ലോകം മൊത്തം കേരളം കാണാനിറങ്ങുമ്പോൾ നമ്മളെന്തിനാ മറ്റിടങ്ങൾ തേടുന്നത്…?  അവധിക്കാലം നമ്മുടെ നാട്ടിൽത്തന്നെയാക്കാം  

ആദ്യം നമുക്കു തണുപ്പുള്ള ഇടങ്ങൾ നോക്കാം. ഈ വേനലിൽ കേരളത്തിൽ എല്ലായിടത്തും ചൂടുതന്നെയായിരിക്കും. എങ്കിലും താരതമ്യേന തണുപ്പുള്ള സ്ഥലങ്ങൾ എന്നു കരുതിയാൽ മതി. 

മൂന്നാറിലെ അഞ്ചിടങ്ങൾ 

മൂന്നാർ ടൗൺ പാക്കേജ് 

വരയാടുകൾ

മൂന്നാറിലെത്തിയാൽ തന്നെ കാഴ്ചകളുണ്ട് എന്നറിയാമല്ലോ. ടൗണിൽ താമസിച്ച് പോയിവരാവുന്ന കാഴ്ചകൾ ഏറെയാണ്. 

മൂന്നാർ ടീ പ്ലാന്റേഷൻ

വരയാടുകളെ കാണാൻ ഇരവിക്കുളം നാഷണൽ പാർക്കിലേക്കു  പോകാം. ടോപ് സ്റ്റേഷനിലേക്കുള്ള റോഡിൽ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും ഇക്കോപോയിന്റുകളും ആസ്വദിക്കാം. ഇരവിക്കുളത്തേക്കുള്ള  ആദ്യത്തെ ബസ്സിൽ കയറാൻ കഴിഞ്ഞാൽ  വരയാടുകളെ കാണാനുള്ള സാധ്യത കൂടും. ശേഷം വെയിലധികമാകും മുൻപ് തിരിച്ചിറങ്ങാം. മാട്ടുപ്പെട്ടി ഡാം വ്യൂ പോയിന്റിലേക്കു ചെല്ലാം. സന്ധ്യയോടെ കുണ്ടള ഡാമും കണ്ട് തിരികെ ടൗണിലെത്താം   

 ദൂരം

മൂന്നാർ–ഇരവിക്കുളം  10 കിലോമീറ്റർ. വനംവകുപ്പിന്റെ ബസ്സിലാണ് നാഷനൽ പാർക്കിലേക്കുള്ള സഞ്ചാരം. ഓൺലൈൻ ആയി ബുക്ക് ചെയ്യാം. രാജമലയിൽനിന്നാണ് ബസ് കിട്ടുക. 

സമയം– രാവിലെ 7.00 മുതൽ  വൈകിട്ട്  4.00 മണി വരെ. 

 ഫീ– മുതിർന്നവർക്ക് 120 രൂപ. കുട്ടികൾക്ക് 90 രൂപ 

ആഹാരം– ടിക്കറ്റ് കൗണ്ടറിനടുത്ത് കന്റീനുണ്ട്. 

ഡാമുകൾ കാണാൻ പ്രത്യേകിച്ചു സമയമൊന്നുമില്ല. 

മീശപ്പുലിമല 

ഏറെ കൊതിപ്പിക്കുന്ന ഒരു പേരാണ് മീശപ്പുലിമല. ട്രെക്കിങ് പ്രേമികൾക്കാണ് ഈ സ്വർഗീയ സ്ഥലം കൂടുതൽ ഇഷ്ടമാവുക. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) ഒരുക്കുന്ന ഒരു പാക്കേജാണ് മീശപ്പുലിമല. കൊളുക്കുമലയിലൂടെയുള്ള  ബുക്ക് ചെയ്ത് മൂന്നാറിലെ സാധാരണക്കാരനു കയറാവുന്ന ഏറ്റവും ഉയരത്തിലുള്ള, കൊടുമുടിയിലേക്ക് ട്രെക്കിങ് നടത്താം.

മൂന്നു തരം താമസസൗകര്യങ്ങളുണ്ട് മീശപ്പുലിമലയിൽ. ബേസ് ക്യാംപിൽ ടെന്റുകളിലോ, സ്കൈ കോട്ടേജിലോ താമസിക്കാം. അല്ലെങ്കിൽ ഏറ്റവും ഉയരത്തിലുള്ള റോഡോമാൻഷനിൽ രാത്രിയുറങ്ങാം. മൂന്നാറിൽ കെഎഫ്ഡിസിയുടെ  വാഹനം നിർത്തിയശേഷം അവരുടെ ജീപ്പിൽ ഈ സ്ഥലങ്ങളിലെത്താം. ശേഷം ട്രെക്കിങ്. ഭക്ഷണമടക്കമാണ് പാക്കേജ്. 

