‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു...' മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇങ്ങനെ എഴുതിയത് ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ചാണ്. ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആനന്ദ് മഹീന്ദ്ര

‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു...' മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇങ്ങനെ എഴുതിയത് ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ചാണ്. ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആനന്ദ് മഹീന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു...' മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇങ്ങനെ എഴുതിയത് ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ചാണ്. ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആനന്ദ് മഹീന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു..’’ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇങ്ങനെ എഴുതിയത് ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ചാണ്. ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആനന്ദ് മഹീന്ദ്ര ഉൾപ്പെടുത്തിയിരിക്കുന്നത്. പോകണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമങ്ങൾ ഏതൊക്കെയാണെന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത് ട്വിറ്ററിലാണ്. ‘കളേഴ്സ് ഓഫ് ഭാരത്’ എന്ന പേജ് പങ്കുവച്ച ഇന്ത്യൻ ഗ്രാമങ്ങളുടെ ചിത്രങ്ങൾ കണ്ടാണ് ആനന്ദ് മഹീന്ദ്ര തന്റെ ബക്കറ്റ് ലിസ്റ്റ് വിപുലീകരിച്ചത്.

 

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങൾ തിരഞ്ഞെടുത്ത്, അവയുടെ ചിത്രങ്ങൾ കളേഴ്സ് ഓഫ് ഭാരത് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഹിമാചൽ പ്രദേശിലെ കൽപ എന്ന ഗ്രാമത്തിനായിരുന്നു അതിൽ ആദ്യസ്ഥാനം. മേഘാലയയിലെ മൗലിനോങ്, കേരളത്തിൽ പാലക്കാട്ടുള്ള കൊല്ലങ്കോട്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിെ ഖിംസാർ എന്നീ ഗ്രാമങ്ങളുടെ ചിത്രങ്ങളാണ് ആനന്ദ് മഹീന്ദ്രയിലെ യാത്രാപ്രേമിയെ ഉണർത്തിയത്.  

 

Image Credit : Daniel J. Rao/shutterstock

കളേഴ്സ് ഓഫ് ഭാരതിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ഇപ്രകാരം എഴുതിയത് ‘‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം എന്നെ നിശബ്ദനാക്കുന്നു, ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള എന്റെ ബക്കറ്റ് ലിസ്റ്റ് ഇപ്പോൾ നിറഞ്ഞൊഴുകുന്നു’’. മഹീന്ദ്ര പങ്കുവച്ച പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകൾ എഴുതിയത്. ഭൂരിപക്ഷം പേരും ഇന്ത്യയിലെ ഗ്രാമങ്ങളുടെ സൗന്ദര്യം വാക്കുകൾക്ക് വർണിക്കാൻ കഴിയുന്നതിനുമപ്പുറമാണെന്ന പക്ഷക്കാരാണ്.

 

Image Credit : Abhijeet Khedgikar/shutterstock
ADVERTISEMENT

കൽപ - ഹിമാചൽ പ്രദേശ് 

 

Image Credit : Satheesh_Madh/shutterstock

സത്‌ലജ് നദിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കൽപ. ഹിമാചൽ പ്രദേശിലെ പ്രധാന ജില്ലകളിൽ ഒന്നായ കിന്നൗറിന്റെ ഭാഗമാണ് ഈ ഗ്രാമം. കിന്നൗരി ജനങ്ങൾ അധിവസിക്കുന്ന ഇവിടം ആപ്പിൾ തോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണ്. പഴയ രീതിയിലുള്ള ഭവനങ്ങളും മനോഹരമായ ഗ്രാമക്കാഴ്ചകളുമൊക്കെയാണ് പ്രധാനാകർഷണം. 

 

Image Credit : Sudarsan Thobias/shutterstock
ADVERTISEMENT

മൗലിനോങ് - മേഘാലയ

 

Image Credit : manoj_kulkarni/shutterstock

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്നു പേരുണ്ട് മേഘാലയയിലെ മൗലിനോങ്ങിന്. ദൈവത്തിന്റെ സ്വന്തം പൂന്തോട്ടമെന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ഭാഗമായ മൗലിനോങ്ങിലെ പ്രധാന വരുമാനമാർഗം കൃഷിയാണ്.

 

Image Credit : Jitendra singh shekhawat/shutterstock

കൊല്ലങ്കോട് - കേരളം  

 

പാലക്കാട് ജില്ലയിലാണ് കൊല്ലങ്കോട്. മനോഹരമായ ഗ്രാമാന്തരീക്ഷവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെ കാണാം. കൊല്ലങ്കോട് കൊട്ടാരവും കാച്ചാംകുറിശ്ശിക്ഷേത്രവുമൊക്കെ ഇവിടുത്തെ പ്രധാനാകർഷണങ്ങളാണ്. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണിത്.   

