കൊച്ചിയിലെ പഴയ കൊച്ചിയായ ഫോർട്ട്കൊച്ചിക്ക് എത്രയെത്ര കഥകൾ പറയാനുണ്ടാകും. ചിലതെല്ലാം പറഞ്ഞു പഴകി തേഞ്ഞതാണെങ്കിലും. പുതിയ കൊച്ചിക്കു പത്തറുപതു കൊല്ലത്തെ ചരിത്രമേ പറയാനുണ്ടാകൂ. ഫോർട്ട്കൊച്ചിക്കു നൂറ്റാണ്ടുകളുടെ കഥകൾ പങ്കുവയ്ക്കാനുണ്ട്. പോർചുഗീസ്, ഡച്ച്, ബ്രിട്ടിഷ് സായിപ്പന്മാരുടെ കൊളോണിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ പഴയ കൊച്ചിയായ ഫോർട്ട്കൊച്ചിക്ക് എത്രയെത്ര കഥകൾ പറയാനുണ്ടാകും. ചിലതെല്ലാം പറഞ്ഞു പഴകി തേഞ്ഞതാണെങ്കിലും. പുതിയ കൊച്ചിക്കു പത്തറുപതു കൊല്ലത്തെ ചരിത്രമേ പറയാനുണ്ടാകൂ. ഫോർട്ട്കൊച്ചിക്കു  നൂറ്റാണ്ടുകളുടെ കഥകൾ പങ്കുവയ്ക്കാനുണ്ട്. പോർചുഗീസ്, ഡച്ച്, ബ്രിട്ടിഷ് സായിപ്പന്മാരുടെ കൊളോണിയൽ സംസ്കാരസ്മരണകൾ അയവിറക്കി കഴിയുന്ന പഴയ കൊച്ചിയിലൂടെയും തൊട്ടുരുമ്മിയിരിക്കുന്ന ജൂതസംസ്കാരത്തിന്റെ സ്മരണകൾ പേറുന്ന സുഗന്ധ തെരുവകളിലൂടെയും കറങ്ങാനിറങ്ങിയതാണു ഫാസ്റ്റ്ട്രാക്ക് ട്രാവലോഗ് ടീം.  

മഴയാത്ര പ്ലാൻ ചെയ്യുമ്പോൾ കരുത്തേകാൻ ആരു കൂട്ടാകും എന്നായിരുന്നു ആശങ്ക. ചുറ്റും വെള്ളം. പ്രളയഭയം മാഞ്ഞിട്ടില്ലാത്തതുകൊണ്ട് പ്ലാൻ പാളിപ്പോകുമോ എന്ന ശങ്ക വേറെ. അവസാനം കാർമേഘത്തിനിടയ്ക്കുള്ള വെള്ളക്കീറുപോലെ മഴയൊന്നു മാറിനിന്നു. 

ADVERTISEMENT

മഹാപ്രവാഹത്തിനിടയ്ക്കുള്ള കൊച്ചിടവേളയിൽ ഹ്യുണ്ടായ് ട്യൂസൺ എന്ന മസിൽമാനു കൂട്ടായി എത്തിയത് ഇഷ്ക് സുന്ദരി ആൻ ശീതൾ. വസുദ.. മ്മടെ വസൂ എന്നു പറഞ്ഞാലേ പെട്ടെന്നു പിടികിട്ടൂ. 

ഹ്യുണ്ടയുടെ കരുത്തനായ ട്യൂസൺ കൂടെയുള്ളപ്പോൾ ആശങ്കയെന്തിന്? ഇനിയൽപ്പം വെള്ളക്കെട്ടാണെങ്കിലും ഒരുകൈ നോക്കാമെന്ന മട്ട്. കാഴ്ചയിൽ സ്വൽപം പരുക്കനാണെങ്കിലും ട്യൂസൺ യാത്രയ്ക്കു പറ്റിയ കമ്പനി തന്നെ. 

ADVERTISEMENT

കൊച്ചി നീ സുന്ദരിയോ 

ചെറിയ ഗ്യാപ്പിനിടയ്ക്ക് കൂട്ടുകാരുമൊത്ത് ഓടിപ്പോയി വരാൻ പറ്റുന്ന ഒരിടം. പുതുക്കൊച്ചിയിൽനിന്നും  10 കിലോമീറ്ററിൽ താഴെ ദുരമേയുള്ളൂ ഫോർട്ട്കൊച്ചിയിലേക്ക്. 

ADVERTISEMENT

പേരിൽ മാത്രം കോട്ടയുള്ള ഫോർട്ട് കൊച്ചി. ഡച്ചുകാരുടെ കാലത്ത് ഉണ്ടായിരുന്ന ഇമ്മാനുവൽ കോട്ടയുടെ അവശിഷ്ടമായി ആകെയുള്ളതു ബാസ്റ്റ്യൻ ബംഗ്ലാവാണ്. സായിപ്പിന്റെ കാലത്ത് ഈ ബംഗ്ലാവിൽ നിന്നു ഫോർട്ട് കൊച്ചി കടലിലേയ്ക്കു ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടായിരുന്നത്രെ. ഏതോ പുസ്തകത്തിൽ വായിച്ച അറിവാണ്. 

എന്തെങ്കിലും ആക്രമണമുണ്ടായാൽ രക്ഷപ്പെടാൻ റെഡിയാക്കി വച്ചിരുന്ന ആ തുരങ്കമൊക്കെ കടലെടുത്തുകാണും. എങ്കിലും ആ ചാറ്റൽമഴയത്ത് കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ബീച്ചിനടുത്ത് ട്യൂസണും ആനും ലെനിൻ എസ്. ലങ്കയുടെ ക്യാമറയ്ക്കു നന്നായി പോസ് ചെയ്തു......

നിനച്ചിരിക്കാതെ പെയ്ത മഴയിൽ ഇഷ്ക് സുന്ദരി ആൻ ശീതളുമൊത്തുള്ള ട്രാവലോഗ് ടീം നടത്തിയ യാത്രയുടെ വിശേഷങ്ങളറിയാൻ സെപ്റ്റംബർ ലക്കം ഫാസ്റ്റ്ട്രാക് വായിക്കൂ...