ദൂരം 25 കിലോമീറ്റർ 

ബേസ് ക്യാംപിൽ ടെന്റിൽ താമസിക്കാൻ രണ്ടുപേർക്ക് 4000 രൂപ. 

റോഡോ മാൻഷനിൽ രണ്ടുപേർക്ക് 6000 രൂപ 

സ്കൈ കോട്ടേജിൽ രണ്ടുപേർക്ക് 6000 രൂപ 

കൂടുതൽ വിവരങ്ങൾക്ക് 

8289821401 

ആനമുടിച്ചോല 

ആനമുടിച്ചോല

മഞ്ഞിനുമുകളിൽ മരവീട്ടിൽ താമസിക്കാൻ വനംവകുപ്പ് അവസരമൊരുക്കുന്നു. രണ്ടുവീടുകളുണ്ട്. ആനമുടിയിലെ ചോലക്കാടിനു മുകളിലാണിത്. ചെറിയ കുട്ടികളുമായി പോകാതിരിക്കുകയാണു നല്ലത്. ചെറു കുടുംബത്തിന് യോജിച്ചത്. രണ്ടുവീടുകളും തമ്മിൽ അൽപം ദൂരവ്യത്യസമുണ്ട്. അതുകൊണ്ട് ഒന്നിച്ചുതാമസിക്കുന്ന രസം കിട്ടില്ല രണ്ടു കുടുംബങ്ങളുണ്ടെങ്കിൽ. എന്നാൽ സ്വാകാര്യത ആവോളമുണ്ട് മൂന്നാറിൽനിന്നുള്ള ദൂരം 34 കിലോമീറ്റർ. വാഹനം ഹട്ട് വരെ പോകും. വലിയ റോഡല്ല. അവിടെ ചെന്നാൽ പുറംലോകവുമായി ബന്ധമുണ്ടാകില്ല. 

കൂടുതൽ വിവരങ്ങൾക്ക് 8301024187 

ബുക്കിങ്ങിന് –munnarwildlife. com 

പാമ്പാടുംചോല 

മീശപ്പുലിമലയിലെ പ്രഭാതം

 വട്ടവടയിലേക്കുള്ള വഴിയിൽ കാടിനോടു ചേർന്ന് രണ്ടു മരവീടുകളുണ്ട്, പാമ്പാടുംചോല നാഷനൽ പാർക്കിൽ. പോരാത്തതിന് ഡോർമിറ്ററിയുമുണ്ട്. പ്രകൃതിപഠനക്യാംപുകളും മറ്റും പാമ്പാടുംചോലയിൽ നടത്താറുണ്ട്. രണ്ടു കുടുംബങ്ങൾക്ക് പാമ്പാടുംചോലയിൽ താമസിക്കാം. 

മൂന്നാറിൽനിന്നുള്ള ദൂരം 37 കിലോമീറ്റർ 

കൂടുതൽ വിവരങ്ങൾക്ക് 8301024187 

ബുക്കിങ്ങിന് –munnarwildlife. com 

കൊളുക്കുമല

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം എന്ന വിശേഷണമുള്ള കൊളുക്കുമലൈ ടീ ഫാക്ടറിയിലേക്ക് ട്രെക്കിങ്. സൺറൈസ് പാക്കേജ് തുടങ്ങി പലതരം പാക്കേജുകൾ ലഭിക്കും.  കൊളുക്കുമലയിലെ സൂര്യോദയം അവിസ്മരണീയമായ കാഴ്ചയാണ്. 

റൂം സ്റ്റേ, നൈറ്റ്  ക്യാംപിങ് – ടെന്റ്സ്  1600 (ട്രെക്കിങ്, ഡിന്നർ ബ്രേക്ക്ഫാസ്റ്റ് എന്നിവയുൾപ്പെടെ). 60– 70 ആൾക്കാർക്ക് താമസസൗകര്യമുണ്ട്.  സൂര്യനെല്ലിയിൽനിന്നു തേയിലത്തോട്ടത്തിലൂടെയുള്ള ഓഫ് റോഡിങ് പോലും ആസ്വാദ്യകരമാണ്. ജീപ്പുകൾ സൂര്യനെല്ലിയിൽനിന്നു വാടകയ്ക്കു ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്  9497439777