ചിത്രങ്ങള്‍: ബേസിൽ പൗലോ

സ്നേഹവും രുചിയും നിറഞ്ഞ വിഭവങ്ങൾ തേടി കുട്ടികളടക്കം മുതിർന്നവരുടെയും വൻതിരക്കാണ് ആലപ്പുഴ കളർകോട്ടെ അമ്മച്ചികടക്ക് മുന്നിൽ. അവിടെ വിളമ്പുന്നത് ബർഗറോ, പിസയോ, ഫാസ്റ്റ് ഫുഡോ ഒന്നുമല്ല, പിന്നെയോ? നല്ലൊന്നാന്തരം മീൻക്കറി കൂട്ടിയുള്ള ഉൗണാണ്. അതിനുള്ള തിക്കും തിരക്കുമാണ്  അമ്മച്ചിക്കടക്ക് മുന്നിൽ. സോഷ്യൽ മീ‍‍ഡിയയിലടക്കം നാടെങ്ങും ഫെയ്മസാണ് കളർകോട്ടെ അമ്മച്ചിക്കട. 

ചിത്രങ്ങള്‍: ബേസിൽ പൗലോ

മീൻകറിയും മീൻ വറുത്തതും കൂട്ടി രുചിയുള്ള ഊണ്  കിടുക്കനാണെന്നാണ് സ്ഥിരം കസ്റ്റമറുകളുടെ മറുപടി.  അതും മുപ്പതു രൂപക്കാണ് പൊരിച്ച മീനും കൂട്ടിയുള്ള ഉൗണ് വിളമ്പുന്നത്. അതിശയം തോന്നുന്നുണ്ടല്ലേ? നേരം ഉച്ചയായാല്‍ എസ്.ഡി കോളജിലെ  പിള്ളേരെല്ലാം കോളജിന്റെ ഗേറ്റ് കടന്ന് നേരെ വലത്തോട്ട് നടക്കും.

തൊട്ടപ്പുറത്തുള്ള അമ്മച്ചിക്കടയാണ് ലക്ഷ്യം. നടപ്പല്ല, മിക്കപ്പോഴും അതൊരു ഓട്ടമാണ്. ആളു കൂടി തിരക്കാകുന്നതിനു മുൻപേ അമ്മച്ചിക്കടയിൽ എത്തി സീറ്റ് പിടിക്കാനുള്ള പരക്കംപാച്ചിലാണ് കുട്ടികൾ.  അമ്മച്ചിക്കടയുടെ ഈ രുചി പെരുമ കേട്ടും കണ്ടും അറിഞ്ഞു കിലോമീറ്ററുകൾ താണ്ടിയും ഭക്ഷണപ്രേമികൾ എത്താറുണ്ട്. അമ്മച്ചിക്കടയെ സ്റ്റാറാക്കിയതും എസ്.ഡിയിലെ കോളേജിലെ കുട്ടികൾ തന്നെയാണ്. അമ്മച്ചിയുടെ കടയിലെ സൂപ്പർസ്റ്റാർ സരസമ്മ എന്ന അമ്മച്ചിയാണ്.

ചിത്രങ്ങള്‍: ബേസിൽ പൗലോ

ഉൗണിനൊപ്പം ‘മത്തി വറുത്തത്, കക്കായിറച്ചി, മീൻകറി, തോരൻ, അച്ചാർ, സാമ്പാർ, പുളിശ്ശേരി, രസം ഇൗ കറികളൊക്കെയും ഉണ്ടാകും. ഇതൊല്ലാം കൂട്ടിയുള്ള ഉൗണിന് വെറും വില മുപ്പത് രൂപയാണ് ഇൗടാക്കുന്നത്. കട തുടങ്ങിയിട്ട് പതിമൂന്നു വർഷമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി അമ്മച്ചിയുടെ കടയിലെ ഊണിന്റെ വില മുപ്പത് രൂപമാത്രമാണ്. വിലയെന്തേ കൂട്ടത്തതെന്ന് ചോദ്യത്തിന് അമ്മച്ചിക്ക് ഉത്തരം ഒന്നേയുള്ളൂ,  ‘ഈ കോളജിലെ പിള്ളേരെല്ലാം എന്റെ മക്കളാണ്. അവരുടെ കീശയിൽ അധികം പൈസയൊന്നും കാണത്തില്ല. അവർക്ക് വയറു നിറയെ രുചിയുള്ള ഭക്ഷണം കൊടുക്കണം. 

 കൈപുണ്യം കൊണ്ട് സ്നേഹം നിറച്ച് വിളമ്പുന്ന വിഭവങ്ങൾക്കെല്ലാം പ്രത്യേക രുചിയാണ്. സത്യത്തിൽ അമ്മച്ചിയുടെ പേരു പോലും പലർക്കും അറിയില്ല. കോളജ് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയായ നന്ദന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘അമ്മച്ചി എല്ലാവരുടെയും അമ്മച്ചിയാണ്. അമ്മച്ചിയെന്നേ ഞങ്ങളെല്ലാം അങ്ങനെയേ വിളിക്കാറുള്ളൂ. കോളജിലെ സ്റ്റൂഡൻസിന് ഇവിടെ ഫുൾ ഫ്രീഡമാണ്. ഞങ്ങൾക്ക് വിളമ്പിയിട്ടേ അമ്മച്ചി മറ്റ് ആളുകളെ പരിഗണിക്കൂ.