ഓണം ആഘോഷങ്ങളുടെ നാളുകളാണ്. പൂക്കളമിട്ടും സദ്യയുണ്ടും ആര്‍ത്തുല്ലസിച്ചും ഓണനാളുകള്‍ എല്ലാവരും ഗംഭീരമാക്കും. എന്നാല്‍ ഈ അടിച്ചുപൊളികള്‍ വേറെ ലെവലില്‍ വേണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. അങ്ങനെ ആഗ്രഹിക്കുന്നവർ വണ്ടിയെടുത്ത് നേരെ കോട്ടയം ജില്ലയിലെ വൈക്കത്തേക്ക് വിട്ടോ. അവിടുത്തെ ഫിഷ് വേള്‍ഡ് അക്വാടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം ആഘോഷങ്ങളുടെ നാളുകളാണ്. പൂക്കളമിട്ടും സദ്യയുണ്ടും ആര്‍ത്തുല്ലസിച്ചും ഓണനാളുകള്‍ എല്ലാവരും ഗംഭീരമാക്കും. എന്നാല്‍ ഈ അടിച്ചുപൊളികള്‍ വേറെ ലെവലില്‍ വേണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. അങ്ങനെ ആഗ്രഹിക്കുന്നവർ വണ്ടിയെടുത്ത് നേരെ കോട്ടയം ജില്ലയിലെ വൈക്കത്തേക്ക് വിട്ടോ. അവിടുത്തെ ഫിഷ് വേള്‍ഡ് അക്വാടൂറിസം വില്ലേജ് നിങ്ങളുടെ ഓണനാളുകള്‍ മനോഹരമാക്കുമെന്നുറപ്പ്.

ഫിഷ് വേള്‍ഡ് അടിസ്ഥാനപരമായി ഒരു ഫിഷ് ഫാം ആണ്. പക്ഷേ ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ വിനോദങ്ങൾ സമ്മാനിക്കുന്ന വിശാലലോകമാണ്. ഒരു വലിയ പബ്ലിക് അക്വേറിയം, കേരളത്തിലെ ഒരേയൊരു സമുദ്ര ഷെല്ലുകളുടെ മ്യൂസിയം, ആദ്യത്തെ ഫ്ലോട്ടിങ് സൈക്കിള്‍ ട്രാക്ക്, രുചികരമായ ഭക്ഷണം എന്നിവ ഫിഷ് വേള്‍ഡിനെ വ്യത്യസ്തമാക്കുന്ന ചിലത് മാത്രമാണ്.

ADVERTISEMENT

ഫാമിനകത്ത് പലതരത്തിലുള്ള കായിക വിനോദപരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും ഗെയിം സോണുമുണ്ട്. കുട്ടികള്‍ക്ക് ശരിക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഫാം ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി, നാടന്‍ വള്ളം, കനോസ് എന്നിവ ഉള്‍പ്പെടുന്ന ബോട്ടിങ് എക്സ്പോഷറും ഫാമിനുള്ളില്‍ ഉണ്ട്. ഫിഷ് വേള്‍ഡിന് മനോഹരമായ ഒരു നീണ്ട നദീതീരമുണ്ട്, അവിടെ സന്ദർശകർക്ക് ചൂണ്ടയിടാനും അവിടെ തന്നെയുള്ള കുടിലുകളില്‍ വിശ്രമിക്കുവാനും സൗകര്യമുണ്ട്. ഇവിടെത്തന്നെയുള്ള പ്രകൃതിദത്ത കുളത്തില്‍ ഒരു കുളിയും പാസാക്കാം.

ഇനി അടുക്കളയിലേക്ക്

ADVERTISEMENT

അടുക്കളയില്‍ രുചികരമായ വിഭവങ്ങളാണ്  സന്ദര്‍ശക്കര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാചകം ലൈവായിട്ടും കാണാം. കരിമീന്‍ പൊള്ളിച്ചത്, കൊഴുവ ഫ്രൈ, ഞണ്ട് റോസ്റ്റ്, താറാവ് റോസ്റ്റ് എന്നിവയ്‌ക്കൊപ്പം നാടന്‍ ഊണും ബിരിയാണിയും ഫ്രൈഡ് റൈസും ഇവിടെ കിട്ടും. രാവിലെ 10.30 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രവര്‍ത്തനസമയം. 400 രൂപയുണ്ടെങ്കില്‍ കുശാലായി ഓണാവധി ആഘോഷിക്കാം.