മഞ്ഞ് അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകൾ, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകൾ, കുഞ്ഞുജലപാതങ്ങൾ, കാമുകിയുടെ ദുപ്പട്ടയെന്നപോലെ

മഞ്ഞ് അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകൾ, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകൾ, കുഞ്ഞുജലപാതങ്ങൾ, കാമുകിയുടെ ദുപ്പട്ടയെന്നപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞ് അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകൾ, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകൾ, കുഞ്ഞുജലപാതങ്ങൾ, കാമുകിയുടെ ദുപ്പട്ടയെന്നപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞ് അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകൾ, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകൾ, കുഞ്ഞുജലപാതങ്ങൾ, കാമുകിയുടെ ദുപ്പട്ടയെന്നപോലെ മുഖത്തുതലോടി കടന്നുപോകുന്ന മഞ്ഞുശകലങ്ങൾ- ദക്ഷിണേന്ത്യയിൽ സാധാരണക്കാരനു പോകാവുന്ന ഏറ്റവും വലിയ കൊടുമുടിയുടെ കാഴ്ചകൾ വിവരണാതീതമാണ്. അനുഭവിച്ചുതന്നെ അറിയുക.

കെഎഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള 2000 ഹെക്ടർ സംരക്ഷിത വനമേഖലയിലാണ് മീശപ്പുലിമലയെന്ന സ്വപ്നമല. സമുദ്രനിരപ്പിൽ നിന്ന് 2650 മീറ്റർ ഉയരത്തിലാണ് സദാസമയവും മഞ്ഞ് പെയ്യുന്ന ഇൗ അദ്ഭുത മലനിരയുടെ സ്ഥാനം. പശ്ചിമ ഘട്ടത്തിൽ ആനമുടിയും മന്നാമലയും കഴിഞ്ഞാൽ ഏറ്റവും ഉയരത്തിലുള്ള മലയാണിത്. 500 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന പുൽമേടുകളാണ് മീശപ്പുലിമലയുടെ പ്രധാന ആകർഷണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മീശപ്പുലിമല അപൂർവങ്ങളായ സസ്യജന്തുജാലങ്ങളുടെ കലവറയാണ്. മീശപ്പുലിമലയിലെ ചില പുല്ലിനങ്ങൾ ആൽപ്സ് പർവതനിരകളിൽ മാത്രമുള്ളതാണ്. ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മീശപ്പുലിമലയിലും പരിസ്ഥിതി നാശത്തിന് കളമൊരുങ്ങി. അതുകൊണ്ടാണ് ജില്ലാ ഭരണകൂടം സഞ്ചാരികൾക്ക് വിലക്കുകൊണ്ട് തടയിട്ടത്. ‌എങ്കിലും വനം വികസന കോർപറേഷൻ കർശന നിയന്ത്രണങ്ങളോടെ മീശപ്പുലിമല കാണാൻ സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.

ADVERTISEMENT

മീശപ്പുലിമലയിൽ പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. കെഎഫ്ഡിസിയുടെ പാസെടുക്കുന്നവർ മൂന്നാറിൽ നിന്നു സൈലന്റ് വാലിയിലെത്തി വനംവികസന കോർപറേഷന്റെ ഗൈഡുകളുടെ സഹായത്തോടെ എട്ടു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് മീശപ്പുലിമലയിലെത്തുന്നത്. എന്നാൽ പലപ്പോഴും കുറുക്കുവഴികളിലൂടെ മീശപ്പുലിമലയിലെത്തുവാൻ ചിലർ ശ്രമിക്കുന്നു. ഇവർ അപകടത്തിൽ പെടുന്നത് പതിവാണ്. മാത്രമല്ല സംരക്ഷിത വനമേഖലയായ മീശപ്പുലിമലയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കെതിരെ വനംവകുപ്പ് നിയമനടപടിയും സ്വീകരിക്കും.

മീശപുലിമലയിലെ കാഴ്ചകൾ ആസ്വദിച്ച് താമസിക്കണെമെങ്കിൽ അടിപൊളി താമസസൗകര്യങ്ങളുമുണ്ട്.

ഇവിടെ രാപാർക്കാം

മീശപ്പുലിമലയുടെ അടിവാരത്തെ ബേസ് ക്യാംപില്‍ താമസിക്കാം. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരെയുള്ള മൂന്നാര്‍ ബേസ് ക്യാമ്പില്‍ നിന്നും മീശപ്പുലിമലയിലേക്കുള്ള യാത്ര തുടങ്ങാം . ഇവിടെ സഞ്ചാരികള്‍ക്കായി ടെന്റുകളുണ്ട്. മനോഹരമായ പ്രകൃതിയും ഭക്ഷണവിഭവങ്ങളുമെല്ലാം ആസ്വദിച്ച് രാത്രി മുഴുവന്‍ തീയും കാഞ്ഞ് പുറത്തിരിക്കാം.

