വാൽപാറ∙കഴിഞ്ഞ ഏതാനും ദിവസങ്ങളായി   കാലാവസ്ഥയിൽ പലപ്പോഴായി  മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് .ചില ദിവസങ്ങളിൽ മഴയും ചിലപ്പോൾ വെയിലും മറ്റു ചില നേരം വെയിലും ചാറ്റൽ മഴയും ഈ കാലാവസ്ഥയെ ആസ്വദിക്കുവാനായി നാടിന്റെ നാനാ ഭാഗത്തുനിന്നും  ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത് .

ഈ കാലാവസ്ഥയെ വെല്ലുവിളിക്കും വിധം നഗരത്തിനു അടുത്തുള്ള  ചില സ്ഥലങ്ങൾ പ്രത്യേകിച്ചും കവർക്കൽ വാട്ടർഫോൾ, അക്കാമല  എന്നിവിടങ്ങളിൽ പ്രദേശമാകെ കോടമഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്.  മിക്ക വാഹനങ്ങളും ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ തപ്പിത്തടഞ്ഞാണ് യാത്ര  പല വിനോദ സഞ്ചാരികളും ഈ കാലാവസ്ഥ ആസ്വദിക്കുവാനായി റോഡരികിൽ വാഹനങ്ങൾ നിർത്തുകയാണ്. ഇനിയും ഏതാനും ദിവസങ്ങൾകൂടി ഈ പ്രദേശം മഞ്ഞുകൊണ്ടു മൂടി കിടക്കും.