ആരാലും ശ്രദ്ധിക്കാതെ കിടന്നിരുന്ന ടൂറിസ്റ്റ് കേന്ദ്രമായിരുന്നു അടുത്ത കാലം വരെ കുറുമ്പാലക്കോട്ട. സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കള്‍ ഏറ്റെടുത്തപ്പോള്‍ ഇവിടം മറ്റൊരു സ്വര്‍ഗമായി. വയനാട്ടിലെ മീശപ്പുലിമലയെന്നായി വിളിപ്പേര്. ഭൂസർവേ പൂർത്തിയായതോടെ ഇനിയിവിടെ വികസന പ്രവർത്തനങ്ങൾ ഊർരജിതമാകും. ചെറുപ്പക്കാരുടെ പുതുസ്വർഗമായ മലയുടെ രൂപവും ഭാവവുമെല്ലാം മാറാൻ പോവുകയാണ്.

മേഘം കൈതൊട്ട മല

വയനാടിന്റെ ഒത്തനടുവിലാണു കുറുമ്പാലക്കോട്ട. പേരില്‍ കോട്ടയുണ്ടെങ്കിലും മലയിലൊരിടത്തും കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാനാകില്ല. സൂര്യോദയവും അസ്തമയവും മനംമറന്നാസ്വദിക്കാന്‍ വയനാട്ടില്‍ ഇതിലും നല്ലൊരു സ്ഥലമില്ല. കയറിയെത്താന്‍ കുറച്ചു ബുദ്ധിമുട്ടണമെന്നുമാത്രം. ടെന്റ് അടിച്ചു താമസിക്കേണ്ടവർക്ക് അതും ആകാം. താഴ്‌വരയില്‍ റിസോര്‍ട്ടുകളും ഏറെ.

ബുള്ളറ്റ് റൈഡര്‍മാരുടെ ഇഷ്ട കേന്ദ്രമാണിപ്പോള്‍ കുറുമ്പാലക്കോട്ട. ട്രെക്കിങ് താല്‍പര്യമുള്ളവര്‍ക്കും ഒരുകൈ നോക്കാം. പറന്നിറങ്ങുന്ന കോടമ‍ഞ്ഞും കൈയെത്തിതൊടാവുന്നയകലത്തിലുള്ള മേഘങ്ങളും ചേരുമ്പോഴുള്ള ആ ദൃശ്യഭംഗി കണ്ടുതന്നെയറിയണം. കോട മായുമ്പോള്‍ മലയില്‍നിന്നു ജില്ലയുടെ പ്രധാന ഭാഗങ്ങളെല്ലാം കാണാം.

എങ്ങനെയെത്താം?

കല്‍പറ്റയില്‍നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് 7 കിലോമീറ്ററാണു ദൂരം.   പക്രംതളം ചുരം വഴി വന്നാല്‍ കോറോം- കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയുടെ താഴ്‌വരയിലെത്താം.   കുറുമ്പാലക്കോട്ട ക്ഷേത്രത്തിനു സമീപത്തുകൂടെയാണു മലകയറാനുള്ള എളുപ്പവഴി.