിലേക്ക് ചെല്ലുമ്പോൾ ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞ് നമ്മൾ കടന്നു ചെല്ലുന്നത് കേരളത്തിലെ മലമ്പുഴയെയും മറ്റും ഓർമിപ്പിക്കുന്ന പ്രകൃതിഭംഗിയിലൂടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈവേയിൽനിന്നു തിരിഞ്ഞ് റെയിൽവേ ഗേറ്റും കടന്ന് ഉള്ളിലേക്ക് പോകുന്തോറും മധ്യപ്രദേശിന്റെ ഗ്രാമാന്തരീക്ഷമാണ് കാണുന്നത്. കുറച്ചു കൂടി മുന്നിലേക്ക് ചെല്ലുമ്പോൾ ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞ് നമ്മൾ കടന്നു ചെല്ലുന്നത് കേരളത്തിലെ മലമ്പുഴയെയും മറ്റും ഓർമിപ്പിക്കുന്ന പ്രകൃതിഭംഗിയിലൂടെയാണ്. പക്ഷേ, കയറ്റം കയറി നമ്മളെത്തുന്നത് 30,000 വർഷങ്ങൾക്കു മുൻപ് ആദിമ മനുഷ്യർ ഒരുക്കിയ അദ്ഭുതമുണർത്തുന്ന സൃഷ്ടികളിലേക്കും. മനുഷ്യപരിണാമ ചരിത്രവും മഹാഭാരതവും വിശ്വാസവുമെല്ലാം ഇടകലർന്ന് കിടക്കുന്ന ഭൂമികയാണ് ഭീംബേട്ക. ഇപ്പോൾ മികച്ച റോഡുകളും ഗുഹകളിലേക്ക് കല്ലുപാകിയ നടപ്പാതയുമെല്ലാമായി ഈ ഗുഹകൾ കൂടുതൽ സഞ്ചാരികളെ തേടുകയാണ്. യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചയിടം കൂടിയാണ് ഭീംബേട്ക.

ഭീംബേട്കയിലെ ഗുഹാ ചിത്രങ്ങൾ. ചിത്രം: mptourism

മനുഷ്യന്റെ ആദ്യകാല കലാസൃഷ്ടികളാണ് ഗുഹാചിത്രങ്ങൾ. പരിണാമവും പ്രാചീന കാലത്തെ മനുഷ്യന്റെ ജീവിതവുമെല്ലാം ഗുഹാചിത്രങ്ങളിൽനിന്ന് മനസ്സിലാക്കാം. ലോകത്തെതന്നെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ഗുഹാചിത്രമാണ് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിനു സമീപത്തെ ഭീംബേട്ക ഗുഹകളിലുള്ളത്. ലോകത്ത് ഇതുവരെ കണ്ടെത്തിയ നർത്തകരുടെ ചിത്രങ്ങളിൽ ഏറ്റവും പ്രാചീനമായത് ഭീംബേട്കയിലാണ‌്. ഭോപാലിൽനിന്ന് 45 കിലോമീറ്റർ അകലെ റെയ്സൻ ജില്ലയിൽ രതാപാനി വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട കാടിനുള്ളിലാണ് ഭീംബേട്ക. 10 കിലോമീറ്റർ നീളത്തിലും 3 കിലോമീറ്റർ വിസ്തൃതിയിലുമാണ് ഈ സ്ഥലം പരന്നു കിടക്കുന്നത്. 800ലധികം ഗുഹകളുള്ളതിൽ ഏകദേശം 500 എണ്ണത്തിൽ ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിന്ധ്യാപർവതത്തിന്റെ തെക്കൻ അടിവാരത്തിലാണ് ഈ ഗുഹകൾ.

