കെട്ടുവള്ളത്തിലേറി കായലോളങ്ങളിൽ ചാഞ്ചാടി, കുട്ടനാടിന്റെ ഭംഗിയും ആസ്വദിച്ചുള്ള ഒരു യാത്ര. ഏതൊരു മലയാളിയുടെയും ഗൃഹാതുര ഓർമകളിൽ എക്കാലവുമുണ്ടാകുന്ന മനോഹരചിത്രങ്ങളിൽ ഒന്നായിരിക്കുമത്‌. കായലും പാടങ്ങളും നിറഞ്ഞ, ആരെയും വശീകരിക്കുന്ന കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ കുട്ടനാടിന്റെ സൗന്ദര്യം ആവോളം നുകരാനായി, ഓണത്തിന് കുറഞ്ഞ ചെലവിൽ അവസരമൊരുക്കുകയാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. ഓണത്തോടനുബന്ധിച്ചാണ് കുമരകം ഹെറിറ്റേജ് ഹോം യാത്രികർക്കു കുറഞ്ഞ ചെലവിൽ ബോട്ടിങ്ങും ഓണസദ്യയും ഉൾപ്പെടെയുള്ള പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

850 രൂപ, ഓണം സ്പെഷൽ പാക്കേജ്

വേമ്പനാട്ടു കായലിലൂടെയുള്ള ബോട്ടിങ്ങിലാണ് തറവാട് ഹെറിറ്റേജ് ഹോം ഓണം സ്പെഷൽ പാക്കേജ് ആരംഭിക്കുന്നത്. വീശിയടിക്കുന്ന കാറ്റിനൊപ്പം കെട്ടുവള്ളത്തിൽ കാഴ്ചകളും ആസ്വദിച്ചു നീളുന്ന ആ യാത്ര ഉച്ചയോടെ അവസാനിക്കും. തുടർന്നാണ് വിഭവസമൃദ്ധമായ ഓണസദ്യ. അതിഥികൾക്ക് ക്ഷീണമകറ്റാനും വിശ്രമിക്കാനും ഒരു മുറി അനുവദിക്കും. വിനോദത്തിനായി സ്വിമ്മിങ് പൂളും ഉപയോഗിക്കാവുന്നതാണ്. തുടർന്ന്, വൈകുന്നേരത്തോടെ ചായയും ചെറുകടിയും കഴിച്ച് മനസ് നിറഞ്ഞു മടങ്ങാം. പത്തുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഹെറിറ്റേജ് ഹോമിൽ ചെലവഴിക്കാം. 850 രൂപയാണ് ഒരാൾക്ക് ചെലവ് വരുന്ന തുക. സെപ്തംബർ 7 മുതൽ 12 വരെ ഓണത്തോടനുബന്ധിച്ച് ഈ പാക്കേജ് ലഭ്യമാണ്.

140 വർഷം പഴക്കമുണ്ട് തറവാട് ഹെറിറ്റേജ് ഹോമിന്. കേരളീയ വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന അകംപുറം കാഴ്ചകൾ അതിഥികൾക്ക് കൗതുകം പകരും. മികച്ച സൗകര്യങ്ങളും ആയുർവേദ ചികിത്സയും സുഖ ചികിത്സയുമൊക്കെ ഒരുക്കിയിട്ടുള്ള തറവാടിന്റെ ഹൈലേറ്റ് ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണമാണ്. കുറഞ്ഞ നിരക്കിൽ കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം എന്നതുതന്നെയാണ് കുമരകം തറവാട് ഹെറിറ്റേജ് ഹോം അതിഥികൾക്ക് മുമ്പിൽ വയ്ക്കുന്ന വലിയ വാഗ്‌ദാനം.

ബുക്കിങ്ങിന് - +919446503632 / +919447152447  

Email: mail@kumarakomheritage.com