ADVERTISEMENT

അതിരാവിലെ തന്നെ എഴുന്നേറ്റ് 7500-8700 അടി ഉയരെയുള്ള മീശപ്പുലിമല കയറാന്‍ പോകാം. വളരെ സാഹസികത നിറഞ്ഞ അനുഭവമാണിത്. ഒരുപാടു ദൂരം നടക്കാനുള്ളതു കൊണ്ടു തന്നെ അധികം ഭാരം കൂടെ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങളും വെള്ളവും കയ്യില്‍ കരുതണം. നാൽപതു ആളുകളെ മാത്രമേ ഇവിടെ അനുവദിക്കുള്ളൂ.

Image From munnar kfdcecotourism official website

മേഘങ്ങള്‍ക്കിടയില്‍ താമസിക്കാം

മേഘങ്ങള്‍ക്കിടയില്‍ താമസിക്കാന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിനു പറ്റിയ ഇടമാണ് റോഡോ മാന്‍ഷന്‍.  കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസൗകര്യമെന്ന വിശേഷണമുണ്ട്. റോഡോവാലിയെന്നാണ് ഈ കെട്ടിടമിരിക്കുന്ന ഇടത്തിന്റെ പേര്.  റോഡോഡെൻഡ്രോൺ മരങ്ങൾ ധാരാളം കാണാമിവിടെ. 

ആനശല്യം ഉള്ളതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെ. അപ്പപ്പോള്‍ ചൂടോടെ തയാറാക്കി വിളമ്പുന്ന രുചികരമായ ഭക്ഷണവും തെളിഞ്ഞ വെള്ളമൊഴുകുന്ന ഉറവകളും മഞ്ഞിന്‍റെ തണുപ്പുള്ള രാത്രിയില്‍ ചൂടു കായാനായി ക്യാമ്പ് ഫയറുമെല്ലാം ഒരിക്കലും മറക്കാനാവാത്ത മനോഹരമായ അനുഭവമായിരിക്കും.  ഇൗ താമസസ്ഥലം സമ്മാനിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് മീശപ്പുലിമല കയറാന്‍ പോകാം. പതിനെട്ട് പേർക്കാണ്  റോഡോ മാന്‍ഷനിൽ പ്രവേശനം അനുവദിക്കുന്നത്.

Image From munnar kfdcecotourism official website
ADVERTISEMENT

സ്കൈ കോട്ടേജ്

അധികം തിരക്കില്ലാത്ത ഒരിടത്ത് പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കണം എന്നുണ്ടോ? സ്കൈ കോട്ടേജ് റെഡിയാണ്. മഞ്ഞു മൂടിയ മലഞ്ചെരിവിന്‍റെ ഹൃദ്യമായ കാഴ്ച അങ്ങേയറ്റം റൊമാന്റിക് ആണ്. വലിയ ചില്ലു ജാലകങ്ങളിലൂടെ കാണാനാവുന്ന വെള്ളച്ചാട്ടവും മഞ്ഞുമൂടിയ കുന്നുകളുടെയും മനോഹരമായ കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.  മീശപുലിമലയിലേക്കുള്ള യാത്രയിൽ‌ താമസം ഇവിടെ ആക്കാം. ഒരേ സമയം രണ്ടുപേർക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുള്ളൂ.

സുതാര്യമായ മേല്‍ക്കൂരയിലൂടെ ഒഴുകി വരുന്ന നിലാവും നക്ഷത്രങ്ങളും പ്രിയപ്പെട്ട ആളിനൊപ്പമുള്ള നിമിഷങ്ങളെ കൂടുതല്‍ സുന്ദരമാക്കും. മലഞ്ചെരിവിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം കാതിനു സംഗീതമാകും. ഇളംകാറ്റിന്‍റെ രഹസ്യമര്‍മ്മരങ്ങള്‍ രാത്രി മുഴുവന്‍ മഞ്ഞിന്‍റെ നേര്‍ത്ത പാടയിലൂടെ ഒഴുകിയെത്തുന്നത് അനുഭവിച്ചറിയാം. രാവിലെ എഴുന്നേറ്റ് റെഡിയായി മീശപ്പുലിമല കയറാന്‍ പോകാം. 

കെഎഫ്ഡിസി മൂന്നാർ ഇക്കോടൂറിസം എന്ന സൈറ്റിൽ നിന്ന് ഓൺലൈനായാണ് സന്ദർശകർക്ക് പാസ് അനുവദിക്കുന്നത്. പാസെടുക്കുന്നവർക്ക് ഒരു രാത്രിയും പകലും മീശപ്പുലിമലയിൽ ചെലവഴിക്കാം. രാത്രി താഗൈഡുകളുടെ സഹായവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് -munnar.kfdcecotourism.com,  8289821408, 04865 230332