ഭീംബേട്കയിലെ ഗുഹാചിത്രങ്ങൾ. ചിത്രം: bhopal.nic.in
ADVERTISEMENT

 

∙ ട്രെയിൻ യാത്രയിൽ കണ്ടെത്തിയ ഗുഹ

 

1956ൽ ഡോ.വിഷ്ണു ശ്രീധർ വാക്കേങ്കർ എന്ന പുരാവസ്തു ഗവേഷകൻ ഈ സ്ഥലം കണ്ടെത്തുന്നതു വരെ ഇതിനെപ്പറ്റി ആർക്കും അറിയില്ലായിരുന്നു. അന്ന് അദ്ദേഹം ഭോപാലിൽ നിന്ന് ഇറ്റാർസിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉയർന്നു നിൽക്കുന്ന ഗുഹ പോലെയുള്ള പാറക്കെട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ സ്ഥലത്തെപ്പറ്റിയും അതിന്റെ പഴക്കത്തെപ്പറ്റിയും അറിയുന്നത്. വിശദമായ പരിശോധനയിൽ ഗുഹയുടെ ഭിത്തികളിലും മേൽക്കൂരയിലും കണ്ട ചിത്രപ്പണികൾ പുരാതനമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് തന്റെ ജീവിതംതന്നെ ആ ഗുഹാചിത്രങ്ങൾക്കു വേണ്ടി മാറ്റിവച്ചു. ഈ പര്യവേഷണത്തിന് രാജ്യം അദ്ദേഹത്തെ 1975ൽ പത്മശ്രീ നൽകി ആദരിക്കുയും ചെയ്തു.

ഭീംബേട്കയിലെ ഗുഹകളിലൊന്ന്. ചിത്രം: bhopal.nic.in
ADVERTISEMENT

 

ഭീംബേട്കയിലെ ഗുഹകളിലേക്കുള്ള വഴികാട്ടി.

∙ ലക്ഷം വർഷങ്ങൾക്കു മുൻപേ...

 

ക്രിസ്തുവിന് മുൻപ് പതിനായിരം വർഷങ്ങൾക്കിപ്പുറമുള്ള വിവിധ കാലഘട്ടങ്ങളിൽ ഈ ഗുഹയിൽ ജീവിച്ചിരുന്ന മനുഷ്യർ വരച്ച ചിത്രങ്ങളാണിവ. ക്രിസ്തുവിന് മുൻപ് നാല്, ആറ് നൂറ്റാണ്ടുകൾക്കിടയിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ വെളുപ്പ്, ചുവപ്പ്, മഞ്ഞ ചായങ്ങൾ ഉപയോഗിച്ചുള്ളവയാണ്. ദൈവങ്ങളുടെയും യക്ഷൻമാരുടെയുമെല്ലാം ചിത്രങ്ങളാണ് ഇതിലധികവും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചത് ഇവിടെനിന്നാണ്. പാറയുടെ ഉപരിതലത്തിൽ മനുഷ്യ നിർമിതമായ ചെറിയ കുഴികൾ കാണാം. ഒരു ലക്ഷം വർഷങ്ങൾക്ക് മുൻപുണ്ടാക്കിയവയാണ് ഇവയെന്ന് കണക്കാക്കു‌ന്നു. അതായത് ലക്ഷം വർഷങ്ങൾക്ക് മുൻപു തന്നെ ഭീംബേട്കയിൽ മനുഷ്യ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാം. ആദിമ മനുഷ്യന്റെ അധിവാസത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച സുപ്രധാന തെളിവുകളിൽ ഒന്നാണിത്.

ഭീംബേട്കയിലെ ഗുഹാചിത്രങ്ങൾ. ചിത്രം: bhopal.nic.in
ADVERTISEMENT

 

