വിരിഞ്ഞു നിൽ‌ക്കുന്ന ആമ്പൽ വസന്തത്തിന്റെ കാഴ്ചയിലാണ് മലരിക്കൽ പ്രശസ്തമായത്. മലരിക്കൽ പാടശേഖരത്തിലെ ആമ്പൽ പൂവുകൾ നെൽകൃഷിക്കായി നീക്കം ചെയ്തതതോടെ ആമ്പൽ കാഴ്ച തേടി സഞ്ചാരികൾ എത്തിയത് വേമ്പനാട് കായൽ തീരങ്ങളിലേക്കായിരുന്നു. ചീപ്പുങ്കൽ കായൽ മുഖാരം മുതൽ പുത്തൻകായൽ പ്രദേശവും കടന്നാണ് ആമ്പൽപ്പൂക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിരിഞ്ഞു നിൽ‌ക്കുന്ന ആമ്പൽ വസന്തത്തിന്റെ കാഴ്ചയിലാണ് മലരിക്കൽ പ്രശസ്തമായത്.  മലരിക്കൽ പാടശേഖരത്തിലെ ആമ്പൽ പൂവുകൾ നെൽകൃഷിക്കായി നീക്കം ചെയ്തതതോടെ ആമ്പൽ കാഴ്ച തേടി സഞ്ചാരികൾ എത്തിയത് വേമ്പനാട് കായൽ തീരങ്ങളിലേക്കായിരുന്നു. ചീപ്പുങ്കൽ കായൽ മുഖാരം മുതൽ പുത്തൻകായൽ പ്രദേശവും കടന്നാണ് ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. സുന്ദരകാഴ്ചകളൊരുക്കി ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന കാഴ്ചയാണ്.

ADVERTISEMENT

കായലിലെ ആമ്പൽ വസന്തം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ സഞ്ചാരികളെ ക്ഷണിക്കുന്നു. ഇന്നു മുതൽ കാഴ്ചകൾ കാണാൻ കുമരകത്തേക്കു വരാം. 50 ശിക്കാര വള്ളങ്ങൾ ഒരുക്കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ക്ഷണം. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ച. സൂര്യോദയത്തോടുകൂടി വിരിയുന്ന ആമ്പൽപ്പൂക്കൾ വെയിലിന്റെ കാഠിന്യമേറുന്നതോടെ കൂമ്പും. പിന്നീട്, അടുത്ത പ്രഭാതത്തിലേ ആമ്പൽക്കാഴ്ച കാണാനാകൂ.

ADVERTISEMENT

കായലിന്റെ ആഴം കുറഞ്ഞ ഭാഗമാണിത്. എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞതാണ് ആമ്പൽ വളരാൻ കാരണം. ഈ ഭാഗത്ത് ഓളം തല്ലൽ കൂടുതൽ ഇല്ലാത്തതും ആമ്പൽ വളർച്ചയ്ക്ക് അനുകൂല ഘടകമായി. ആമ്പലിനു സമീപത്തു വിവിധ ഇനം പക്ഷികളെയും കാണാം. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്.   സമയം രാവിലെ 6 മുതൽ 9.30 വരെ.

ADVERTISEMENT

വഴി

കോട്ടയം– കുമരകം റോഡിലെ കവണാർ പാലത്തിനു സമീപമുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫിസിനു സമീപത്തു നിന്നാണു ശിക്കാര വള്ളങ്ങൾ പുറപ്പെടുന്നത്. കര മാർഗം പോകുന്നവർക്കു കുമരകം റോഡിലെ ചീപ്പുങ്കൽ പാലത്തിനു പടിഞ്ഞാറു മാലിക്കായൽച്ചിറ റോഡിലൂടെ കായൽ തീരം വരെ എത്താം. ഇവിടെ നിന്നാൽ ആമ്പൽ കാഴ്ച പൂർണമായും ആസ്വദിക്കാൻ കഴിയില്ല. വള്ളത്തിലെ യാത്രയാണു സൗകര്യപ്രദം.

യാത്രാ നിരക്ക്

2 പേർക്ക് മാത്രമായി ശിക്കാര വള്ളത്തിൽ പോകാം. നിരക്ക്  900 രൂപ (പ്രഭാത ഭക്ഷണം സൗജന്യം) 10 പേർ ഒരുമിച്ച്– ഒരാൾക്ക് 100 രൂപ വീതം. 10 മുതൽ 50 പേർ വരെ– 1700 രൂപ.