Lake front jirang monastery. Image Credit : Amit_Mondal/shutterstock

 

മാത്തൂർ - തമിഴ്നാട്

 

കളേഴ്സ് ഓഫ് ഭാരതിന്റെ പട്ടികയിൽ നാലാം സ്ഥാനമുള്ള ഗ്രാമമാണ് മാത്തൂർ. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നഗര ചായ്‌വ് ഒട്ടുമില്ലാത്ത ഗ്രാമാന്തരീക്ഷം തന്നെയാണ് പ്രധാനാകർഷണം. 

 

വാരങ്ങ - കർണാടകം 

 

കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് വാരങ്ങ എന്ന പേരിലുള്ള ഗ്രാമം. ജൈനമതസ്ഥരുടെ പ്രധാന കേന്ദ്രമാണ് വാരങ്ങ. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്ത ചതുർമുഖ ശൈലിയിലുള്ള ക്ഷേത്രമാണ് ഗ്രാമത്തിലെ പ്രധാനാകർഷണം. പഴമയൊട്ടും ചോരാതെയുള്ള ഗ്രാമഭംഗി സന്ദർശകരുടെ മനസ്സു നിറയ്ക്കും.

 

ഗോർഖേ ഖോല

 

ബംഗാളിനെയും സിക്കിമിനെയും വേർതിരിക്കുന്ന ഗ്രാമം. ചുറ്റിലും പൈൻമരക്കാടുകളും ചെറു നദിയുമൊക്കെ ഗ്രാമത്തിനെ അതിസുന്ദരിയാക്കുന്നു. നഗരത്തിന്റെ തിരക്കുകളേതുമില്ല. ശുദ്ധവായു, ശാന്തമായ അന്തരീക്ഷം ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മടിക്കാതെ പോകാം ഡാർജിലിങ് ജില്ലയിലെ ഗോർഖേ ഖോലെയിലേക്ക്.  

 

ജിരാങ് - ഒഡിഷ 

 

ജിരാങ്ങിനു ചന്ദ്രഗിരി എന്നൊരു പേരുകൂടിയുണ്ട്. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ മൊണാസ്ട്രി ഇവിടെയാണ്. ഒറ്റക്കാഴ്ചയിൽ തന്നെ ആരുടെയും മനസ്സു കീഴടക്കുന്ന കാഴ്ചകളാണ് ജിരാങിൽ. പൂർവ്വഘട്ട മലനിരകളുടെ അടിവാരത്തിലാണ് ഈ ഗ്രാമം.

 

സിറോ - അരുണാചൽ പ്രദേശ്

 

ലോവർ സുബാൻശിരി ജില്ലയിലാണ് സിറോ. ലോക പൈതൃക പട്ടികയുടെ താൽക്കാലിക വിഭാഗത്തിൽ ഇവിടുത്തെ അപതാനി കൾചറൽ ലാൻഡ്‌സ്‌കേപ്പ് ഇടം പിടിച്ചിട്ടുണ്ട്. ഒരു ചെറുപട്ടണമാണെങ്കിലും ഗ്രാമത്തിന്റെ മുഖച്ഛായയ്ക്ക് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ലാത്ത ഒരിടമാണിത്.

 

മാന - ഉത്തരാഖണ്ഡ് 

 

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 മീറ്റർ ഉയരത്തിലാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിന്നുമുള്ള മാന എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിർത്തി ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ബദരീനാഥ് ക്ഷേത്രം, വ്യാസ മഹർഷി മഹാഭാരതം എഴുതിയെന്നു കരുതപ്പെടുന്ന വ്യാസ ഗുഹ തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.  

 

ഖിംസാർ - രാജസ്ഥാൻ 

 

കളേഴ്സ് ഓഫ് ഭാരതിന്റെ പട്ടികയിൽ പത്താം സ്ഥാനത്തുള്ള ഗ്രാമമാണ് ഖിംസാർ. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മണൽക്കൂനകളും ചെറു മരങ്ങളുമൊക്കെ ആ നാടിന്റെ മാറ്റുകൂട്ടുന്നു. രാജസ്ഥാന്റെ മുഖമുദ്രയായ കോട്ടകളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എ ഡി 1523 ൽ നിർമിച്ചതാണ് ഖിംസാർ കോട്ടയെന്നു കരുതപ്പെടുന്നു. 

 

Content Summary: 10 of the most beautiful villages in India.