കൈകൾ കോർത്ത് നൃത്തം ചെയ്യുന്ന സംഘങ്ങളും വാദ്യമേളക്കാരനും ഉൾപ്പെട്ട ചിത്രമാണ് ഇവിടെയുള്ളത്. മൃഗങ്ങളുടെയും വേട്ടക്കാരുടെയും യോദ്ധാക്കളുടെയും സ്ത്രീകളുടെയും ഒട്ടേറെ ചിത്രങ്ങൾ ഭീംബേട്കയിലെ ഗുഹകൾക്കുള്ളിലുണ്ട്. ത്രിശൂലം കൈയ്യിലേന്തി നൃത്തം ചവിട്ടുന്ന ശിവന്റെ ചിത്രവും വ്യത്യസ്തമാണ്. പച്ചിലകളുടെയും കായകളുടെയും പഴങ്ങളുടെയും നീരുപയോഗിച്ച് വരച്ച ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങൾക്ക് മുപ്പതിനായിരം വർഷങ്ങൾ വരെ പഴക്കമുണ്ടെന്നാണ് കണക്കുകൂട്ടൽ. കാട്ടുമൃഗങ്ങളുടെ രൂപങ്ങളാണ് ഇക്കൂട്ടത്തിൽ ഏറെയുള്ളത്. മുപ്പതിനായിരം വർഷം കഴിഞ്ഞിട്ടും ഈ ചിത്രങ്ങൾ ഇങ്ങനെ മങ്ങാതെ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് സംശയം തോന്നാം. കല്ലിൽ ആഴത്തിൽ ഇറങ്ങുന്ന പ്രത്യേകതരം ചായംകൊണ്ട് വരച്ചതായതുകൊണ്ടാണിതെന്ന് ഗവേഷകർ പറയുന്നു. മരങ്ങളുടെ ഇലകളിലും കായകളിലും നിന്നുണ്ടാക്കിയ ചായങ്ങളാണെന്നാണ് നിഗമനം. പക്ഷേ, ഏതുതരം മരങ്ങളിൽ നിന്നാവാം ഈ ചായങ്ങളെന്നത് ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല. 

 

ഗുഹയുടെ ഉൾവശത്ത് മഴയോ വെയിലോ ഏൽക്കാത്ത ഇടങ്ങളിലായതുകൊണ്ടാണ് ഈ ചിത്രങ്ങൾ കാലത്തെ അതിജീവിച്ചതിന് പറയാം. ഇതിൽ ഏറ്റവും പുതിയ ചിത്രങ്ങൾ ക്രിസ്തുവിന് ശേഷം അഞ്ചു മുതൽ പത്തുവരെ നൂറ്റാണ്ടുകളിൽ വരയ്ക്കപ്പെട്ടവയാണെന്നു കരുതപ്പെടുന്നു. ‘സൂ റോക്ക്’ എന്നറിയപ്പെടുന്ന ഗുഹയിലെ ചിത്രങ്ങളിൽ ആന, കാട്ടുപോത്ത്, മയിൽ, മാൻ, പാമ്പുകൾ തുടങ്ങിയവയെയെല്ലാം കാണാം. വാളും പരിചയും അമ്പും വില്ലുമെല്ലാം കൈയിലേന്തിയ വേട്ടക്കാരും കൂട്ടത്തിൽ ഉണ്ട്. ഗുഹകളിലെ ആകെ ചിത്രങ്ങളിൽ ഏറ്റവും സമീപകാലത്ത് വരയ്ക്കപ്പെട്ടതാണ് ഈ ചിത്രങ്ങൾ എന്നുകരുതുന്നു. എഡി ആറാം നൂറ്റാണ്ടിന് ശേഷമാവണം ഈ ചിത്രങ്ങൾ വരയ്ക്കപ്പെട്ടത്. കുന്തവും അമ്പുകളും ഉപയോഗിച്ച് വേട്ടയാടുന്ന മനുഷ്യരുടെ കുഞ്ഞു ചിത്രങ്ങൾ ആകർഷകമാണ്. ക്രിസ്തുവിന് മുൻപ് അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് വർഷങ്ങളിലാണ് ഈ ചിത്രങ്ങൾ വരച്ചതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. സംഗീതോപകരണങ്ങൾ, വേട്ടയാടിക്കൊന്ന മൃഗങ്ങളുമായി നിൽക്കുന്ന പുരുഷൻമാർ, ഗർഭിണികൾ, അമ്മയും കുഞ്ഞും- ഇങ്ങനെ വൈവിധ്യമുള്ള ചിത്രങ്ങൾ ഈ കാലഘട്ടത്തിലേതായി കാണാം.

