കൊൽക്കത്ത മോഹിപ്പിക്കുന്നതാരെയാണ്.. വായനാശിലമുള്ളവൻ, സിനിമാപ്രേമി, രാഷ്ട്രീയാഭിമുഖ്യമുള്ളവൻ, അധ്യാത്മിക സഞ്ചാരി, കലാസ്നേഹി എന്തിനു ഭക്ഷണപ്രിയനായ ഒരുവൻ പോലും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന മഹാനഗരമാണ് കൽക്കട്ട. ഇന്നതു കൊൽക്കത്തയാണ്. വിശദീകരിക്കാനാകാത്ത ഏതൊക്കെയോ സാദ്യശ്യങ്ങളാൽ കേരളവും

കൊൽക്കത്ത മോഹിപ്പിക്കുന്നതാരെയാണ്.. വായനാശിലമുള്ളവൻ, സിനിമാപ്രേമി, രാഷ്ട്രീയാഭിമുഖ്യമുള്ളവൻ, അധ്യാത്മിക സഞ്ചാരി, കലാസ്നേഹി എന്തിനു ഭക്ഷണപ്രിയനായ ഒരുവൻ പോലും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന മഹാനഗരമാണ് കൽക്കട്ട. ഇന്നതു കൊൽക്കത്തയാണ്. വിശദീകരിക്കാനാകാത്ത ഏതൊക്കെയോ സാദ്യശ്യങ്ങളാൽ കേരളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത മോഹിപ്പിക്കുന്നതാരെയാണ്.. വായനാശിലമുള്ളവൻ, സിനിമാപ്രേമി, രാഷ്ട്രീയാഭിമുഖ്യമുള്ളവൻ, അധ്യാത്മിക സഞ്ചാരി, കലാസ്നേഹി എന്തിനു ഭക്ഷണപ്രിയനായ ഒരുവൻ പോലും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന മഹാനഗരമാണ് കൽക്കട്ട. ഇന്നതു കൊൽക്കത്തയാണ്. വിശദീകരിക്കാനാകാത്ത ഏതൊക്കെയോ സാദ്യശ്യങ്ങളാൽ കേരളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത മോഹിപ്പിക്കുന്നതാരെയാണ്? വായനാശീലമുള്ളവർ, സിനിമാപ്രേമി, രാഷ്ട്രീയാഭിമുഖ്യമുള്ളവർ, അധ്യാത്മിക സഞ്ചാരി, കലാസ്നേഹി, എന്തിന്, ഭക്ഷണപ്രിയർ പോലും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന മഹാനഗരമാണ് കൽക്കട്ട. ഇന്നതു കൊൽക്കത്തയാണ്. വിശദീകരിക്കാനാകാത്ത ഏതൊക്കെയോ സാദ്യശ്യങ്ങളാൽ കേരളവും ബംഗാളും എവിടെയൊക്കെയോ കൈകോർത്തു പിടിക്കുന്നുണ്ട്. കൊൽക്കത്തയ്ക്കുള്ള ഫ്ലൈറ്റും കാത്ത് ബെംഗളൂരു എയർപോർട്ടിലിരിക്കുമ്പോൾ വെറുതേ ഓർത്തു, ഇതു രണ്ടാം തവണയാണ് ആ മഹാനഗരത്തിലേക്ക്. മറ്റു വിനോദകേന്ദ്രങ്ങൾ നൽകുന്ന സുഖലോലുപതയ്ക്കായി അവിടേക്കു പോകേണ്ടതില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും മകളോടും പലതവണ പറഞ്ഞിരുന്നു. അഞ്ചു വർഷം മുൻപ് നടത്തിയ ആദ്യയാത്രയിലെ കാഴ്ചകളോടും അനുഭവങ്ങളോടും ചേർത്തു തന്നെ കൊൽക്കത്തയെ വിവരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. അന്ന് ഡിസംബറിലെ ഇളംകുളിരിലേക്കാണ് വന്നിറങ്ങിയതെങ്കിൽ ഇത്തവണ കത്തിപ്പടരുന്ന ചൂടിൽ വെന്തുരുകിയാണ് ആ മഹാനഗരത്തിൽ അലഞ്ഞു തിരിഞ്ഞത്. രാഷ്ട്രീയവും സാംസ്കാരികവുമായ നവോത്ഥാനത്തിൻന്റെയും അതിനു ചുക്കാൻ പിടിച്ച ചരിത്രപുരുഷൻമാരുടെയും സ്മരണകളിരമ്പുന്ന നഗരത്തിലേക്കാണു വന്നിറങ്ങിയിരിക്കുന്നതെന്ന് ഓർത്തപ്പോൾ മനസ്സൊന്ന് ഉണർന്നതു പോലെ.

