നാട്ടിലൊരു വീടു വാങ്ങി, നോക്കാന്‍ ആളില്ലാതെ പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്ന ആളാണോ നിങ്ങള്‍? എവിടേക്കെങ്കിലും യാത്ര പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളില്‍ താമസിച്ച് മടുത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ഇടയ്ക്ക് തങ്ങാനായി വീടു പോലെ എന്തെങ്കിലും സെറ്റപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ടോ? ഇത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിലൊരു വീടു വാങ്ങി, നോക്കാന്‍ ആളില്ലാതെ പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്ന ആളാണോ നിങ്ങള്‍? എവിടേക്കെങ്കിലും യാത്ര പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളില്‍ താമസിച്ച് മടുത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ഇടയ്ക്ക് തങ്ങാനായി വീടു പോലെ എന്തെങ്കിലും സെറ്റപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ടോ? ഇത്തരം ചിന്തകളുള്ള എല്ലാവര്‍ക്കും വേണ്ട പരിഹാരവുമായി എത്തിയിരിക്കുകയാണ് റയാന്‍ നയീം, ബാസില്‍ എന്ന രണ്ടു യുവാക്കള്‍. നാട്ടില്‍ വെറുതെ അടച്ചിട്ട വീടുകള്‍ കണ്ടെത്തി അവ യാത്രക്കാര്‍ക്ക് കുറഞ്ഞ കാലത്തേക്ക് വാടകയ്ക്കു നല്‍കുന്ന സംരംഭമാണിത്. ഹബ്ലോഫ്റ്റ് വെക്കേഷന്‍ റെന്റല്‍സ് എന്നാണ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ പേര്.

കേരളത്തിലുടനീളം വെറുതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം നിരവധിയാണ്.  പലരും ഒരു നിക്ഷേപമായാണ് സ്ഥിരമായി താമസിക്കാനാവാത്ത സ്ഥലങ്ങളില്‍ വീടുകൾ വാങ്ങുന്നത്. പലപ്പോഴും ഇത്തരം വീടുകള്‍ അതിന്റെ ഉടമകൾ  വെക്കേഷന്‍ ഹോമുകള്‍ മാത്രമായാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

ഇവ പൂട്ടിയിടുകയോ ദീർഘകാല വാടകയ്ക്ക് നൽകുകയോ ചെയ്യും. എങ്ങനെയായാലും സ്ഥിരമായി നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ വീടുകളുടെ അവസ്ഥ പരിതാപകരമാകും. 

ഉടമകള്‍ക്ക് ഇത്തരം വീടുകള്‍ ഹബ്‌ലോഫ്റ്റില്‍ ലിസ്റ്റ് ചെയ്യാം. വീട് വൃത്തിയായി ഇരിക്കുകയും അതില്‍നിന്നു വരുമാനം നേടുകയും ചെയ്യാം. ഉടമകള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാമെന്ന് ഇവര്‍ ഉറപ്പാക്കുന്നുമുണ്ട്.

ADVERTISEMENT

യാത്രക്കാര്‍ക്ക് മികച്ച അവസരം 

കേരളത്തില്‍ വിനോദസഞ്ചാരമുള്ള മിക്കവാറും എല്ലാ ഇടങ്ങളിലും ഹബ്ലോഫ്റ്റ് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാര്‍, തേക്കടി, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇപ്പോള്‍ വീടുകള്‍ ഇവരുടെ വെബ്സൈറ്റില്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഹോട്ടലുകളിലാണ് താമസിക്കുന്നതെങ്കില്‍ പലപ്പോഴും സ്വകാര്യത ഉറപ്പു വരുത്താന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ്‌ ഹബ്ലോഫ്റ്റിന്‍റെ പ്രസക്തി. ഒരു വീടു മുഴുവന്‍ വാടകയ്ക്കു കിട്ടുമ്പോള്‍ സഞ്ചാരികളെ സംബന്ധിച്ച് കൂടുതല്‍ സന്തോഷകരമായ അനുഭവം ഉറപ്പു വരുത്തുകയാണ്. 

ADVERTISEMENT

ഹോം സ്റ്റേ പോലെയുള്ള സംരംഭങ്ങള്‍ക്ക് മികച്ച സര്‍ക്കാര്‍ പിന്തുണയാണു ലഭിക്കുന്നത്. എന്നിരുന്നാലും ആ മേഖലയില്‍ വലിയ പുരോഗതിയൊന്നും കാണാനാവില്ല. യാത്രക്കാര്‍ കൂടുതലും ഹോട്ടലുകളാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നത്.

ചെന്നെത്തുന്ന സ്ഥലം നല്ലതാണോ സുരക്ഷിതമാണോ എന്നറിയാന്‍ വഴിയില്ലാത്തതു കൊണ്ടും കുടുംബമായി യാത്ര പോകുമ്പോള്‍ റിസ്കെടുക്കാന്‍ വയ്യാത്തതു കൊണ്ടും ആളുകള്‍ ഹോട്ടലുകള്‍ തിരഞ്ഞെടുക്കും. അധികം ചെലവില്ലാതെ, സ്ഥിരതയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ താമസസൗകര്യവും ഹോട്ടല്‍ പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചതോ ആയ സേവനങ്ങളും യാത്രക്കാര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഹബ്ലോഫ്റ്റ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് വീട്ടുടമകളില്‍നിന്നും സഞ്ചാരികളില്‍ നിന്നും ലഭിക്കുന്നത് എന്ന് സംരംഭകര്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങളറിയാന്‍: 9526464334

http://www.hubloft.in/