 

∙ മനുഷ്യ പരിണാമം ചിത്രങ്ങളിലൂടെ...

 

ഭീംബേട്കയിലെ ഗുഹാചിത്രങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അതിൽ മനുഷ്യന്റെ പരിണാമത്തിന്റെ കഥയും ഒളിഞ്ഞു കിടക്കുന്നുണ്ട്. ഏതോ കാലത്ത് മനുഷ്യ ജീവിതത്തിന്റെ ചിത്രങ്ങൾ വരച്ചതാണെങ്കിലും ഘട്ടം ഘട്ടമായി മനുഷ്യന് പരിണാമം സംഭവിക്കുന്നത് ചിത്രങ്ങളിൽ കാണാം. ഭീംബേട്കയിൽ ആദിമ മനുഷ്യൻ ആദ്യമെത്തുമ്പോൾ ഇന്നുള്ളതിനേക്കാൾ ഏറെ ഉയരത്തിൽ മണ്ണും വെള്ളവുമുണ്ടായിരുന്നു. അന്ന് മനുഷ്യന് കയ്യെത്തിയിരുന്ന ഗുഹയുടെ മുകൾ ഭാഗം ഇപ്പോൾ മൂന്നാൾ ഉയരത്തിലായി. മണ്ണ് മാറിയതും വെള്ളം ഒഴുകിയതും പാറക്കെട്ടിലെ പാടുകളിൽനിന്ന് വ്യക്തം. ഒരു ഗുഹയിലെ എല്ലാ ചിത്രവും ഒരേ കാലത്ത് വരച്ചവയല്ല. പല കാലങ്ങളിലായി പരിണാമത്തിന്റെ പല ഘട്ടങ്ങളിലുള്ളവർ വരച്ചതാണ്. 

 

ഭീംബേട്കയിലെ ആമക്കല്ല്. ചിത്രം: mptourism

മുൻപു വരച്ച ചിത്രങ്ങളെ മായ്ക്കുകയോ, അവയുടെ മുകളിൽ അടുത്ത ചിത്രം വരയ്ക്കുകയോ ചെയ്യാതെ, ആദ്യ ചിത്രത്തിന്റെ ഭംഗി വർധിപ്പിക്കുംവിധമാണ് മിക്ക ഗുഹാചിത്രങ്ങളുമുള്ളത്. മണ്ണിന്റെ നിരപ്പ് കുറഞ്ഞു വന്നത് മണ്ണിൽ നിന്നാൽ മനുഷ്യന് എത്തുന്ന ഉയരത്തിലും കുറവുണ്ടാക്കി. അതിനാൽത്തന്നെ ഗുഹകളിൽ ഏറ്റവും മുകളിലുള്ളവ പഴക്കമേറിയ ചിത്രങ്ങളും ഏറ്റവും താഴെയുള്ളവ താരതമ്യേന പുതിയവയുമാകുമെന്നാണ് നിഗമനം. ആദ്യകാല ചിത്രങ്ങളിൽ മനുഷ്യനെ ഒറ്റയ്ക്കാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ പതിയെ കൂട്ടമായി ജീവിച്ചതിന്റെ ഉദാഹരണങ്ങൾ ചിത്രങ്ങളിൽ കാണാം. പുരുഷനും സ്ത്രീയും ചേർന്ന് കുടുംബമാകുന്നതിന്റെയും കുട്ടികൾക്കൊപ്പം നിൽക്കുന്നതിന്റെയും കുടുംബത്തിലെ എല്ലാവരും ചേർന്ന് ഗർഭിണിയെ ശുശ്രൂഷിക്കുന്നതിന്റെയും ഗുഹാചിത്രങ്ങൾ ഭീംബേട്കയിലുണ്ട്.