Read Also : ഈ രാജ്യങ്ങളിൽ പോകണോ? ചില വിചിത്ര നിയമങ്ങൾ


ഇക്കഴിഞ്ഞ മേയിലായിരുന്നു യാത്ര. ശാന്തിനികേതനിൽ വിശ്വഭാരതി സർവകലാശാല സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിൽ ഗവേഷക എന്ന നിലയിൽ ഒരു വിഷയം അവതരിപ്പിക്കാൻ അവസരം ലഭിച്ചതാണ് ഈ രണ്ടാംവരവിനു പിന്നിൽ. അല്ലെങ്കിൽ, ഒന്നു കൂടി വരണമെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്ന് സ്വയം ചോദിച്ചു. തോന്നിയിരുന്നു, പക്ഷേ കൊൽക്കത്തയിലെ തിരക്കിലേക്കല്ല, മൂന്നര പതിറ്റാണ്ടു വിപ്ലവപാർട്ടി അടക്കി ഭരിച്ചിട്ടും ഒരു വിപ്ലവവും നടക്കാത്ത ബംഗാളിന്റെ ഉൾക്കാഴ്ചകളിലേക്കാകണം ആ യാത്രയെന്നായിരുന്നു ആഗ്രഹം. പക്ഷേ ട്രെയിനിലെ ജാലകത്തിലൂടെ കണ്ട പരന്നുകിടക്കുന്ന പാടങ്ങളും ഒറ്റപ്പെട്ട മനുഷ്യരും അവരുടെ കുടിലുകളും നൽകിയ വിദൂര ദൃശ്യങ്ങളിലേക്കു പരിമിതപ്പെട്ടുപോയ സങ്കടം ബാക്കിയുണ്ട്. ആ കാഴ്ചകൾ പക്ഷേ പറഞ്ഞു തന്നിരുന്നു, ബംഗാളിനെ പ്രശസ്തമാക്കുന്ന എല്ലാ ഘടകങ്ങൾക്കുമൊപ്പം ജാതി കൊണ്ടും പണം കൊണ്ടും നിറം കൊണ്ടുമൊക്കെ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ കൂടി നാടാണിതെന്ന്..

 

Image Credit : Rathi Narayanan
ADVERTISEMENT

 

നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങി പുറത്തു വരുമ്പോൾ പുറത്ത് അത്യാവശ്യം ചൂടുണ്ടായിരുന്നു. പഴയ അംബാസഡർ കാറുകളാണ് സഞ്ചാരികൾക്ക് ഏറ്റവും എളുപ്പം ലഭ്യമാകുന്ന വാഹനസൗകര്യം. ഊബറും ഒലയുമൊക്കെ ബുക്ക് ചെയ്ത് നോക്കി നിൽക്കുന്നതിനേക്കാൾ സൗകര്യം ടാക്സി തന്നെയാണ്. പക്ഷേ സ്ഥലം കൃത്യമായി അറിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പിന്നീടുള്ള ദിവസങ്ങളിലെ അനുഭവങ്ങൾ വ്യക്തമാക്കി. ടാക്സി സ്റ്റാൻഡിലെ അംബാസഡർ കാറുകൾക്കായി പ്രീപെയ്ഡ് കൗണ്ടറിന് മുന്നിൽ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഓൺലൈൻ ടാക്സികളുടെയും സാധാരണ ടാക്സികളുടെയും തുകയിൽ വലിയ വ്യത്യാസമില്ലെന്നു പരിശോധിച്ചപ്പോൾ മനസ്സിലായി. തൽക്കാലം ഊബർ മതിയെന്ന് ഉറപ്പിച്ച് അതിലാണ് ഹൗറയിലേക്കു തിരിച്ചത്. എല്ലാ മനുഷ്യരെയും പോലെ കാലാവസ്ഥയെക്കുറിച്ച് പരാമർശിച്ച് ഡ്രൈവറുമായുള്ള സംഭാഷണം സ്റ്റാർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച കൊൽക്കത്ത ചുട്ടുപൊള്ളുകയായിരുന്നെന്നും ഇടയ്ക്ക് ഒന്നുരണ്ടു മഴ കിട്ടിയതോടെ ചൂടിനു കുറവ് വന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് ഇരുപത് കിലോമീറ്ററില്ല ഹൗറയിലേക്ക്. പക്ഷേ എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും പോലെ അത് മൂന്നിരട്ടി ദൂരമാക്കുന്ന ട്രാഫിക്കിന് ഇവിടെയും ഒട്ടും കുറവില്ല. തിരക്കുള്ള സമയമാണെങ്കിൽ ഈ ദൂരം താണ്ടാൻ ചിലപ്പോൾ ഒന്നരമണിക്കൂർ വരെ വേണ്ടി വരുമെന്നു ഡ്രൈവർ പറഞ്ഞു.

Image Credit : Rathi Narayanan

 

Image Credit : Rathi Narayanan

നേരെ പോകേണ്ടതു ശാന്തിനികേതനിലേക്കാണ്. കോൺഫറൻസ് കഴിഞ്ഞേ കൊൽക്കത്ത കാണാനിറങ്ങാനാകൂ. ഹൗറ ജംക്‌ഷനിൽ നിന്ന് 158 കിലോമീറ്റർ ദൂരമുണ്ട് ശാന്തിനികേതനിലേക്ക്. ലോക്കൽ ട്രെയിനിലാണെങ്കിൽ ചിലപ്പോൾ മൂന്നര മണിക്കൂറോളം വേണ്ടിവരും. ട്രെയിനിന്റെ സമയം നോക്കി ടിക്കറ്റ് ലഭ്യമാണോ എന്നറിയാൻ തിരുവനന്തപുരത്തുള്ള സുഹൃത്ത് വരുണിനെ വിളിച്ചു. ട്രെയിനിന്റെ അല്ലെങ്കിൽ ഫ്ലൈറ്റിന്റെ – സമയം നോക്കി വരുൺ കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്ത് അയച്ചുതരും. ‘കറങ്ങി നടക്കാൻ നിങ്ങളും ടിക്കറ്റെടുക്കാൻ ഞാനും. ഹും ഓരോരുത്തരുടെ യോഗം’ എന്ന ആത്മഗതം പക്ഷേ എല്ലാ യാത്രകളിലും കേൾക്കേണ്ടിവരും. എന്തായാലും ഹൗറയിൽനിന്ന് ഉച്ച കഴിഞ്ഞ് പുറപ്പെടുന്ന ജനശതാബ്ദിക്ക് മൂന്ന് ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ ഫോണിലെത്തി.

ADVERTISEMENT

 