 

∙ നായാട്ടിൽനിന്ന് സഹവാസിയിലേക്ക്

 

മൃഗങ്ങളുമായി ബന്ധപ്പെട്ട ചിതങ്ങളാണ് ഭീംബേട്കയിൽ ഏറ്റവും കൂടുതലുള്ളത്. ആദ്യകാല ഗുഹാചിത്രങ്ങളിൽ, രൂപം വ്യക്തമാകാത്ത മൃഗങ്ങളെയാണ് കാണാനാകുക. പിന്നീട് മൃഗങ്ങളുടെ രൂപം വ്യക്തമാകുന്നതായി കാണാം. അതിനൊപ്പം ചിത്രങ്ങളിലൂടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെയും പിന്നീട് സഹജീവികളാകുന്നതിന്റെയും തെളിവുകളും ലഭിക്കുന്നുണ്ട്. മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷണമാക്കാനായി പിന്നാലെ ഓടുന്ന ചിത്രങ്ങളുണ്ട്. മൃഗങ്ങളെ വളഞ്ഞിട്ട് പിടിക്കുന്ന ചിത്രങ്ങളുണ്ട്. മൃഗങ്ങൾ മനുഷ്യനൊപ്പം വാസം തുടങ്ങുന്ന ചിത്രങ്ങളും തുടങ്ങി ആനയുടെയും കുതിരയുടെയും പുറത്തേറി യാത്ര ചെയ്യുന്ന മനുഷ്യന്റെ ചിത്രങ്ങളും ഭീംബേട്കയിലുണ്ട്. കുതിരപ്പുറത്തേറി നായാട്ട് നടത്തുന്ന ചിത്രങ്ങൾ പലതും സമീപകാലത്തെ ഓർമിപ്പിക്കുന്നവയാണ്.

 

∙ വെള്ളയും ചുവപ്പും വരകൾ

 

പാറകളിൽ വെള്ള നിറത്തിലുള്ള ചിത്രങ്ങളും അവയ്ക്കു താഴെയായി ചുവപ്പു നിറത്തിലുള്ള ചിത്രങ്ങളുമാണ് ഭീംബേട്കയിൽ കാണാനാകുക. പാറയിൽ പാറക്കഷ്ണംകൊണ്ട് കോറിയിട്ട ചിത്രങ്ങളാണ് വെള്ള നിറത്തിൽ കാണുന്നത്. ചെമ്മണ്ണിലെ ചുവന്ന കല്ലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ ചുവപ്പു നിറത്തിലും കാണുന്നു. ഇവയ്ക്കു പുറമെ മഞ്ഞ നിറത്തിലുള്ള വരകളും ഗുഹകളിലുണ്ട്. ആദ്യം കല്ല് ഉപയോഗിച്ച് വരച്ചിരുന്നവർ പിന്നീട് ചുവന്ന കല്ല് കണ്ടെത്തുകയും അവ ഉപയോഗിച്ചാൽ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവ് കിട്ടുമെന്ന് കണ്ടെത്തുകയുമായിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ പാറക്കഷ്ണം ലഭിക്കാൻ ബുദ്ധിമുട്ടില്ല. നിലത്തു കിടന്ന കല്ലെടുത്ത് വരച്ചതാകാം. എന്നാൽ മണ്ണിന്റെ ഉപരി പാളിക്കു താഴെയുള്ള ചുവന്ന കല്ല് ചിത്രരചനയ്ക്ക് ഉപയോഗിച്ചതിൽനിന്ന്, എന്തോ ആവശ്യങ്ങൾക്ക് മണ്ണിളക്കിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കൃഷി ചെയ്യാനായി മണ്ണ് ഉഴുതപ്പോഴാകാം ചുവന്ന കല്ലുകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് ഒരു വിഭാഗം ചരിത്ര ഗവേഷകർ അനുമാനിക്കുന്നു. പിന്നീട് കായകളുടെയും ഇലകളുടെയും മറ്റും നീരെടുത്ത് കൂടുതൽ മികച്ച രചനകൾ നടത്തുകയും ചെയ്തു. ഇതിനുപയോഗിച്ച മിശ്രിതം ഇന്നും അജ്ഞാതമാണ്.

 

∙ 57 കോടി വർഷം പഴക്കമുള്ള ഫോസിൽ

 

ഭീംബേട്ക ഗുഹയിൽ സന്ദർശനം നടത്തിയ ചരിത്ര ഗവേഷകർ കണ്ടെത്തിയത് 57 കോടി വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ജീവിയുടെ ഫോസിൽ. പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പരന്ന ഇല പോലത്തെ ഫോസിലാണ് കണ്ടെത്തിയത്. ‍ഡിക്കിൻസോന്യയുടെ ഫോസിൽ ആണിതെന്ന് പരിശോധനയിലാണ് തെളിഞ്ഞത്. ഭൂമിയിൽ ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ജീവിയായി കണക്കാക്കുന്നത് ‍ഡിക്കിൻസോന്യയെയാണ്. 17 ഇഞ്ച് വലുപ്പമുള്ള ഫോസിലാണിത്. ഓസ്ട്രേലിയ, റഷ്യ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇതിനു മുൻപ് ഡിക്കിൻസോന്യയെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെ വകഭേദമായ ഇവ കടലിലും കരയിലുമായിട്ടാണ് ജീവിച്ചിരുന്നത് എന്നാണ് അനുമാനം. ഇന്ത്യയിൽ കണ്ടെത്തിയ ഫോസിലുകളിൽ ഏറ്റവും പഴക്കമുള്ളതാണ് ഇവ.

 

∙ ‘ആമക്കല്ല്’

 

വലിയ ആമയുടെ ആകൃതിയിൽ വലിയൊരു പാറയുണ്ട് ഭീംബേട്കയിൽ. കാലാന്തരങ്ങളി‍ൽ വെള്ളമൊഴുകിയും രാസപ്രവർത്തനങ്ങൾ വഴിയുമാണ് പാറയ്ക്ക് ആമയുടെ ആകൃതി ലഭിച്ചത്. ഇന്ന് വലിയൊരു പാറയ്ക്കു മുകളിൽ ഇരിക്കുന്നതു പോലെയാണ് ആമയെ കാണുന്നത്. എന്നാൽ പണ്ട് ഇതിനു മുകളിലൂടെ വെള്ളം ഒഴുകിയിരുന്നെന്ന് പഠനങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഓരോ കാലത്തും വെള്ളമൊഴുകിയ പാടുകൾ പല പാറകളിലും ഇപ്പോഴും കാണാം.

 

∙ നാച്വറൽ ബഡ്ഡിങ്

 

ഭീംബേട്ക ഗുഹകൾ കണ്ട് നടക്കുന്നതിനിടയിൽ സമീപത്തെ മരങ്ങളിലേക്കു കൂടി നോക്കണം. പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ച ചിലപ്പോൾ കാണാനാകും. ഒരു മരത്തിൽ മറ്റൊരു മരം വളരുന്ന കാഴ്ച. ഇന്ന് ബ‍ഡ്ഡിങ് വഴി ഒരു മരത്തിന്റെ തണ്ടിൽ മറ്റൊന്ന് ചേർക്കാറുണ്ട്. എന്നാൽ ഇവിടെ മനുഷ്യനല്ല, പ്രകൃതി തന്നെയാണ് ബഡ്ഡിങ് നടത്തിയത്. പക്ഷികളും കുരങ്ങ്, അണ്ണാൻ തുടങ്ങിയ മൃഗങ്ങളും ഭക്ഷണമാക്കുന്ന കായ്കളിൽനിന്ന് വിത്ത് മരക്കൊമ്പിൽ വീഴും. അനുകൂല സാഹചര്യത്തിൽ അവയിൽ പൊട്ടി മുളയ്ക്കുകയും പതിയെ മരത്തിന്റെ തടിയിലേക്ക് ഇറങ്ങുകയും ചെയ്യും. മരത്തിന്റെ വേര് വലിച്ചെടുക്കുന്ന ജലത്തിന്റെയും മറ്റ് മൂലകങ്ങളുടെയും ഒരു പങ്ക് ഉപയോഗിച്ച് പുതിയ മരക്കൊമ്പ് കൂടി വളരും. ഒരു മരത്തിൽ രണ്ടു തരം കായ്കളും ഇവിടെ സീസണിൽ കാണാനാകും.