ഹൗറ ജംക്‌ഷൻ സ്റ്റേഷനു മുന്നിൽ വണ്ടിയിറങ്ങി. മൂന്നു പേർക്കും നല്ല വിശപ്പുണ്ട്. എവിടെയാണ് നല്ല ഹോട്ടലുള്ളത്. ഒരു പിടിയുമില്ല. ചുറ്റും കൂടിയ ടാക്സി ഡ്രൈവർമാരോട് ചോദിച്ചപ്പോൾ അടുത്തൊന്നും നല്ല ഹോട്ടൽ ഇല്ലെന്നായി അവർ. (പിന്നീട് മനസ്സിലായി ഹോട്ടലെന്നു പറഞ്ഞാൽ അവർക്ക് താമസിക്കാനുള്ള സ്ഥലമാണെന്ന്. ‘ഖാനാ ഹോട്ടലെന്ന്’ പറഞ്ഞാൽ ഫുഡ് കിട്ടുന്നയിടം കാട്ടിത്തരും, ‘സോനാ ഹോട്ടൽ’ താമസിക്കാനുള്ള ഹോട്ടൽ). കേരളത്തിലേതു പോലെ തന്നെ, പൊതുനിരത്തിൽ ഏതോ രാഷ്ട്രീയ പാർട്ടിയുടെ വലിയ പ്രതിഷേധയോഗം നടക്കുന്നുണ്ട്. പൊലീസുകാരുടെ വലയത്തിലാണ് നിരത്ത്. ഹോട്ടലിനെക്കുറിച്ച് അവരോടു തിരക്കി, ഒരു കാര്യവുമുണ്ടായില്ല. മറ്റേതൊക്കെയോ സ്റ്റേഷനുകളിൽ നിന്ന് എത്തിച്ച പൊലീസുകാരായിരിക്കുമെന്ന് ഊഹിച്ചു. അല്ലെങ്കിൽ ആർക്കെങ്കിലും സ്വന്തം നഗരം ഇത്രത്തോളം അപരിചിതമാകുമോ...? എന്തായാലും ലഗേജുമായി കൊടും വെയിലിൽ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടും ഒരു ഹോട്ടലും കണ്ടില്ല. ഒടുവിൽ ഏതോ പൊലീസുകാരൻ ചൂണ്ടിക്കാണിച്ച നിരത്തു വക്കിലുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് എത്തി നോക്കിയപ്പോൾത്തന്നെ മതിയായി. എന്തു ചെയ്യുമെന്നു വിഷമിച്ച് നിന്നപ്പോൾ ടാക്സിക്കാർ തന്നെ തുണയായി. സമീപത്തുള്ള ഒരു ബോർഡ് ചൂണ്ടിക്കാട്ടി അവിടെ നല്ല ഭക്ഷണം കിട്ടുമെന്നു പറഞ്ഞപ്പോൾ അവിടേക്കു നീങ്ങി. ചെറുതെങ്കിലും അത്യാവശ്യം വൃത്തിയുള്ള ഹോട്ടൽ. ‘ബംഗാളിലാണ്, ദൈവമേ എന്ത് ഭക്ഷണമായിരിക്കും ഇവർ നൽകുന്നതെന്ന്’ ആധിയോടെ പരസ്പരം ചോദിച്ചിരിക്കുമ്പോൾ മുന്നിൽ വഴുതനങ്ങക്കറിയും പനീർമസാലയുമൊക്കെയായി ഒരു പ്ലേറ്റ് ചോറെത്തി. വിശന്നു വയർ കത്തുന്നുണ്ടായിരുന്നു, ആർത്തിയോടെ കഴിച്ചു, ഹാ.. എന്താ രുചിയെന്ന് അറിയാതെ പറഞ്ഞു പോയി. നോക്കിയപ്പോൾ, പുറത്തു നിന്നുള്ള ഒരു ഭക്ഷണവും പിടിക്കാത്ത ഭർത്താവ് തൃപ്തനാണ്. ആശ്വാസമായി, ഏറ്റവും വലിയ പേടിയായിരുന്നു മറുനാട്ടിലെ ആഹാരം. അങ്ങനെ ആദ്യഭക്ഷണം ആസ്വാദ്യമായി.

 

ഹോട്ടലിന് തൊട്ടടുത്തു തന്നെയാണ് ഹൗറ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ. ബ്രിട്ടിഷുകാരുടെ തലസ്ഥാന നഗരമെന്ന നിലയിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്നു കൊൽക്കത്ത. നഗരത്തിൽ ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്തായാണ് ഹൗറ തീവണ്ടി നിലയം സ്ഥാപിതമായത്. 1854 ഓഗസ്റ്റ് 15 നായിരുന്നു ആദ്യത്തെ പൊതു യാത്ര. അതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിനാളുകൾ അന്നിവിടെ ഒത്തുകൂടിയിരുന്നത്രേ. മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കെട്ടിടമായിരുന്നു അന്നത്തെ സ്റ്റേഷനെന്നു ചരിത്രരേഖകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും പുരാതനവുമായ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ടതാണ് ഹൗറ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ.