 

∙ ഭീംബേട്കയിലേക്ക് എങ്ങനെയെത്താം?

 

ഭീംബേട്കയിലിപ്പോൾ നവീകരണം നടക്കുകയാണ്. ഗുഹകൾ നമ്പറിട്ട്, ഓരോന്നിലേക്കും കല്ലു പാകിയ നടപ്പാതയൊരുക്കുന്നു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ഭീംബേട്ക മാറുകയാണ്. എന്നാൽ അന്തരീക്ഷ താപനില ഉയരുന്നതിന് അനുസരിച്ച് ഗുഹാചിത്രങ്ങൾ വേഗത്തിൽ മങ്ങുന്നുണ്ട്. ഇത്രയും കാലത്തെ അതിജീവിച്ച ചിത്രങ്ങൾക്ക് താപനിലയിൽ വർധനവുണ്ടാവുന്നത് തിരിച്ചടിയാണ്. താപനിലയിൽ വലിയ മാറ്റമുണ്ടായാൽ പാറകളിൽ കൂടുതൽ രാസപരിണാമം നടക്കുമെന്നും ചിത്രങ്ങൾക്ക് ഉപയോഗിച്ച രാസവസ്തുക്കൾ നശിച്ചു ചിത്രങ്ങൾ ഇല്ലാതാകുമെന്നും ഭയക്കുന്നുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാനും മറ്റും ശ്രമിക്കുന്നുണ്ട്. ഭോപാലിൽനിന്ന് എൻഎച്ച് 46ൽ ഹോഷങ്കാബാദ് റോഡിലൂടെ ഇറ്റാർസി ഭാഗത്തേക്ക് യാത്ര ചെയ്താൽ ഭൈയ്യാപുർ കഴിഞ്ഞു വലത്തേക്ക് തിരിയണം. റെയിൽവേ ലെവൽക്രോസ് കടന്ന് നേരെയെത്തുന്നത് ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടത്തിലേക്കാണ്. ചരിത്രമറിയുന്ന ടൂറിസ്റ്റ് ഗൈഡിനെക്കൂടി കിട്ടിയാൽ ഗുഹായാത്ര ഗംഭീരമാക്കാം.

 

∙ പേരു വന്ന വഴി

 

മഹാഭാരതത്തിൽ രണ്ടാമത്തെ പാണ്ഡവനായ ഭീമൻ വിശ്രമിച്ചയിടം എന്നതിൽ നിന്നാണ് ഭീംബേട്ക എന്ന േപരു വന്നത്. വനവാസ കാലത്ത് ഭീമൻ നാട്ടുകാരുമായി സംവദിച്ച സ്ഥലമാണിതെന്നും പ്രാദേശികമായി പറയപ്പെടുന്നുണ്ട്. പാറകൾക്കിടയിൽ വലിയ കസേര പോലെയൊരു ഭാഗവുമുണ്ട്. അമാനുഷികനായ ഭീമൻ ഈ ഭാഗത്തെ കസേരയാക്കിയെന്നാണ് വിശ്വാസം. ഈ ഭാഗത്ത് ഒരു ക്ഷേത്രവുമുണ്ട്. ഭീംബേട്ക ക്ഷേത്രം എന്നുതന്നെയാണ് പേര്. പുരാതന രീതിയിലുള്ള പൂജകളാണ് ഇപ്പോഴും നടക്കുന്നത്. അവിടുത്തെ പൂജാരിയാകട്ടെ, വർഷങ്ങളായി ആഹാരം കഴിച്ചിട്ടില്ലെന്ന് ഗൈഡ് പറയുന്നു. വെള്ളം മാത്രം കുടിച്ചും വെയിലിൽനിന്ന് ഊർജം സ്വീകരിച്ചുമാണത്രേ പൂജാരി ജീവിക്കുന്നത്!

 

English Summary: A Historical Travel Through Rock Shelters of Bhimbetka, Madhya Pradesh