ADVERTISEMENT

 

ആദ്യമായി എത്തുന്ന ആൾ അമ്പരന്നു പോകുമെന്നുറപ്പ്. സാധാരണ റെയിൽവേ സ്റ്റേഷനുകളിലെപ്പോലെ ടിക്കറ്റ് കൗണ്ടറുകളും ഇൻഫർമേഷൻ കൗണ്ടറുകളുമായുള്ള സ്ഥിരം മുഖം പെട്ടെന്നു കാണാനാകില്ല. പകരം സമാന്തരമായി കിടക്കുന്ന പ്ലാറ്റ്ഫോമുകളാണ്. പരസ്പരം സമാന്തരമായി കിടക്കുന്ന 23 പ്ലാറ്റ്ഫോമുകളുണ്ട് ഇന്നിവിടെ. അറുനൂറിലധികം ട്രെയിനുകൾ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ കടന്നുപോകുന്നു. ഹൗറ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം 3 ദശലക്ഷത്തിലധികം വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില പ്രധാന ട്രെയിനുകൾക്ക് ഈ സ്റ്റേഷനിൽ നിന്ന് ബോർഡിങ് പോയിന്റുകൾ ഉണ്ട്. ഹൗറ ജംക്‌ഷന്റെ ഏറ്റവും അദ്ഭുതകരമായ സവിശേഷതകളിലൊന്ന് സ്റ്റേഷനെ രണ്ടായി വിഭജിക്കുന്ന ഒരു റോഡുണ്ട് എന്നതാണ്. അതിനാൽ, ധാരാളം ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കു വാഹനത്തിൽ സ്റ്റേഷനിൽ നേരിട്ടിറങ്ങാനും പോർട്ടർമാരുടെ സഹായമില്ലാതെ ലഗേജുകൾ നേരിട്ട് ട്രെയിനിൽ കയറ്റാനും കഴിയും. ജംക്‌ഷനെ നേരിട്ട് ഹൗറയിലെ ഗംഗാ ഘട്ടുമായി ബന്ധിപ്പിക്കുന്ന ഒരു സബ്‌വേയും ഇവിടെ ഉണ്ട്. മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ഓടിയത് ഇവിടെ നിന്നാണ്. ഹൗറയിൽനിന്ന് ധൻബാദിലേക്കായിരുന്നു ആ യാത്ര.

 

നൂറ്റാണ്ടുകൾക്കിപ്പുറവും പ്രൗഢി ഒട്ടും മങ്ങാതെ മനുഷ്യക്കടലിരമ്പുന്ന ഹൗറ സ്റ്റേഷനിലിരിക്കുമ്പോൾ സ്വാമി വിവേകാനന്ദനും നേതാജിയും ടഗോറും മദർ തെരേസയും ഉൾപ്പെടെ ഏതൊരു ഇന്ത്യക്കാരനും പരിചിതരായ ഒട്ടേറെ മുഖങ്ങൾ ഓർമവന്നു. എത്രയോ തവണ ആ മഹാത്മാക്കളുടെ സാന്നിധ്യം കൊണ്ട് ഇവിടെ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടാകും എന്നോർത്തു. കാലം മായ്ച്ചുകളയുന്ന ഭൂതകാലചരിത്രത്തിൽ അവശേഷിക്കാൻ ഭാഗ്യം കിട്ടുന്നവർ എത്രയോ ചുരുക്കമെന്ന് വെറുതേ ഓർത്തു. എല്ലാവരെയും പോലെ ജനിച്ച് വളർന്ന് മരിച്ചുപോകാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യർക്കിടയിൽ ഒരാളായി ആ സ്റ്റേഷനിൽ ശാന്തിനികേതനിലേക്കുള്ള ട്രെയിനും കാത്തിരുന്നു.

 

Content Summary : Kolkata, a city with a rich history and culture, dating back to the 17th century.